മലയാളം

വിചിന്തനം 170: നല്ല നാളുകളിലും മോശം നാളുകളിലും വിശ്വസ്തത

Sumandas1998rik, CC BY-SA 4.0, Wikimedia Commons വഴി

വീഡിയോ

ദൈവത്തെ സ്നേഹിക്കാൻ നമുക്ക് തോന്നുമ്പോഴും ജീവിതം സുഗമവും ഏറെ എളുപ്പവുമായിരിക്കുമ്പോഴും ദൈവത്തെ സ്നേഹിക്കുക എളുപ്പമാണ്. എന്നാൽ ജീവിതം വെല്ലുവിളി നിറഞ്ഞതാകുമ്പോൾ, നമ്മിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ നമുക്ക് ഉടനടി പ്രലോഭനമുണ്ടാകുന്നു; അങ്ങനെ ചെയ്യുമ്പോൾ ദൈവത്തോടുള്ള സ്നേഹത്തിൽനിന്നും നാം അകലുന്നു. എന്നാൽ ദിവസം മുഴുവൻ നമുക്ക് എന്തു തോന്നിയാലും എന്ത് അനുഭവമുണ്ടായാലും നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതാണ് വിശുദ്ധിയുടെ യഥാർഥ അടയാളം. അനുകൂല സാഹചര്യങ്ങളിലായാലും പ്രതികൂല സാഹചര്യങ്ങളിലായാലും നമ്മുടെ ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിൽ നാം ചഞ്ചലരാകരുത് (കാണുക ഡയറി #893).

നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ വിശ്വാസത്തെ നിയന്ത്രിക്കാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? ജീവിതത്തിലെ പ്രയാസകരമായ സാഹചര്യങ്ങൾ ദൈവത്തോടുള്ള നിങ്ങളുടെ സമ്പൂർണ വിശ്വസ്തതയിൽനിന്ന് നിങ്ങളെ അകറ്റാൻ അനുവദിക്കുന്നുണ്ടോ? ഇത് യഥാർഥമായ ഒരു പ്രലോഭനമാണ്; പലരും അതിൽ വീഴുകയും ചെയ്യുന്നു. പ്രയാസകരമായ ദിവസങ്ങളെയും നിമിഷങ്ങളെയും നിങ്ങൾ എങ്ങനെ നേരിടുന്നു എന്ന് ഇന്ന് ചിന്തിക്കുക. ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ നിങ്ങളുടെ വിശ്വസ്തതയും സ്നേഹവും പുതുക്കാൻ പരിശ്രമിക്കുക. “സുഖകരമായ ജീവിതത്തിന്” ഒരിക്കലും സാധിക്കാത്ത വിധത്തിൽ ഈ പ്രവൃത്തി നിങ്ങളെ രൂപാന്തരപ്പെടുത്തുന്നതായി നിങ്ങൾ കണ്ടെത്തും.

കർത്താവേ, ഈ ദിവസം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു; ഇന്ന് എന്റെ ഹൃദയം മുഴുവനും അങ്ങേക്കു സമർപ്പിക്കുന്നു. ഇന്നോ നാളെയോ എനിക്ക് എന്തു തോന്നിയാലും എന്ത് അനുഭവമുണ്ടായാലും എല്ലാ കാര്യങ്ങളിലും വിശ്വസ്തനായിരിക്കുമെന്ന് ഞാൻ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു. ദൈനംദിന ക്ലേശങ്ങളോ ഭാരങ്ങളോ എന്നെ തളർത്താനും എന്റെ വിശ്വാസത്തെ തകർക്കാനും അനുവദിക്കില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്റെ ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എന്നും അങ്ങയോടു വിശ്വസ്തനായിരിക്കാൻ ഞാൻ തീരുമാനിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂൺ 19 – വിശുദ്ധ റോമുവാൾഡ്, ആശ്രമാധിപൻ—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ