നിറച്ചില്ലുകളിൽ തീർത്ത വർണ്ണാഭമായ കുരിശുമരണദൃശ്യം, Needpix.com വഴി
മറിയമാതാവ് ജീവിതത്തിൽ വളരെയേറെ സഹിച്ചു. തന്റെ രക്ഷകനെ അത്ഭുതകരമായി ഗർഭം ധരിച്ചപ്പോൾ അമ്മ സംശയവും പരിഹാസവും സഹിച്ചു. തന്റെ ദിവ്യപുത്രൻ തിരസ്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നത് പരിപൂർണ്ണമായ മാതൃസ്നേഹത്തോടെ അമ്മ നോക്കിനിന്നു. അവന്റെ കഠിനവേദനയിലും മരണത്തിലും അമ്മ അവനോടൊപ്പം നിന്നു. ഇതിലെല്ലാം അമ്മയുടെ മാതൃസ്നേഹം പരിപൂർണ്ണവും ശക്തവുമായിരുന്നു. ജീവിതത്തിൽ നാം സഹിക്കുന്ന എല്ലാറ്റിലും അമ്മ നമ്മോടൊപ്പവും നിൽക്കുന്നു. തന്റെ ആർദ്രമായ ഹൃദയത്തിലൂടെ സ്നേഹത്തിന്റെയും അനുകമ്പയുടെയും പരിപൂർണ്ണമായ സാക്ഷ്യം അമ്മ നമുക്കു നൽകുന്നു (കാണുക ഡയറി #315).
ഇന്ന് ദൈവമാതാവിന്റെ ഹൃദയത്തെക്കുറിച്ച് ധ്യാനിക്കുക. ഈശോയുടെ യഥാർത്ഥ അമ്മയായ നിങ്ങളുടെ പരിശുദ്ധ അമ്മ, മകന്റെ ജീവിതത്തിലുടനീളം അവനെ സ്നേഹിച്ചതിനെക്കുറിച്ച് ധ്യാനിക്കുക. എണ്ണമറ്റ തവണ അമ്മയുടെ ഹൃദയത്തെ തുളച്ചുകയറിയ വ്യാകുലതയുടെ വാളിനെ മനസ്സിൽ കാണുക. തന്റെ മകനെയും അവനോട് അതിക്രൂരമായി പെരുമാറിയവരെയും അമ്മ സ്നേഹിച്ച പരിപൂർണ്ണവും ആർദ്രവുമായ സ്നേഹം മനസ്സിലാക്കാൻ പരിശ്രമിക്കുക. അമ്മയുടെ സ്നേഹം അനുകരിക്കാൻ ഇന്ന് അമ്മയുടെ പ്രാർത്ഥനാസഹായം തേടുക; ആ സ്നേഹം നിങ്ങളുടെമേൽ വർഷിക്കണമെന്നു അമ്മയോട് അപേക്ഷിക്കുക. അമ്മ നിങ്ങളെ നിരാശരാക്കുകയില്ല.
ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ രാജ്ഞിയേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ; അമ്മയുടെ മാതൃപരിപാലനം അറിയാൻ എന്നെ സഹായിക്കണമേ. അമ്മയുടെ നിർമ്മലഹൃദയത്തിൽനിന്ന് ഒഴുകുന്ന കരുണയുടെ സമൃദ്ധി സ്വീകരിക്കാൻ കഴിയേണ്ടതിന് എല്ലാ കാര്യങ്ങളിലും അമ്മയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ. അമ്മയുടെ ദയയും ആർദ്രതയും അനുകരിക്കാനും സഹായം ആവശ്യമുള്ള എല്ലാവരോടുമൊപ്പം നിൽക്കാനുമുള്ള കൃപ എനിക്കു നൽകണമേ. മറിയമാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിയേഴാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിനങ്ങൾ
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




