കുരിശുമരണം — ചിത്രകാരൻ: ഫിലിപ്പ് ദെ ഷാംപെയ്ൻ
വീഡിയോ
കുറിപ്പ്: ധ്യാനചിന്തകൾ 1-10 വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കും ദൈവകരുണയ്ക്കും പൊതുവായ ഒരു ആമുഖം നൽകുന്നു. ധ്യാനചിന്ത 11 മുതൽ നാം അതിന്റെ ഉള്ളടക്കം ധ്യാനിക്കാൻ തുടങ്ങും; അതോടൊപ്പം ഉദ്ധരിക്കുന്നത് ഡയറിയായിരിക്കും. ഇപ്പോൾ, ഈ ആദ്യത്തെ 10 ദിവസങ്ങളിൽ, വർഷം മുഴുവനും ധ്യാനിക്കേണ്ട ദൈവകരുണയോടുള്ള ഈ പുതിയ ഭക്തിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് അടിത്തറയിടാൻ ഈ ഹ്രസ്വമായ പ്രാരംഭ ധ്യാനചിന്തകൾ പ്രയോജനപ്പെടുത്തുക.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഭക്തിയുടെ ഒരു പുതിയ രൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. യേശുവിന്റെ മരണസമയം എല്ലാ ദിവസവും ആദരിക്കുന്നതാണ് നാലാമത്തെ വഴി.
“പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു!” യേശു അന്ത്യശ്വാസം വലിച്ചു…
3 മണിക്കാണ് യേശു അന്ത്യശ്വാസം വലിച്ച് കുരിശിൽ മരിച്ചത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. അതിനാൽ, അവിടുത്തെ പീഡാനുഭവത്തെയും പരമമായ ബലിയെയും ആദരിക്കാനുള്ള ഒരു പ്രത്യേക ദിനമായി വെള്ളിയാഴ്ചയെ എപ്പോഴും കാണണം. എന്നാൽ അത് 3 മണിക്കാണ് സംഭവിച്ചത് എന്നതിനാൽ, ഓരോ ദിവസവും ആ മണിക്കൂറിനെ ആദരിക്കുന്നതും പ്രധാനമാണ്. ദൈവകരുണയുടെ ജപമാല ചൊല്ലാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ജപമാല ചൊല്ലാൻ സാധിക്കുന്നില്ലെങ്കിൽ, എല്ലാ ദിവസവും ആ സമയത്ത് അൽപ്പനേരമെങ്കിലും നിശ്ശബ്ദരായി നമ്മുടെ കർത്താവിനു നന്ദി അർപ്പിക്കേണ്ടത് പ്രധാനമാണ്.
കർത്താവേ, കുരിശിലെ അങ്ങയുടെ പരമമായ ബലിയെന്ന ദാനത്തിന് അങ്ങേക്കു നന്ദി. അങ്ങയെത്തന്നെ പൂർണ്ണമായി ദാനമായി നൽകിക്കൊണ്ട് അങ്ങയുടെ ജീവൻ പിതാവിന്റെ കരങ്ങളിൽ സമർപ്പിച്ചതിന് അങ്ങേക്കു നന്ദി. ദിവസത്തിലെ ആ നിമിഷത്തെ ഞാൻ എപ്പോഴും ആദരിക്കട്ടെ; സ്നേഹത്തിന്റെ ഈ പരിപൂർണ്ണ ബലിയെ അനുകരിക്കാൻ ഞാൻ അനുദിനം പരിശ്രമിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ധ്യാനചിന്തകൾ 1-10-ന്റെ ആമുഖം വായിക്കുക
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




