മലയാളം

ധ്യാനചിന്ത 99: പാപത്തിന്റെ ചാട്ടവാർ

മുള്ളുകളുടെ കിരീടമണിഞ്ഞ ക്രിസ്തു, ഡിർക്ക് വാൻ ബാബുറൻ വരച്ച ചിത്രം

വീഡിയോ

ഈശോ അത്രയേറെ സഹിച്ചത് എന്തുകൊണ്ടാണ്? അവിടുന്ന് ഇത്ര ക്രൂരമായി ചമ്മട്ടിയടിയേറ്റത് എന്തുകൊണ്ടാണ്? അവിടുത്തെ മരണം ഇത്ര വേദനാജനകമായത് എന്തുകൊണ്ടാണ്? കാരണം, പാപത്തിന് അനന്തരഫലങ്ങളുണ്ട്; അത് വലിയ വേദനയുടെ ഉറവിടവുമാണ്. എന്നാൽ ഈശോ സ്വമനസ്സാലെയും പാപരഹിതമായും സഹനത്തെ ആശ്ലേഷിച്ചത് മനുഷ്യസഹനത്തെ രൂപാന്തരപ്പെടുത്തി. അതിനാൽ, നമ്മെ ശുദ്ധീകരിക്കാനും പാപത്തിൽനിന്നും പാപത്തോടുള്ള എല്ലാ ആസക്തികളിൽനിന്നും നമ്മെ മോചിപ്പിക്കാനും ഇപ്പോൾ അതിനു ശക്തിയുണ്ട് (കാണുക ഡയറി #445).

ഈശോ അനുഭവിച്ച അതികഠിനമായ വേദനയും സഹനവും നിങ്ങളുടെ സ്വന്തം പാപം നിമിത്തമായിരുന്നുവെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? വിനയത്തിലേക്കു നയിക്കുന്ന ഈ സത്യം അംഗീകരിക്കേണ്ടത് പ്രധാനമാണ്. അവിടുത്തെ സഹനവും നിങ്ങളുടെ പാപവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം കാണേണ്ടത് പ്രധാനമാണ്. എന്നാൽ ഇത് കുറ്റബോധത്തിനോ ലജ്ജയ്ക്കോ കാരണമാകരുത്; മറിച്ച്, കൃതജ്ഞതയ്ക്കു കാരണമാകണം. ആഴമായ വിനയത്തിനും കൃതജ്ഞതയ്ക്കും.

കർത്താവേ, അങ്ങയുടെ വിശുദ്ധ പീഡാനുഭവത്തിൽ അങ്ങ് സഹിച്ചതിനെല്ലാം ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ സഹനത്തിനും കുരിശിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. സഹനത്തെ വീണ്ടെടുത്ത് രക്ഷയുടെ ഉറവിടമാക്കി മാറ്റിയതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഞാൻ അനുഭവിക്കുന്ന സഹനങ്ങൾ എന്റെ ജീവിതത്തെ മാറ്റാനും എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കാനും അനുവദിക്കുവാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്റെ സഹനങ്ങളെ അങ്ങയുടെ സഹനങ്ങളോടു ഞാൻ ചേർത്തുവയ്ക്കുന്നു; അങ്ങയുടെ മഹത്ത്വത്തിനായി അവയെ ഉപയോഗിക്കണമേ എന്നു പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഈസ്റ്ററിനായി കൂടുതൽ വായനകൾ

ഏഴാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ