മലയാളം

വിചിന്തനം 111: ദുഷ്ടന്റെ നുണകൾ

ചിത്രം: unsplash.com വഴി

വീഡിയോ

പിശാച് നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കും.  നമ്മെ ആക്രമിക്കാൻ പിശാച് പതിവായി ഇഷ്ടപ്പെടുന്ന ഒരു മാർഗം, നാം കുമ്പസാരിച്ച പാപങ്ങൾ ഉൾപ്പെടെ നമ്മുടെ പാപങ്ങളെ ഓർമിപ്പിക്കുക എന്നതാണ്.  നാം തെറ്റായ വഴിയിലാണെന്നും നാം ദൈവത്തിന് പ്രീതികരരല്ലെന്നും നാം നുണയരും പാപികളുമാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അവന് ഏറെ ഇഷ്ടമാണ്.  നാം പാപികളാണെന്നത് സത്യമാണെങ്കിലും, ദൈവത്തിന്റെ കരുണയുടെ വെളിച്ചത്തിൽ നമ്മുടെ പാപത്തെ കാണുന്നതിൽ ദുഷ്ടൻ എപ്പോഴും പരാജയപ്പെടുന്നു.  അവന്റെ വഞ്ചനാപരമായ പ്രലോഭനങ്ങളെ അതിജീവിക്കാൻ, അവൻ നമ്മുടെ പാപങ്ങളെ ഓർമിപ്പിക്കുമ്പോൾ, ഈശോയുടെ ഹൃദയത്തിലെ കരുണയെ നാം ഓർത്താൽ മാത്രം മതി.  അവിടുത്തെ ഹൃദയത്തിലേക്കു നാം ദൃഷ്ടിയുറപ്പിക്കുമ്പോൾ, നമ്മുടെ പാപം ഏറ്റുപറയാൻ നമുക്ക് ഒട്ടും ഭയമുണ്ടാകുകയില്ല.  സത്യസന്ധമായ ഈ പ്രവൃത്തി, ദുഷ്ടൻ ആഗ്രഹിക്കുന്നതുപോലെ, ഉത്കണ്ഠയോ നിരാശയോ സംശയമോ ഉളവാക്കുകയില്ല.  പകരം, ദൈവത്തിന്റെ കരുണയുടെ വെളിച്ചത്തിൽ നമ്മുടെ പാപത്തെ അഭിമുഖീകരിക്കുന്നത് നമുക്കു നവോന്മേഷം നൽകുകയും നമ്മുടെ മനസ്സുകൾക്ക് ഉണർവേകി അവയെ സമൃദ്ധമായ പ്രത്യാശയാൽ നിറയ്ക്കുകയും ചെയ്യും (കാണുക: ഡയറി #520).

നിങ്ങളുടെ പാപങ്ങളെച്ചൊല്ലി നിരാശയിലേക്കു വീഴാൻ ദുഷ്ടൻ നിങ്ങളെ ഏതെല്ലാം വിധത്തിൽ പ്രലോഭിപ്പിച്ചേക്കാമെന്ന് ചിന്തിക്കുക.  നിങ്ങളുടെ പാപങ്ങളെയോർത്ത് ദുഃഖിക്കുന്നത് നല്ലതും ആത്മീയാരോഗ്യത്തിന് ഉതകുന്നതുമായ പ്രവൃത്തിയാണ്; എന്നാൽ അത് ഒരിക്കലും നിരാശയോടെയാകരുത്.  ക്രൈസ്തവമായ ദുഃഖം ദൈവത്തിന്റെ കരുണയിലേക്കു നയിക്കുന്നു. ഈ വിശുദ്ധ പ്രവൃത്തിയിൽ നിങ്ങൾക്കുണ്ടാകുന്ന അനുതാപം നിങ്ങളുടെ ഭാരം നീക്കി നിങ്ങളെ സന്തോഷത്താൽ നിറയ്ക്കുന്നു.

പ്രിയനാഥാ, ദുഷ്ടന്റെ വഞ്ചനയിൽനിന്നും ആക്രമണങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ.  ദൈവമേ, എന്നെ കാത്തുരക്ഷിക്കണമേ; അങ്ങയുടെ കരുണയുടെ സമൃദ്ധി ഒരിക്കലും മറക്കാതിരിക്കാൻ എന്നെ സഹായിക്കണമേ.  ആ കരുണ ഞാൻ കാണുമ്പോൾ, ദുഷ്ടന്റെ ദുഷ്ടതയുടെ ആയുധങ്ങളെല്ലാം അവനിൽനിന്ന് അപഹരിക്കത്തക്കവിധം, എന്റെ പാപത്തെക്കുറിച്ച് അനുദിനം അനുതപിക്കാൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഏപ്രിൽ 21 – കാന്റർബറിയിലെ വിശുദ്ധ ആൻസെലം, മെത്രാനും വേദപാരംഗതനും

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ