മലയാളം

വിചിന്തനം 299: മാനുഷിക ജ്ഞാനത്തിന്റെ ക്ഷീണം

എഫേസോസിൽ വിശുദ്ധ പൗലോസിന്റെ പ്രസംഗം, യൂസ്റ്റാഷ് ലെ സ്വെയർ വരച്ചത്

വീഡിയോ

നമ്മുടെ കർത്താവിന്റെ ഹൃദയത്തിൽനിന്നു വരുന്ന സത്യവചനങ്ങൾ നമ്മുടെ ജീവിതത്തിൽ സന്തോഷം പകരുകയും നമ്മുടെ ആത്മാവിന് പുതുജീവൻ നൽകുകയും ചെയ്യുന്നു.  ഈ സത്യവചനങ്ങൾ കേട്ട് ഉൾക്കൊള്ളുകയും അവയനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ തെറ്റിന്റെ ഭാരത്തിൽനിന്നു വിമുക്തരാകുന്നു; ആത്മാവിന് ഒരുതരം ലാഘവവും നവോന്മേഷവും അനുഭവപ്പെട്ടേക്കാം.  എന്നാൽ, ഇതിന്റെ വിപരീതവും സത്യമാണ്.  തെറ്റായ ഒരു കാര്യം കേട്ട് ഉൾക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ, ആ തെറ്റിന്റെ ഫലം ദുഃഖവും ഭാരവുമാണ്.  സത്യം നിങ്ങളെ സ്വതന്ത്രരാക്കുന്നു; തെറ്റ് നിങ്ങളെ ഭാരപ്പെടുത്തുന്നു.  മറ്റൊരാൾക്ക് ഉപദേശം നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.  നിങ്ങളുടെ വാക്കുകൾ അവർക്ക് ഉണർവും ശക്തിയും നൽകുന്നതായി കാണുന്നുവെങ്കിൽ, നിങ്ങൾ ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്നാണ് സംസാരിക്കുന്നത് എന്നതിന്റെ ഒരു സൂചനയാണത്.  മറ്റൊരാളുടെ ഉപദേശം സ്വീകരിക്കുമ്പോഴും ഇതുതന്നെ ബാധകമാണ്.  അവരുടെ വാക്കുകൾ ഉടൻതന്നെ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുകയും നിങ്ങളിൽ പ്രചോദനവും വ്യക്തതയും നിറയ്ക്കുകയും ചെയ്യുന്നുവെങ്കിൽ, ആ വാക്കുകൾ ശ്രദ്ധിച്ചു കേട്ട് സ്വീകരിക്കുക. കാരണം, നിങ്ങളോടു പറയാൻ നമ്മുടെ കർത്താവ് അവരെ പ്രചോദിപ്പിച്ച വാക്കുകളായിരിക്കാനാണ് ഏറെ സാധ്യത (കാണുക ഡയറി #1461).

കഴിഞ്ഞ ആഴ്ച നിങ്ങൾ നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക.  അവയ്ക്കുശേഷം നിങ്ങൾക്ക് എന്താണ് അനുഭവപ്പെട്ടത്?  പ്രചോദനവും പുതുമയും അനുഭവപ്പെട്ടോ?  അതോ ഉള്ളിൽ വരൾച്ചയും മ്ലാനതയുമാണോ അനുഭവപ്പെട്ടത്?  കഴിഞ്ഞ ആഴ്ച നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ എങ്ങനെയാണ് സ്വാധീനിച്ചത്?  അവരിൽ നല്ലൊരു മാറ്റവും അവരുടെ ആത്മാവിൽ ലാഘവവും നിങ്ങൾ ശ്രദ്ധിച്ചോ?  നിങ്ങളുടെ സംഭാഷണങ്ങളെക്കുറിച്ച് പ്രായോഗികവും വ്യക്തവുമായ ഒരു ആത്മപരിശോധന നടത്തുക. കരുണാമയനായ യേശുവിന്റെ ഹൃദയത്തിൽനിന്നു വരുന്നതു കേൾക്കാനും സംസാരിക്കാനും വീണ്ടും ദൃഢനിശ്ചയം ചെയ്യുക.

കർത്താവേ, എല്ലാ വിധത്തിലും അങ്ങയുടെ കരുണയുടെ ഉപകരണമാകാൻ ഞാൻ ആഗ്രഹിക്കുന്നു.  മറ്റുള്ളവരോടു പറയുന്ന വാക്കുകളിലൂടെ പ്രത്യേകമായി അങ്ങനെ ചെയ്യാൻ എനിക്കു കഴിയണമേ എന്ന് ഇന്ന് ഞാൻ പ്രാർഥിക്കുന്നു.  പ്രിയ കർത്താവേ, എന്റെ വാക്കുകൾ അങ്ങയുടെ വചനമായിരിക്കട്ടെ.  മറ്റുള്ളവരിലൂടെ സംസാരിക്കപ്പെടുന്ന അങ്ങയുടെ വചനം സ്വീകരിക്കാൻ ഞാൻ മനസ്സു തുറക്കുമ്പോൾ, അങ്ങയുടെ ഹൃദയത്തിൽനിന്ന് നവോന്മേഷം തേടാൻ എനിക്കു കഴിയട്ടെ.  പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാനും ഞാൻ സംഭാഷണത്തിലേർപ്പെടുന്ന എല്ലാവർക്കും ആ സ്നേഹത്തിന്റെ ഉപകരണമാകാനും എന്നെ സഹായിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
പ്രത്യാശയറ്റ സാഹചര്യങ്ങൾക്കും നിരാശാജനകമായ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും, പ്രത്യേകിച്ച് ഒക്ടോബർ 19–27 തീയതികളിൽ ചൊല്ലാവുന്നത്

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.

ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ