മലയാളം

വിചിന്തനം 104: കരുണയുടെ ജപമാല

ചിത്രം: Myriams-Fotos, പ്രസിദ്ധീകരണവേദി: Pixabay

വീഡിയോ

നമ്മുടെ ക്രൈസ്തവ ജീവിതയാത്രയിൽ പ്രാർത്ഥന അനിവാര്യമാണ്. പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ ആത്മാവിനെ ദൈവസന്നിധിയിൽ തുറന്നുവച്ച് ഹൃദയത്തിൽനിന്നു സംസാരിക്കുന്നത് നല്ലതാണ്. എന്നാൽ പ്രാർത്ഥന നിങ്ങളുടെ വിശ്വാസത്തിനും ദൈവത്തെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന എല്ലാറ്റിനും അനുസൃതമായിരിക്കണം. ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ യഥാർത്ഥ അറിവ് അതിൽ പ്രതിഫലിക്കുകയും അവിടുത്തെ കരുണയെ അത് വിളിച്ചപേക്ഷിക്കുകയും വേണം. ദൈവകരുണയിലുള്ള നിങ്ങളുടെ വിശ്വാസത്തെ പൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന അത്തരമൊരു പ്രാർത്ഥനയാണ് ദൈവകരുണയുടെ ജപമാല. (കാണുക: ഡയറി #475-476).

നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ? എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടോ? ദൈവകരുണയെ നിരന്തരം വിളിച്ചപേക്ഷിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന വിധത്തിൽ, വിശ്വാസത്തിലും സത്യത്തിലും അധിഷ്ഠിതമാണോ നിങ്ങളുടെ പ്രാർത്ഥന? നിങ്ങൾ ദൈവകരുണയുടെ ജപമാല ചൊല്ലാറില്ലെങ്കിൽ, ഒരാഴ്ച എല്ലാ ദിവസവും അത് ചൊല്ലിനോക്കുക. വിശ്വസ്തരായിരിക്കുക; ചൊല്ലുന്ന വാക്കുകളിൽ വെളിപ്പെടുന്ന വിശ്വാസത്തിൽ ആശ്രയിക്കുക. ഈ പ്രാർത്ഥനയ്ക്കായി സ്വയം സമർപ്പിച്ചാൽ, ദൈവകരുണയുടെ വാതിലുകൾ തുറക്കുന്നത് നിങ്ങൾ കാണും.

നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങൾക്കു പരിഹാരമായി, അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അവിടുത്തെ ദുഃഖപൂർണ്ണമായ പീഡാനുഭവത്തെപ്രതി, ഞങ്ങളോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുകാല പ്രാർഥനകൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ