മലയാളം

വിചിന്തനം 141: മാലാഖമാരുടെ കരുണ

റഫേലിന്റെ സാത്താനെ പരാജയപ്പെടുത്തുന്ന വിശുദ്ധ മിഖായേൽ

വീഡിയോ

മാലാഖവൃന്ദങ്ങൾ എന്ന ദാനത്തിന്റെ മഹത്ത്വം സ്വർഗത്തിൽവച്ചു മാത്രമേ നമുക്കു മനസ്സിലാകൂ. മഹിമയാർന്ന ഈ ആത്മീയജീവികളെ ദൈവം സ്നേഹത്താൽ സൃഷ്ടിച്ചു. അവരിൽ ചിലർ സൃഷ്ടിക്കപ്പെട്ടത് പരിശുദ്ധ ത്രിത്വത്തെ നിത്യമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ്. ഈ വിളിയിൽ അവർ ഒരിക്കലും മടുക്കുന്നില്ല; അനുദിനം ആഴമേറുന്ന സ്നേഹത്തോടും ഐക്യത്തോടുംകൂടെ അവർ ദൈവത്തെ ആരാധിക്കുന്നു. മറ്റു മാലാഖമാർ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ സ്നേഹവും കരുണയും നമ്മിലേക്കെത്തിക്കാനാണ്. കാവൽമാലാഖമാരും പ്രധാനദൂതന്മാരും അത്തരത്തിൽ സൃഷ്ടിക്കപ്പെട്ട രണ്ടു വിഭാഗങ്ങളാണ്. അവർ നിരന്തരം നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും നമ്മെ സംരക്ഷിക്കുകയും ദൈവതിരുഹിതത്തിലേക്കു നയിക്കുകയും ചെയ്യുന്നു. നമ്മെ സ്നേഹിക്കുന്നതിലും പരിപാലിക്കുന്നതിലും അവർ നിരന്തരം ശ്രദ്ധാലുക്കളായിരിക്കുന്നതിന് അവരെക്കുറിച്ചുള്ള നമ്മുടെ അറിവ് അനിവാര്യമല്ല. എന്നാൽ അവരുടെ മാധ്യസ്ഥ്യം വിനയപൂർവം അംഗീകരിക്കുകയും അവരെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നത് ദൈവത്തിലുള്ള നിർമലമായ വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും പ്രവൃത്തിയാണ്. അവർ ഇവിടെ നമ്മോടൊപ്പമുണ്ട്; നാം അവരെ വിളിച്ചപേക്ഷിക്കുകയും അവരിൽ വിശ്വാസവും പ്രത്യാശയും അർപ്പിക്കുകയും അവരെ സ്നേഹിക്കുകയും വേണം. അങ്ങനെ ചെയ്യുന്നത് ദൈവത്തിന്റെ തിരുഹിതമാണ്; അവിടുന്ന് തന്റെ ദൈവിക കരുണ ചൊരിയുന്ന ഒരു പ്രധാന മാർഗത്തെ അംഗീകരിക്കലുമാണ് അത് (കാണുക ഡയറി #706).

നിങ്ങളുടെ സഹായത്തിനെത്താൻ നിങ്ങൾ മാലാഖമാരെ വിളിച്ചപേക്ഷിക്കാറുണ്ടോ? പ്രത്യേകിച്ച് നിങ്ങളുടെ കാവൽമാലാഖയോടും പ്രധാനദൂതനായ വിശുദ്ധ മിഖായേലിനോടും നിങ്ങൾ പ്രാർഥിക്കാറുണ്ടോ? ദൈവത്തിന്റെ മനസ്സിനും തിരുഹിതത്തിനും അനുസൃതമായി നമ്മെ കാത്തുരക്ഷിക്കാനുള്ള അവരുടെ ശക്തമായ മാധ്യസ്ഥ്യത്തിലും വിശുദ്ധമായ കഴിവിലും നാം ആശ്രയിക്കണം. ഇന്ന് ഈ മാലാഖമാരോടു സംസാരിക്കുക; അവരുടെ പരിപാലനത്തിനു നിങ്ങളെത്തന്നെ കൂടുതൽ പൂർണമായി സമർപ്പിക്കാൻ സന്നദ്ധരാകുക.

കർത്താവേ, വിശുദ്ധ മാലാഖമാർ എന്ന ദാനത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. വിശുദ്ധ മിഖായേലിനെയും റഫായേലിനെയും ഗബ്രിയേലിനെയും എന്റെ കാവൽമാലാഖയെയും സ്വർഗത്തിലെ മാലാഖവൃന്ദത്തെ മുഴുവനെയുംപ്രതി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെ ജീവിതത്തിൽ ഈ മാലാഖമാരുടെ പ്രവർത്തനങ്ങളോട് എപ്പോഴും തുറവുള്ളവനായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. അവരുടെ മാധ്യസ്ഥ്യത്താൽ എല്ലാ തിന്മകളിൽനിന്നും എന്നെ കാത്തുരക്ഷിക്കുകയും അങ്ങയുടെ പരിശുദ്ധ തിരുഹിതത്തിന് അനുസൃതമായി എന്നെ നയിക്കുകയും ചെയ്യണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മേയ് 15, വെള്ളിയാഴ്ച – മേയ് 23, ശനിയാഴ്ച

മേയ് 21 – പുരോഹിതനും രക്തസാക്ഷിയുമായ വിശുദ്ധ ക്രിസ്റ്റഫർ മഗല്ലാനസും രക്തസാക്ഷികളായ സഹചരരും

മാലാഖമാരുടെ ഒൻപതു വൃന്ദങ്ങളെക്കുറിച്ച് കൂടുതൽ അറിയുക!

സ്വർഗീയ ശ്രേണിയിലൂടെ ഉയരങ്ങളിലേക്ക്
സെറാഫുകളുടെ മഹിമയിലേക്കുള്ള സുവർണ ഗോവണി

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ