മലയാളം

ധ്യാനചിന്ത 280: ദൈവത്തെ അവഗണിക്കുന്നത്

നിങ്ങൾ ദൈവത്തെ അവഗണിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് വളരെ എളുപ്പമാണ്; അതുകൊണ്ടുതന്നെ അത് വളരെ സാധാരണവുമാണ്. ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പലപ്പോഴും ദൈവം അവഗണിക്കപ്പെടുന്നു. അവിടുത്തെ സ്വീകരിക്കാനായി മുന്നോട്ടു വരുന്നത് പലർക്കും ഒരു പതിവായി മാറുന്നു; പലവിധ ശ്രദ്ധാവ്യതിചലനങ്ങളോടെയും ഈ കൂടിക്കാഴ്ചയുടെ പവിത്രതയ്ക്ക് വളരെ കുറച്ചു ശ്രദ്ധ മാത്രം നൽകിക്കൊണ്ടുമാണ് അവർ അങ്ങനെ ചെയ്യുന്നത്…

ധ്യാനചിന്ത 158: നിങ്ങളുടെ സംസാരത്തിന്റെ ഉള്ളടക്കം

നിങ്ങളുടെ ദൈനംദിന സംസാരത്തിന്റെ ഉള്ളടക്കം നിങ്ങളുടെ ആത്മാവിൽ നിറഞ്ഞിരിക്കുന്നതിന്റെ വ്യക്തമായ പ്രതിഫലനമാണ്.  അപ്പോൾ നിങ്ങളുടെ സംസാരം എന്താണ് പ്രതിഫലിപ്പിക്കുന്നത്?  ദിവസം മുഴുവനുമുള്ള നിങ്ങളുടെ സംഭാഷണങ്ങൾ ഉപരിപ്ലവവും ലൗകികവുമായ കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്ന് പലപ്പോഴും നിങ്ങൾ കണ്ടെത്തിയേക്കാം.  ഇത്തരത്തിലുള്ള ചില സാധാരണ സംഭാഷണങ്ങൾ…

ധ്യാനം 63: നിങ്ങൾ മറ്റുള്ളവരോട് എങ്ങനെയാണ് സംസാരിക്കുന്നത്?

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ദൈവത്തിന്റെ സ്നേഹവും കരുണയും നമ്മുടെ അധരങ്ങളിൽനിന്ന് ഒഴുകണം. എന്നാൽ എങ്ങനെ? നമ്മുടെ സംസാരം എങ്ങനെയായിരിക്കണം? ദൈവത്തോട് നാം എങ്ങനെ സംസാരിക്കണം എന്നതിന്റെ വെളിച്ചത്തിൽ മറ്റുള്ളവരോടുള്ള നമ്മുടെ സംസാരത്തെ നോക്കിക്കാണുന്നത് അതിനെ പരിശോധിക്കാനുള്ള ഒരു മാർഗമാണ്. ദൈവത്തോട് സംസാരിക്കുമ്പോൾ നാം സത്യസന്ധതയോടെ സംസാരിക്കണം…