വിചിന്തനം 260: ചെറിയ സ്നേഹപ്രവൃത്തികളുടെ മഹത്ത്വം
ഈ ലോകത്തിൽ വിസ്മയകരമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ബൃഹത്തായ ആശയങ്ങളും സ്വപ്നങ്ങളും ഉണ്ടാകാറുണ്ടോ? ചിലപ്പോൾ സമ്പത്തും പ്രശസ്തിയും നേടാനുള്ള കൂടുതൽ ലൗകികമായ സ്വപ്നങ്ങൾ നമുക്കുണ്ടാകാം; മറ്റു ചിലപ്പോൾ ദൈവത്തിനും സഭയ്ക്കും വേണ്ടി അസാധാരണമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വപ്നങ്ങളും ഉണ്ടാകാം. എന്നാൽ ഇവ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കേണ്ടതില്ല…