മലയാളം

ധ്യാനചിന്ത 342: പീഡാനുഭവം നൽകുന്ന നവോന്മേഷം

ചിത്രം: needpix.com വഴി

വീഡിയോ

സാധാരണയായി “പീഡാനുഭവം”, “നവോന്മേഷം” എന്നീ വാക്കുകൾ നാം ഒരുമിച്ചു ചേർക്കാറില്ല. ക്രിസ്തുവിന്റെ പീഡാനുഭവം എങ്ങനെ നവോന്മേഷദായകമാകും? ഭൗമിക കാഴ്ചപ്പാടിൽ അത് ഭയാനകവും ദുഃഖകരവും മാത്രമാണ്. കർത്താവ് അത്യധികം പീഡകൾ സഹിച്ചു; നമ്മുടെ പരിശുദ്ധ അമ്മയും അവിടുത്തോടൊപ്പം അതീവ ദുഃഖാർത്തമായ ഹൃദയത്തോടെ പീഡകൾ സഹിച്ചു. എന്നാൽ ഈ പ്രവൃത്തിയിൽ ഇരുവരും വലിയ നവോന്മേഷവും കണ്ടെത്തി. കാരണം, പീഡാനുഭവം നിഷ്കളങ്കമായ സ്നേഹമാണ്. മറ്റൊന്നിനും നൽകാനാകാത്ത നവോന്മേഷം സ്നേഹം നമുക്കു നൽകുന്നു. നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ച് നിങ്ങൾ ധ്യാനിക്കുമ്പോൾ, പീഡയനുഭവിക്കുന്ന അവിടുത്തെ ആത്മാവിന് സന്തോഷവും നവോന്മേഷവും നിങ്ങൾ പകരുന്നു; അവിടുത്തെ കുരിശനുഭവത്തിലേക്ക് നിങ്ങൾ പ്രവേശിക്കുമ്പോൾ നിങ്ങളുടെ സ്വന്തം കുരിശുകളും രൂപാന്തരപ്പെടുന്നു (കാണുക ഡയറി #1657).

നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള ധ്യാനം ഒരിക്കലും നിർത്തരുത്. അത് നിങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞ ഒരു ചിത്രമായി മാറണം. നിഷ്കളങ്കമായ സ്നേഹത്തിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് നിങ്ങൾ എത്ര കൂടെക്കൂടെ ധ്യാനിക്കുന്നുവെന്ന് ചിന്തിക്കുക. നിങ്ങൾ അത് മനസ്സിലാക്കുന്നുണ്ടോ? ഇത്തരമൊരു ദാനത്തിന് നമ്മുടെ കർത്താവിനെ പ്രേരിപ്പിച്ച സ്നേഹവും അനുകമ്പയും നിങ്ങൾ കാണുന്നുണ്ടോ? ഇന്ന് പീഡാനുഭവത്തിലേക്ക് നിങ്ങളുടെ ദൃഷ്ടികൾ പതിപ്പിക്കുക; നവോന്മേഷം പകരുന്ന, പരിപൂർണ്ണമായ കരുണയുടെ ഈ പ്രവൃത്തിയിൽനിന്ന് ഒരിക്കലും അവ പിൻവലിക്കരുത്.

കർത്താവേ, അങ്ങയുടെ പീഡാനുഭവത്തെ അതിന്റെ യഥാർത്ഥ സ്വഭാവത്തിൽ കാണാൻ എന്നെ സഹായിക്കണമേ. അങ്ങയെ ഈ നിമിഷത്തിലേക്കു നയിച്ച സ്നേഹം എനിക്കു കാണാനാകേണ്ടതിന്, അങ്ങയുടെ സഹനത്തിന്റെയും വേദനയുടെയും തിരശ്ശീല നീക്കിത്തരണമേ. ഈ സൗന്ദര്യത്തിലേക്ക് ഞാൻ ഉറ്റുനോക്കുമ്പോൾ, അങ്ങയ്ക്കു സന്തോഷം പകരാനും അങ്ങയുടെ കരുണയാൽ രൂപാന്തരപ്പെടാനും എനിക്കിടയാകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഡിസംബർ 8 – പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ മഹോത്സവം

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.

ആഗമനകാല വിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ