മലയാളം

വിചിന്തനം 110: കരുണയുടെ കിരണങ്ങൾ

കരുണാമയനായ ഈശോയുടെ അത്ഭുതചിത്രവും വിശുദ്ധ ഫൗസ്റ്റീനയുടെ കബറിടവും സ്ഥിതിചെയ്യുന്ന കപ്പേള ചിത്രം: ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാസഭ, ഉപയോഗാനുമതി CC BY-NC-ND 2.0

വീഡിയോ

ഈശോയുടെ തിരുഹൃദയത്തിലെ കരുണ അതിമഹത്തായ പ്രഭയോടെ പ്രകാശിക്കുന്നു.  വിശുദ്ധ ഫൗസ്റ്റീന കണ്ട ദൈവകരുണയുടെ ചിത്രം ഇതായിരുന്നു.  നമ്മുടെ കർത്താവിന്റെ തുറന്ന തിരുഹൃദയത്തിൽനിന്ന് പ്രകാശവും കൃപയും ലോകത്തിലേക്ക് പ്രവഹിച്ചിറങ്ങി.  ലോകത്തിന്മേൽ തുടർന്നും പ്രകാശിക്കാൻ ഈശോ ആഗ്രഹിക്കുന്നു; നിങ്ങളിലൂടെ മറ്റുള്ളവരുടെമേൽ പ്രകാശിക്കാനായി നിങ്ങളുടെ ഹൃദയത്തിൽ കുടികൊള്ളാനും അവിടുന്ന് ആഗ്രഹിക്കുന്നു (കാണുക ഡയറി #514).

നിങ്ങളുടെ ഹൃദയത്തിൽ എന്താണുള്ളത്?  കയ്പും വേദനയുമാണോ?  പാപവും അന്ധകാരവുമാണോ?  അതോ നമ്മുടെ കർത്താവിന്റെ തിരുഹൃദയമാണോ?  ഈശോ നിങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നുണ്ടോ?  ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകുന്നത് ഏറെ പ്രധാനമാണ്.  ഈശോയുടെ തിരുഹൃദയം നിങ്ങളുടെ ഹൃദയത്തിൽ കുടികൊള്ളുന്നുവെന്ന് സത്യസന്ധമായി പറയാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, നിങ്ങൾ തിരിച്ചറിഞ്ഞ ഈ യാഥാർഥ്യം ആഴത്തിൽ ചിന്തിക്കേണ്ടതാണ്.  എല്ലാ പാപവും അലിയിച്ചുകളയാനും എല്ലാ അന്ധകാരവും അകറ്റാനും അവിടുത്തെ തിരുഹൃദയത്തെ അനുവദിക്കാൻ പരിശ്രമിക്കുക.  അവയുടെ സ്ഥാനത്ത് അവിടുത്തെ പ്രകാശം തെളിയട്ടെ.  ഈശോയുടെ തിരുഹൃദയം നിങ്ങളുടെ ഹൃദയത്തിൽ കുടികൊള്ളുമ്പോൾ, നിങ്ങളുടെ ഹൃദയം കരുണ പ്രസരിപ്പിക്കുകയും അതിന്റെ കിരണങ്ങളിൽ മറ്റുള്ളവരെ കുളിപ്പിക്കുകയും ചെയ്യും.

കർത്താവേ, എന്റെ ഹൃദയത്തിലേക്കു നോക്കുമ്പോൾ ചിലപ്പോഴൊക്കെ പാപവും അന്ധകാരവും ഞാൻ കാണുന്നു.  എന്റെ ഹൃദയത്തിൽ വന്നു വസിക്കണമേ; എല്ലാ അന്ധകാരവും അകറ്റി എല്ലാ പാപവും തുടച്ചുനീക്കണമേ.  അങ്ങ് എന്റെ ഹൃദയത്തെ സ്വന്തമാക്കുമ്പോൾ, അങ്ങയുടെ ദിവ്യകരുണയുടെ കിരണങ്ങൾ എന്റെമേലും സഹായം ആവശ്യമുള്ള ലോകത്തിന്മേലും പ്രകാശിപ്പിക്കണമേ.  പ്രിയ കർത്താവേ, എന്റെ ഹൃദയം ഞാൻ അങ്ങേക്കു നൽകുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ