മലയാളം

ധ്യാനം 306: ദൈവം പിന്മാറുന്നില്ല

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നുണ്ടോ? നിങ്ങളെ തേടിവരുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്മാറുന്നില്ല എന്നതാണ് സത്യം. നമ്മുടെ വിശുദ്ധിയുടെ വലിയൊരു പങ്ക് നമ്മെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിലേറെയും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഈ ഭൂമിയിലായിരിക്കുമ്പോൾ, നിങ്ങളെ തേടിവരുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പരിശ്രമിക്കുന്നതും ദൈവം ഒരിക്കലും നിർത്തുന്നില്ല. അവിടുന്ന് തന്റെ കരുണ അയയ്ക്കുന്നു…

വിചിന്തനം 304: എല്ലാ കാര്യങ്ങളിലും സത്യം

നാം സത്യത്തെ ഭയപ്പെടണമോ? ഒരു വശത്ത്, സത്യം നമ്മെ കഷ്ടതകളിലേക്കു നയിച്ചേക്കാം. ഉദാഹരണത്തിന്, രക്തസാക്ഷികളെ നോക്കുക. രക്തം ചിന്തിക്കൊണ്ട് അവർ സത്യത്തിനു സാക്ഷികളാകുന്നു. സത്യത്തിനുവേണ്ടിയുള്ള അവരുടെ സാക്ഷ്യം അവർക്കെതിരായ പീഡനത്തിനു കാരണമായി എന്ന അർത്ഥത്തിൽ മാത്രമാണ് അവർ “കഷ്ടതയിലായത്”. എന്നാൽ…

വിചിന്തനം 303: മൗനം

നമ്മുടെ ആധുനിക സാങ്കേതിക ലോകത്തിൽ പലരും നേരിടുന്ന അപകടങ്ങളിലൊന്നാണ് നിലയ്ക്കാത്ത ശബ്ദകോലാഹലം. ദിവസം മുഴുവൻ പലവിധ സംസാരങ്ങൾ നമ്മെ അനായാസം പൊതിയുന്നു. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയിലൂടെയോ മറ്റൊരാളുടെ ഇടതടവില്ലാത്ത സംസാരത്തിലൂടെയോ ആകാം അത്. അപൂർവമായേ നമുക്ക് അഗാധമായ…

വിചിന്തനം 301: വിശുദ്ധരുടെ ഐക്യം

ദൈവകരുണ പ്രചരിപ്പിക്കാൻ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ട ഒരു യാഥാർഥ്യമാണ് വിശുദ്ധരുടെ ഐക്യം. ഈ നിത്യമായ ഐക്യം മനസ്സിലാക്കുമ്പോൾ, നാം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ സ്വർഗത്തിൽ എന്നേക്കും ആനന്ദിക്കുമെന്ന് തിരിച്ചറിയാൻ നമുക്കു കഴിയും. ഉദാഹരണത്തിന്, ഇപ്രകാരമാണെങ്കിൽ…

വിചിന്തനം 300: നിങ്ങളുടെ ആത്മാവിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുക

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കുക എന്നത് വാസ്തവത്തിൽ ഏറെ ആശ്വാസകരമാണ്. പൂർണ്ണമായ രഹസ്യസ്വഭാവവും കരുണയും മനസ്സിലാക്കലും ഉറപ്പുനൽകുന്ന ഇത്തരമൊരു വിശ്വസ്തൻ വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ പാപങ്ങളെക്കുറിച്ചുപോലും മടികൂടാതെ സംസാരിക്കുന്നത്…

ധ്യാനം 297: പ്രകൃതിയിൽനിന്നുള്ള പാഠങ്ങൾ

ദൈവത്തിന്റെ മഹത്വവും പ്രവർത്തനങ്ങളും പ്രതിഫലിപ്പിക്കാൻ സൃഷ്ടപ്രപഞ്ചം മുഴുവനും കഴിവുള്ളതാണ്. പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളും ക്രമപ്പെടുത്തി, സകലത്തെയും പരിപൂർണ്ണമായി നയിക്കുന്ന ദൈവമാണ് അതിനു പിന്നിലെ ജ്ഞാനം. പ്രകൃതിനിയമങ്ങൾ പ്രതിഫലിപ്പിക്കുന്ന കൃപയുടെ നിയമങ്ങൾ തിരിച്ചറിയാൻ, ആ പ്രകൃതിനിയമങ്ങളെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിച്ചാൽ മാത്രം മതി. ഉദാഹരണത്തിന്…

ധ്യാനചിന്ത 294: പരിശുദ്ധ ത്രിത്വത്തെ ധ്യാനിക്കുന്നതിൽ ഒരിക്കലും മടുക്കരുത്

നിത്യത മുഴുവൻ നിങ്ങൾ എന്തായിരിക്കും ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?  സ്വർഗം പ്രാപിക്കാനുള്ള അനുഗ്രഹം നമുക്കു ലഭിക്കുന്നുവെങ്കിൽ, അവിടത്തെ ജീവിതം പരിശുദ്ധ ത്രിത്വത്തെ നിത്യമായി ധ്യാനിക്കുന്ന ഒന്നായിരിക്കും.  സ്വർഗത്തിൽ സമയമില്ലെങ്കിലും, അവിടെ സമയമുണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക.  തുടർന്ന് പരിശുദ്ധ ത്രിത്വത്തെ ധ്യാനിക്കുന്നതായി സങ്കൽപ്പിക്കുക…

വിചിന്തനം 293: ഒന്നുമല്ലാതാകുക

സ്വന്തം ദൃഷ്ടിയിൽ ഒന്നുമല്ലാതാകുന്നതിൽ നിങ്ങൾ മൂല്യം കാണുന്നുണ്ടോ?  ഒരുപക്ഷേ ഇല്ലായിരിക്കാം.  ഇങ്ങനെയുള്ള ഭാഷ സ്വീകരിക്കാൻ പ്രയാസമുള്ളതിന്റെ കാരണം, ദൈവകൃപയുടെ ഒരു പ്രത്യേക ദാനത്തിലൂടെ മാത്രമേ എളിമയെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ എന്നതാണ്.  പുരാതന തത്ത്വചിന്തകരിൽ ചിലർ അഹങ്കാരത്തെ ഒരു മഹത്തായ സുകൃതമായി ഉയർത്തിക്കാട്ടുകപോലും ചെയ്യുന്നു, വിലകുറച്ചുകണ്ടുകൊണ്ട്…

വിചിന്തനം 292: സവിശേഷ ദൈവവിളികളുടെ മൂല്യം

സന്ന്യാസജീവിതത്തിന്റെ ഭാഗമായി പ്രാർഥനയും ഏകാന്തതയും നിറഞ്ഞ സവിശേഷമായ ഒരു ജീവിതത്തിലേക്ക് ചിലർ വിളിക്കപ്പെടുന്നു. പ്രത്യേകിച്ച്, ഏകാന്തതപസ്വിജീവിതത്തിലേക്കോ ലോകസമ്പർക്കമില്ലാത്ത ആശ്രമജീവിതത്തിലേക്കോ വിളിക്കപ്പെട്ടവരുണ്ട്. ഈ വിശുദ്ധാത്മാക്കൾ ലോകത്തിൽനിന്ന് വേർപെട്ട്, നിശ്ശബ്ദമായ പ്രാർഥനയിലും ജോലിയിലും തങ്ങളുടെ ദിനങ്ങൾ ചെലവഴിക്കുന്നു. എന്നാൽ…

ധ്യാനം 289: ആത്മാക്കൾക്കായുള്ള ആഗ്രഹം

നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹത്തിലേക്കു നോക്കുമ്പോൾ, ഏറ്റവും വ്യക്തമായി തെളിഞ്ഞുനിൽക്കുന്നത് എന്താണ്? തീർച്ചയായും നിങ്ങളെ ആകർഷിക്കുന്ന പല കാര്യങ്ങളുമുണ്ട്. ലൗകികമായ പല നേട്ടങ്ങളും സുഖങ്ങളും നിങ്ങളുടെ അഭിലാഷങ്ങളെ എളുപ്പത്തിൽ കീഴടക്കാം. ശാരീരികസുഖം, പണം, ലൗകികവിജയം എന്നിവയ്ക്കായുള്ള ആഗ്രഹങ്ങൾ ഏറ്റവും ശക്തമായ ആഗ്രഹങ്ങളിൽപ്പെടുന്നു…