ഡോൺ ഹഡ്സന്റെ കുഞ്ഞിന്റെ ആദ്യപ്രാർഥന, ലൈസൻസ്: CC0 പൊതുസഞ്ചയം, publicdomainpictures.net വഴി
മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ദൈവത്തിന്റെ സ്നേഹവും കരുണയും നമ്മുടെ അധരങ്ങളിൽനിന്ന് ഒഴുകണം. എന്നാൽ എങ്ങനെ? നമ്മുടെ സംസാരം എങ്ങനെയായിരിക്കണം? ദൈവത്തോട് നാം എങ്ങനെ സംസാരിക്കണം എന്നതിന്റെ വെളിച്ചത്തിൽ മറ്റുള്ളവരോടുള്ള നമ്മുടെ സംസാരത്തെ നോക്കിക്കാണുന്നത് അതിനെ പരിശോധിക്കാനുള്ള ഒരു മാർഗമാണ്. ദൈവത്തോട് സംസാരിക്കുമ്പോൾ നാം സത്യസന്ധതയോടും ലാളിത്യത്തോടും വിനയത്തോടും വിശ്വാസപൂർണമായ ആശ്രയത്തോടും കൂടി സംസാരിക്കണം. ആത്മാർഥതയോടെ ദൈവത്തോട് പ്രാർഥിക്കുന്ന ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുക. ഈ നിർമ്മലാത്മാവിൽ ഈ ഗുണങ്ങൾ നന്നായി പ്രകടമാകുന്നു. നമ്മിലും അങ്ങനെയായിരിക്കണം. ഈ ഗുണങ്ങളോടെ നാം ദൈവത്തോട് സംസാരിക്കുന്നുവെങ്കിൽ, മറ്റുള്ളവരോടുള്ള നമ്മുടെ സംസാരത്തിനും അവ നല്ല വഴികാട്ടിയാകും (കാണുക ഡയറി #215).
നിങ്ങൾ ഇടപഴകുന്ന ആളുകളെയും നടത്തുന്ന സംഭാഷണങ്ങളെയും കുറിച്ച് ചിന്തിക്കുക. നിങ്ങൾ അഹങ്കാരത്തോടെയോ പരിഹാസത്തോടെയോ ആണോ സംസാരിക്കുന്നത്? പരദൂഷണവും അശ്രദ്ധയും ഒഴിവാക്കാൻ നിങ്ങൾ പാടുപെടുന്നുണ്ടോ? സത്യസന്ധതയും ലാളിത്യവും വിനയവും ദൈവകൃപയിലുള്ള ആശ്രയവും നിറഞ്ഞതായിരുന്നെങ്കിൽ നിങ്ങളുടെ സംസാരം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുക. ഈ സദ്ഗുണങ്ങൾ നയിക്കുന്ന ഓരോ സംഭാഷണത്തിലും സന്തോഷം നിറഞ്ഞുനിൽക്കും.
കർത്താവേ, കരുണയും ദയയും നിറഞ്ഞ ഹൃദയത്തോടെ സംസാരിക്കാൻ എന്നെ സഹായിക്കണമേ. ദുഷ്ടതയിൽനിന്നും പരുഷതയിൽനിന്നും എന്റെ നാവിനെ കാത്തുസൂക്ഷിക്കാൻ എന്നെ സഹായിക്കണമേ. കഴിഞ്ഞകാലത്തെ എന്റെ അവിവേകങ്ങൾ ക്ഷമിക്കുകയും അങ്ങയുടെ ഉദാരവും കരുണാപൂർണവുമായ ഹൃദയത്തിന്റെ വക്താവായി മറ്റുള്ളവരുടെ മുമ്പിൽ നിലകൊള്ളാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പതിമൂന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
നോമ്പുകാലത്തിനുള്ള സഹായസാമഗ്രികൾ
മാർച്ച് 4 – വിശുദ്ധ കാസിമിർ—ഐച്ഛിക അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




