മലയാളം

ധ്യാനം 12: നിങ്ങളുടെ ആത്മാവിൽ ത്രിത്വത്തെ ആരാധിക്കൽ

പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുന്ന ഗോൺസാഗ കുടുംബം — രചന: പീറ്റർ പോൾ റൂബൻസ്

വീഡിയോ

അതിപരിശുദ്ധ ത്രിത്വത്തോടുള്ള ആരാധനയും സ്നേഹവും ആദ്യം നടക്കുന്നത് നമ്മുടെ ആത്മാവിനുള്ളിലാണ്. നമ്മിൽ ഓരോരുത്തരുടെയും ഉള്ളിന്റെ ആഴങ്ങളിൽ ദൈവം തന്നെ ആരാധിക്കാൻ ക്ഷണിക്കുന്നു. അവിടെ, ആത്മാവിനുള്ളിലാണ്, നാം ദൈവകരുണയെ കണ്ടുമുട്ടുന്നത്. കരുണ എന്താണെന്ന് നാം പഠിച്ചുതുടങ്ങുന്നതും അവിടെയാണ് (കാണുക: ഡയറി #6).

അതിപരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസത്തെക്കുറിച്ച് ധ്യാനിക്കാൻ ഇന്ന് സമയം ചെലവഴിക്കുക.  ദൈവം അവിടെയുണ്ട്, നിങ്ങളുടെ സ്വന്തം ആത്മാവിൽ വസിക്കുന്നു.  അവിടുത്തെ അന്വേഷിക്കുക, സ്നേഹിക്കുക, അവിടുത്തെ ദിവ്യസാന്നിധ്യത്തെ ആരാധിക്കുക.

അതിപരിശുദ്ധ ത്രിത്വമേ, എന്റെ ആത്മാവിൽ വസിക്കുന്ന അങ്ങയെ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.  അങ്ങയെ കൂടുതൽ ആഴത്തിൽ അന്വേഷിക്കാനും പൂർണഹൃദയത്തോടെ സ്നേഹിക്കാനും എനിക്കാകട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒന്നാം നോട്ടുപുസ്തകത്തെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളുടെ ആമുഖം വായിക്കുക

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ