മലയാളം

വിചിന്തനം 354: പാപവലയുടെ കുരുക്കഴിക്കൽ

ഗ്വെർചീനോ, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

ഒരാൾ നുണപറയാൻ തുടങ്ങുകയും അതൊരു ശീലമാക്കുകയും ചെയ്യുമ്പോൾ, ഒടുവിൽ അയാൾ നുണകളുടെ വലയിൽ കുരുങ്ങിപ്പോകും.  ഒരു നുണ മറ്റൊന്നിലേക്കു നയിക്കുന്നു; അധികം വൈകാതെ, ഈ വലയിൽനിന്ന് എങ്ങനെ മോചിതനാകണമെന്ന് അയാൾക്ക് അറിയാതാകുന്നു.  ഇവിടെയാണ് നിങ്ങൾ കരുണ കാണിക്കേണ്ടത്.  സ്വയം തെറ്റായ വഴിയിലൂടെ നടന്നുപോയ ഒരാളോട് പരുഷമായി പെരുമാറാൻ വളരെ എളുപ്പമാണ്.  അവർക്കുനേരെ വിരൽചൂണ്ടാനും അവരുടെ പാപത്തെച്ചൊല്ലി അവരെ കുത്തിനോവിക്കാനും എളുപ്പമാണ്.  എന്നാൽ, നിങ്ങൾ ആ വ്യക്തിയെ സ്നേഹത്തോടെ നോക്കണമെന്നും അവർതന്നെ നെയ്ത വലയുടെ കുരുക്കുകളിൽനിന്ന് അവരെ വിടുവിക്കാൻ സഹായിക്കണമെന്നും കർത്താവ് ആഗ്രഹിക്കുന്നു.  അവരുടെ തെറ്റുകളെക്കുറിച്ച് വ്യക്തമായും നേരിട്ടും സംസാരിച്ചുകൊണ്ടും, അതേസമയം അവരെ വിധിക്കാതെയും അവരോട് പരുഷമായി പെരുമാറാതെയും ആണ് ഇതു ചെയ്യേണ്ടത്.  നിങ്ങൾ കരുണയോടെയാണ് സത്യം പകർന്നുകൊടുക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞാൽ, തങ്ങൾ ചെയ്തതു തിരുത്താനുള്ള നിങ്ങളുടെ ക്ഷണം അവർ സ്വീകരിച്ചേക്കാം.  ഈ തത്ത്വം പലതരം പാപങ്ങൾക്കും ബാധകമാണ് (കാണുക ഡയറി #1712).

നിങ്ങളുടെ ജീവിതത്തിൽ പാപത്തിന്റെ വലയിൽ കുരുങ്ങി പുറത്തുകടക്കാനാവാതെ കഴിയുന്നതായി തോന്നുന്ന ആരെയെങ്കിലും കുറിച്ച് ചിന്തിക്കുക.  യാതൊരു വിധിയും കൽപ്പിക്കാതെ, ആ വ്യക്തിയോടുള്ള കരുണയിൽ നിങ്ങളുടെ ഹൃദയം വളരട്ടെ.  അവരെ സ്നേഹിക്കുക; എളിമയിലേക്കു നയിക്കുന്ന സത്യം അവർക്ക് പകർന്നുകൊടുക്കാൻ ശ്രമിക്കുക. അവർ സ്വതന്ത്രരാകേണ്ടതിന് സൗമ്യതയോടെ, എന്നാൽ വ്യക്തമായി അതു ചെയ്യുക.

കർത്താവേ, പാപം ഞങ്ങളെ ബന്ധിക്കുകയും ജീവിതത്തിൽ ഏറെ ക്ലേശങ്ങൾ വരുത്തുകയും ചെയ്യുന്നു.  പാപജീവിതത്തിൽ കുടുങ്ങിപ്പോയവർക്ക് മോചനത്തിന്റെ ഉപകരണമാകാൻ കഴിയേണ്ടതിന്, കരുണയുള്ള ഒരു ഹൃദയത്തിനുള്ള കൃപ എനിക്കു നൽകണമേ.  പ്രിയ കർത്താവേ, അങ്ങയുടെ പരിപൂർണ്ണമായ കരുണയുടെ ഹൃദയത്തോടെ അവരെ സ്നേഹിക്കാനുള്ള കൃപ എനിക്കു നൽകണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാലത്തിലെ ‘ഓ’ പ്രതിഗീതങ്ങൾ
ഡിസംബർ 17–23

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.

ആഗമനകാല വിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ