മലയാളം

വിചിന്തനം 65: ഈശോ എന്റെ യജമാനൻ

ചിത്രം: തോമസ് — Pixabay-ൽ

വീഡിയോ

ഈശോയെ നിങ്ങളുടെ യജമാനൻ എന്നു വിളിക്കാൻ നിങ്ങൾക്ക് മടിയില്ലേ? ചിലർ അവിടുത്തെ “സുഹൃത്ത്” എന്നോ “ഇടയൻ” എന്നോ വിളിക്കാൻ ഇഷ്ടപ്പെട്ടേക്കാം. ഈ വിശേഷണങ്ങൾ സത്യവുമാണ്. എന്നാൽ യജമാനൻ എന്ന വിശേഷണമോ? നമ്മുടെ ജീവിതത്തിന്റെ യജമാനനായി കർത്താവിനെ സ്വീകരിച്ച് നാമെല്ലാവരും അവിടുത്തേക്ക് നമ്മെത്തന്നെ സമർപ്പിക്കുന്ന അവസ്ഥയിലെത്തണം. നാം ദാസരായിത്തീർന്നാൽ മാത്രം പോരാ, അടിമകളായിത്തീരണം. ക്രിസ്തുവിന്റെ അടിമകൾ. അത് അംഗീകരിക്കാൻ പ്രയാസം തോന്നുന്നുവെങ്കിൽ, നമ്മുടെ കർത്താവ് എങ്ങനെയുള്ള ഒരു യജമാനനായിരിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കുക. സ്നേഹത്തിന്റെ പരിപൂർണ്ണമായ കല്പനകളാൽ നമ്മെ നയിക്കുന്ന യജമാനനായിരിക്കും അവിടുന്ന്. അവിടുന്ന് പരിപൂർണ്ണ സ്നേഹത്തിന്റെ ദൈവമായതിനാൽ, വിശുദ്ധവും വിധേയത്വപൂർണ്ണവുമായ ഈ വിധത്തിൽ അവിടുത്തെ കരങ്ങളിൽ നമ്മെത്തന്നെ പൂർണ്ണമായി ഏൽപ്പിക്കാൻ നമുക്ക് ഒട്ടും ഭയം വേണ്ട (കാണുക: ഡയറി #228).

ക്രിസ്തുവിന് പൂർണ്ണമായി സ്വയം സമർപ്പിക്കുകയും അവിടുത്തെ മാർഗനിർദേശത്തിൻ കീഴിൽ പൂർണ്ണമായി ജീവിക്കുകയും ചെയ്യുന്നതിലെ ആനന്ദത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ പറയുന്ന ഓരോ വാക്കും ചെയ്യുന്ന ഓരോ പ്രവൃത്തിയും അവിടുത്തെ പരിപൂർണ്ണമായ പദ്ധതിയോടുള്ള അനുസരണത്തിൽ ആയിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇങ്ങനെയൊരു യജമാനനെക്കുറിച്ചുള്ള എല്ലാ ഭയങ്ങളിൽനിന്നും നാം പൂർണ്ണമായി സ്വതന്ത്രരായിരിക്കണമെന്നു മാത്രമല്ല, അവിടുത്തെ പക്കലേക്ക് ഓടിച്ചെന്ന് പരിപൂർണ്ണമായ അനുസരണത്തിൽ ജീവിക്കാൻ ശ്രമിക്കുകയും വേണം.

കർത്താവേ, അങ്ങാണ് എന്റെ ജീവിതത്തിന്റെ യജമാനൻ. സ്നേഹത്തിന്റെ വിശുദ്ധമായ അടിമത്തത്തിൽ ഞാൻ എന്റെ ജീവിതം അങ്ങേക്ക് സമർപ്പിക്കുന്നു. ഈ വിശുദ്ധമായ അടിമത്തത്തിൽ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനും സ്നേഹിക്കാനും എന്നെ സ്വതന്ത്രനാക്കിയതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അതിപരിപൂർണ്ണമായ തിരുവുള്ളത്തിന് അനുസൃതമായി എനിക്ക് കല്പനകൾ നൽകുന്നതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

പതിനഞ്ചാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശരികിൽ 40 ദിനങ്ങൾ

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ