ധ്യാനചിന്ത 283: പാപത്തെ അതിജീവിക്കുക
ദൈവകരുണയുടെ സന്ദേശം അത്ര ലളിതമായതിനാൽ, ഈ പുസ്തകത്തിലെ അനേകം പേജുകളെക്കുറിച്ചോ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയെക്കുറിച്ചോ ധ്യാനിച്ചശേഷവും അതു നാം എളുപ്പത്തിൽ ശ്രദ്ധിക്കാതെ പോയേക്കാം. നമ്മുടെ പാപങ്ങൾ ഏറ്റുപറയാൻ നമുക്ക് യാതൊരു ഭയവും ഉണ്ടാകരുത് എന്നതാണ് ദൈവകരുണയുടെ സന്ദേശം പകർന്നുനൽകേണ്ട ലളിതമായ സത്യം…