മലയാളം

വിചിന്തനം 47: മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക

ധനികനും ദരിദ്രനായ ലാസറും — രചന: ഹെൻഡ്രിക് ടെർ ബ്രൂഗൻ

വീഡിയോ

പലപ്പോഴും നമ്മിലും നമ്മുടെ സ്വന്തം പ്രശ്നങ്ങളിലും നാം അത്രമാത്രം മുഴുകിപ്പോകുന്നതിനാൽ, നമുക്കു ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സ്വന്തം കുടുംബാംഗങ്ങളുടെ, ക്ലേശങ്ങളും ആവശ്യങ്ങളും കാണാതെ പോകുന്നു.  ചിലപ്പോഴാകട്ടെ, നാം നമ്മിൽത്തന്നെ അത്രയധികം മുഴുകിയിരിക്കുന്നതിനാൽ, സ്നേഹിക്കാനും പരിചരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നവരുടെമേൽ അനാവശ്യ ഭാരങ്ങൾകൂടി ചുമത്താനുള്ള അപകടസാധ്യതയുണ്ട്.  നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയോടും ക്രിസ്തുവിന്റേതുപോലുള്ള യഥാർഥ സഹാനുഭൂതിയും അനുകമ്പയും നമ്മുടെ ഹൃദയങ്ങളിൽ വളർത്തിയെടുക്കണം (കാണുക: ഡയറി #117).

നിങ്ങളുടെ ജീവിതത്തിലുള്ളവരുടെ ആവശ്യങ്ങൾ നിങ്ങൾ കാണുന്നുണ്ടോ?  അവരുടെ മുറിവുകളെയും ഭാരങ്ങളെയും കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?  അവർ ദുഃഖിതരും ഭാരങ്ങളാൽ തളർന്നവരുമായിരിക്കുമ്പോൾ നിങ്ങൾക്ക് അത് തിരിച്ചറിയാൻ കഴിയുന്നുണ്ടോ?  നിങ്ങൾ അവരുടെ ദുഃഖം വർധിപ്പിക്കുകയാണോ, അതോ അവരെ കൈപിടിച്ചുയർത്താൻ ശ്രമിക്കുകയാണോ ചെയ്യുന്നത്?  സഹാനുഭൂതിയും അനുകമ്പയും നിറഞ്ഞ ഹൃദയം എന്ന മഹത്തായ ദാനത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക.  യഥാർഥ ക്രൈസ്തവ സഹാനുഭൂതി എന്നത് നമുക്കു ചുറ്റുമുള്ള എല്ലാവരോടുമുള്ള സ്നേഹത്തിന്റെ മാനുഷിക പ്രതികരണമാണ്.  നമ്മുടെ പരിചരണത്തിന് ഏൽപ്പിക്കപ്പെട്ടവരുടെ ഭാരം ലഘൂകരിക്കാനായി നാം വളർത്തിയെടുക്കേണ്ട കരുണയുടെ പ്രവൃത്തിയാണത്.

കർത്താവേ, യഥാർഥ സഹാനുഭൂതി നിറഞ്ഞ ഒരു ഹൃദയം എനിക്കുണ്ടാകാൻ എന്നെ സഹായിക്കണമേ.  എനിക്കു ചുറ്റുമുള്ളവരുടെ ക്ലേശങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനും, എന്നിൽനിന്ന് എന്റെ ദൃഷ്ടി തിരിച്ച് അവരുടെ ആവശ്യങ്ങളിലേക്കു നോക്കാനും എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങ് അനുകമ്പ നിറഞ്ഞവനാണ്.  എല്ലാവരോടും അനുകമ്പ നിറഞ്ഞവനാകാൻ എന്നെയും സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ