“ആദത്തെയും ഹവ്വയെയും പറുദീസയിൽനിന്നു പുറത്താക്കൽ“ — ബെഞ്ചമിൻ വെസ്റ്റ്
വിശുദ്ധിയിലേക്കുള്ള ഒരു താക്കോലാണ് അനുസരണം. അനുസരണക്കേടുമൂലം ആദവും ഹവ്വയും കൃപയിൽനിന്നു വീണുപോയി; അനുസരണത്തിലൂടെ നാം കൃപയിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നു. അനുസരണം പ്രയാസകരമായിരിക്കാം; അതിന് ഹൃദയത്തിന്റെ ആഴത്തിൽനിന്നുള്ള ഒരു തീരുമാനം ആവശ്യമാണ്. യേശുവിനെ അനുസരിക്കാനുള്ള അവസരങ്ങൾ തേടുക, പ്രത്യേകിച്ച് അങ്ങനെ ചെയ്യാൻ നിങ്ങൾക്കു മനസ്സു തോന്നാത്തപ്പോൾ. അവ വലിയ കൃപയുടെയും മാനസാന്തരത്തിന്റെയും നിമിഷങ്ങളാണ് (കാണുക ഡയറി #28).
ഇന്ന് വിനയമുള്ളവരായിരിക്കാൻ പരിശ്രമിക്കുക. അനുസരണക്കേടിലേക്കു നയിക്കുന്ന അഹങ്കാരത്തെ വിനയത്തിലൂടെ മാത്രമേ നമുക്കു കാണാൻ കഴിയൂ. നമ്മുടെ പാപത്തിൽ ശാഠ്യത്തോടെ തുടരുന്നതിലേക്കും ദൈവത്തിന്റെ സമൃദ്ധമായ കരുണയ്ക്കായി ഹൃദയം തുറക്കാൻ വിസമ്മതിക്കുന്നതിലേക്കും അഹങ്കാരം നമ്മെ നയിക്കുന്നു. നിങ്ങളുടെ പാപം വിനയപൂർവം ഏറ്റുപറയുന്നതിനെക്കുറിച്ചും ആ പാപത്തെക്കുറിച്ച് അനുതപിക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെക്കുറിച്ചും വിചിന്തനം ചെയ്യുക. അങ്ങനെ, എല്ലാ കാര്യങ്ങളിലും പിതാവിന്റെ തിരുഹിതത്തോടു പരിപൂർണമായി അനുസരണം പുലർത്തിയ നമ്മുടെ കർത്താവിനെയും അവിടുത്തെ പരിശുദ്ധ മാതാവിനെയും നിങ്ങൾക്ക് അനുകരിക്കാൻ കഴിയും.
കർത്താവേ, അങ്ങയുടെ ദൈവകരുണയുടെ മുമ്പിൽ എന്നെത്തന്നെ താഴ്ത്താൻ എന്നെ സഹായിക്കണമേ. ആ വിനയത്തിൽ, എന്റെ പാപം മാത്രമല്ല, അങ്ങു ജീവിക്കാൻ എന്നെ വിളിക്കുന്ന കൃപയുടെ മഹത്വപൂർണമായ ജീവിതത്തിലേക്കു പ്രവേശിക്കാൻ അങ്ങു പകരുന്ന കൃപയും കരുണയും കൂടി കാണാൻ എന്നെ സഹായിക്കണമേ. സ്നേഹത്തിന്റെ പരിപൂർണമായ അങ്ങയുടെ കല്പനകൾ ഞാൻ അനുസരിക്കുകയും അങ്ങനെ അങ്ങയുടെ കരുണയാൽ നിറയുകയും ചെയ്യട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




