മലയാളം

വിചിന്തനം 52: അനുദിന പ്രാർഥന

ചിത്രം: ThuyHaBich (Pixabay)

വീഡിയോ

എന്താണ് നിങ്ങളുടെ ആത്മാവിനെ സുന്ദരമാക്കുന്നത്? പ്രാർഥന. എന്താണ് നിങ്ങളെ പാപത്തിൽനിന്ന് അകറ്റിനിർത്തുന്നത്? പ്രാർഥന. എന്താണ് നിങ്ങളെ പ്രത്യാശകൊണ്ട് നിറയ്ക്കുന്നത്? പ്രാർഥന. എന്താണ് നിങ്ങളെ വിശുദ്ധിയിലേക്കുള്ള വഴിയിൽ നയിക്കുന്നത്? പ്രാർഥന. എല്ലാറ്റിന്റെയും താക്കോലാണ് പ്രാർഥന. ഓരോ ദിവസവും പ്രാർഥനയില്ലെങ്കിൽ, ജീവിതത്തിൽ നിങ്ങൾ ദിശയില്ലാത്തവരായിത്തീരുകയും സ്വന്തം വിവേകത്തെയും കഴിവിനെയും മാത്രം ആശ്രയിക്കേണ്ടിവരുകയും ചെയ്യുന്നു. അത്തരമൊരു അവസ്ഥയിൽ ആയിരിക്കുക എന്നത് ഭയാനകമാണ് (കാണുക: ഡയറി #146).

നിങ്ങൾ പ്രാർഥിക്കാറുണ്ടോ? വല്ലപ്പോഴുമോ, ഞായറാഴ്ച വിശുദ്ധ കുർബാനയിലോ, ഭക്ഷണത്തിനുമുമ്പോ മാത്രമുള്ള പ്രാർഥനയല്ല ഉദ്ദേശിക്കുന്നത്. നിങ്ങൾ ശരിക്കും എല്ലാ ദിവസവും പ്രാർഥിക്കുന്നുണ്ടോ? ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് ദൈവത്തോടു സംസാരിക്കാനും അവിടുത്തെ മറുപടി കേൾക്കാനും നിങ്ങൾ ഏകാന്തതയിൽ സമയം ചെലവഴിക്കുന്നുണ്ടോ? എല്ലാ ദിവസവും, ദിവസം മുഴുവനും നിങ്ങളുമായി സ്നേഹസംഭാഷണം ആരംഭിക്കാൻ അവിടുത്തെ അനുവദിക്കുന്നുണ്ടോ? ഇന്ന് നിങ്ങളുടെ പ്രാർഥനാശീലത്തെക്കുറിച്ച് ചിന്തിക്കുക. ഓരോ ദിവസവും നിങ്ങൾ നടത്തുന്ന സംഭാഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദൈവവുമായുള്ള നിങ്ങളുടെ അനുദിന സംഭാഷണമാണെന്ന് സത്യസന്ധമായി പറയാൻ കഴിയുമോ എന്നു ചിന്തിക്കുക. ഇതിനു മുൻഗണന നൽകുക, ഒന്നാം സ്ഥാനംതന്നെ നൽകുക; അപ്പോൾ മറ്റെല്ലാം യഥാസ്ഥാനത്താകും.

കർത്താവേ, എന്റെ പ്രാർഥനാജീവിതം ദുർബലമാണെന്ന് എനിക്കറിയാം. അങ്ങയുമായുള്ള എന്റെ അനുദിന സംഭാഷണത്തിന് ഞാൻ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും എനിക്കറിയാം. ഓരോ ദിവസവും മുടങ്ങാതെ പ്രാർഥിക്കുന്ന ഉറച്ചൊരു ശീലം വളർത്തിയെടുക്കാൻ എന്നെ സഹായിക്കണമേ. അങ്ങനെ ഈ പ്രാർഥനാജീവിതം എന്റെ ജീവിതത്തെ നയിക്കുന്ന പ്രകാശമായിത്തീരട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഫെബ്രുവരി 21: വിശുദ്ധ പീറ്റർ ഡാമിയൻ, മെത്രാനും വേദപാരംഗതനും

നാലാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

നോമ്പുകാല സഹായവിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ