മലയാളം

ധ്യാനചിന്ത 49: തെറ്റിദ്ധരിക്കപ്പെടുമ്പോൾ

രക്തസാക്ഷിയായ വിശുദ്ധ പത്രോസിന്റെ വധം — ജൊവാന്നി ബെല്ലിനി

വീഡിയോ

വിശുദ്ധരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ആ പാതയിലൂടെ നടന്നാൽ, വീരോചിതമായ പുണ്യജീവിതം നയിക്കാൻ നാം വിളിക്കപ്പെടും. വീരോചിതമായ പുണ്യജീവിതം മറ്റുള്ളവർക്ക് എപ്പോഴും മനസ്സിലാകണമെന്നില്ല. വാസ്തവത്തിൽ, ലൗകിക ജ്ഞാനത്തിന്റെ ദൃഷ്ടിയിൽ വീരോചിതവും വിശുദ്ധവുമായ പുണ്യജീവിതം ഭോഷത്തമാണ്. എന്നാൽ ലൗകിക “ജ്ഞാന”ത്തിന്റെ അഭിപ്രായങ്ങൾ നമ്മെ ആശയക്കുഴപ്പത്തിലാക്കാനോ പ്രലോഭിപ്പിക്കാനോ യഥാർഥ പുണ്യത്തിന്റെ പാതയിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനോ നാം അനുവദിക്കരുത് (കാണുക: ഡയറി #126).

വിശുദ്ധമായ ജീവിതം നയിക്കാൻ പരിശ്രമിക്കുന്നതുകൊണ്ട് ചിലപ്പോഴെങ്കിലും നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാറുണ്ടോ? നിങ്ങളുടെ മനസ്സാക്ഷിയിൽ മുഴങ്ങുന്ന ദൈവസ്വരത്തിനു വിരുദ്ധമെന്നു തോന്നുന്ന പലവിധ ഉപദേശങ്ങൾ മറ്റുള്ളവർ നിങ്ങൾക്കു നൽകാറുണ്ടോ? ദൈവം നിങ്ങളെ വിളിക്കുന്ന പുണ്യത്തിന്റെ പാതയെക്കുറിച്ച് ധ്യാനിക്കുക. നാം സ്വീകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പുണ്യത്തിന്റെയും കരുണയുടെയും ക്ഷമയുടെയും പാത ലോകം മനസ്സിലാക്കുന്നില്ല. ചില സമയങ്ങളിൽ നിശ്ശബ്ദതയോടും വിശ്വാസത്തോടുംകൂടെ നാം അനീതി സഹിക്കേണ്ടതുണ്ടെന്ന് ലോകം മനസ്സിലാക്കുന്നില്ല. ക്രിസ്തുവിനുവേണ്ടി സഹിക്കുമ്പോൾ നമുക്കുണ്ടാകുന്ന ആനന്ദം ലോകം മനസ്സിലാക്കുന്നില്ല. നിങ്ങളുടെ മനസ്സാക്ഷിയിൽ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിൽ ശ്രദ്ധ ഉറപ്പിച്ചുനിർത്തുക. മറ്റുള്ളവരുടെയോ ലോകത്തിന്റെയോ അഭിപ്രായങ്ങൾ നിങ്ങളെ വഴിതെറ്റിക്കാൻ അനുവദിക്കരുത്.

കർത്താവേ, വീരോചിതമായ പുണ്യത്തിന്റെ പാതയിലൂടെ നടക്കാൻ എന്നെ സഹായിക്കണമേ. ചിലപ്പോൾ ഈ പാതയിൽ ഞാൻ തെറ്റിദ്ധരിക്കപ്പെടും. ചിലപ്പോൾ അങ്ങയുടെ ദിവ്യസ്വരത്തിൽനിന്ന് പിന്തിരിയാൻ മറ്റുള്ളവർ എന്നെ പ്രലോഭിപ്പിക്കും. പ്രിയ കർത്താവേ, എല്ലായ്‌പ്പോഴും അങ്ങയെ മാത്രം ശ്രവിക്കാനും അങ്ങയുടെ പരമപരിശുദ്ധമായ തിരുഹിതം മാത്രം അനുസരിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ കരുണയുടെ ദിവ്യപാതകൾ സദാ പിന്തുടരാൻ എനിക്കു ജ്ഞാനവും ശക്തിയും ധൈര്യവും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഫെബ്രുവരി 18 – വിഭൂതി ബുധൻ

ഒന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

 കൂടുതൽ ദൈവകരുണാ ധ്യാനചിന്തകൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ