മലയാളം

വിചിന്തനം 78: സന്തോഷത്തിനായുള്ള ആഗ്രഹം

ഈശോയുടെ കരുണ — Needpix.com വഴി

വീഡിയോ

നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ ആഗ്രഹം സന്തോഷത്തിനുവേണ്ടിയുള്ളതാണ്. നാം ചെയ്യുന്നതെല്ലാം ഏതെങ്കിലും വിധത്തിൽ ഈ ലക്ഷ്യം കൈവരിക്കാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടിയാണ്. പാപംപോലും ചെയ്യുന്നത് അതു നമ്മെ സന്തോഷത്തിലേക്കു നയിക്കുമെന്ന തെറ്റായ ധാരണയോടെയാണ്. എന്നാൽ മനുഷ്യന്റെ സാഫല്യത്തിന് ഒരേയൊരു ഉറവിടമേയുള്ളൂ; യഥാർഥ സന്തോഷത്തിനും ഒരേയൊരു ഉറവിടമേയുള്ളൂ. ആ ഏക ഉറവിടം ദൈവമാണ്. നിങ്ങളിലുള്ള എല്ലാ മാനുഷിക അഭിലാഷങ്ങളുടെയും പൂർത്തീകരണമായി നമ്മുടെ ദിവ്യനാഥനെ അന്വേഷിക്കുക (കാണുക ഡയറി #305).

ജീവിതത്തിൽ നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്? എന്തിനുവേണ്ടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളുടെയും അന്തിമലക്ഷ്യം ദൈവമാണോ? ദൈവം, ദൈവം മാത്രം, നിങ്ങൾക്ക് മതിയാകുമെന്നും നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും നിറവേറ്റുമെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങളെ പരിശോധിച്ച്, അവയുടെ പരമമായ ലക്ഷ്യം ദൈവമാണോ അല്ലയോ എന്നു വിചിന്തനം ചെയ്യുക. ദൈവമല്ല അവയുടെ അന്തിമലക്ഷ്യമെങ്കിൽ, നിങ്ങൾ തേടുന്ന ലക്ഷ്യങ്ങൾ നിങ്ങളെ വരണ്ടവരും ശൂന്യരുമാക്കിത്തീർക്കും. ദൈവമാണ് അവയുടെ അന്തിമലക്ഷ്യമെങ്കിൽ, നിങ്ങൾക്ക് പ്രത്യാശിക്കാവുന്നതിലും അധികമായതിലേക്കുള്ള വഴിയിലാണ് നിങ്ങൾ.

കർത്താവേ, അങ്ങയെയും അങ്ങയുടെ അതിവിശുദ്ധമായ തിരുഹിതത്തെയും എന്റെ ജീവിതത്തിലെ ഒരേയൊരു അഭിലാഷമാക്കാൻ എന്നെ സഹായിക്കണമേ. എന്റെ അനേകം ആഗ്രഹങ്ങളെ വിവേചിച്ചറിയാനും, ഞാൻ തേടേണ്ട ഒരേയൊരു ലക്ഷ്യമായി അങ്ങയുടെ തിരുഹിതത്തെ കാണാനും എന്നെ സഹായിക്കണമേ. അങ്ങയുടെ തിരുഹിതത്തിൽ ഞാൻ സമാധാനം കണ്ടെത്തുകയും ഓരോ യാത്രയുടെയും അവസാനം അങ്ങയെ കണ്ടെത്തുകയും ചെയ്യുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തിയാറാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിനങ്ങൾ

മാർച്ച് 19: മറിയത്തിന്റെ ഭർത്താവായ വിശുദ്ധ യൗസേപ്പിന്റെ മഹോത്സവം

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

നോമ്പുകാലത്തിനായുള്ള സഹായവിഭവങ്ങൾ