കുഞ്ഞിനെ പ്രാർഥിക്കാൻ പഠിപ്പിക്കുന്ന സ്ത്രീയുള്ള അകത്തളം — രചന: പിയേർ എദ്വാർ ഫ്രേർ
വേഗം വളർന്നു വലുതാകാൻ കൊച്ചുകുട്ടികൾക്ക് തിടുക്കമാണ്. ജന്മദിനം വരുമ്പോൾ, തങ്ങൾക്ക് ഒരു വയസ്സുകൂടി ആയതിന്റെ സന്തോഷം അവരിൽ നിറയുന്നു. എങ്കിലും, കൊച്ചുകുട്ടികളായ അവർ ഇപ്പോഴും പല കാര്യങ്ങളിലും മാതാപിതാക്കളെ ആശ്രയിച്ചാണ് കഴിയുന്നത്. ആത്മീയമായ അർഥത്തിൽ നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്. നാമും പലപ്പോഴും “വളർന്നു വലുതാകാനും” ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ സാധിച്ചുകൊണ്ട് മഹാവിശുദ്ധരാകാനും ആഗ്രഹിക്കുന്നു. എങ്കിലും, നാം ഇപ്പോഴും കുട്ടികളാണെന്ന് ഇടയ്ക്കിടെ നമ്മെത്തന്നെ ഓർമിപ്പിക്കണം. ദൈവതിരുമുമ്പിലുള്ള നമ്മുടെ “ചെറുമയിൽ”, നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും നാം ഇപ്പോഴും എപ്പോഴും പൂർണമായി അവിടുത്തെ ആശ്രയിക്കുന്നവരായിരിക്കും. ഈ സത്യം തിരിച്ചറിയുന്നത് മഹാവിശുദ്ധരാകാനും വിശുദ്ധിയിൽ വളരാനും അത്യന്താപേക്ഷിതമാണ്. ചെറുതാകുന്നതിലൂടെയാണ് നാം വലിയവരാകുന്നത് (കാണുക: ഡയറി #779).
ദൈവതിരുമുമ്പിലുള്ള നിങ്ങളുടെ ചെറുമയെക്കുറിച്ച് ധ്യാനിക്കുക. സർവശക്തന്റെ മഹത്ത്വത്തോടും ശക്തിയോടും താരതമ്യപ്പെടുത്തുമ്പോൾ നാം ചെറിയവരും ദുർബലരുമാണ്. എന്നാൽ ദൈവം നമ്മുടെ ചെറുമ കാണുന്നു; പൂർണവിശ്വാസത്തോടെ നാം അവിടുത്തെ പക്കലേക്ക് ഓടിച്ചെല്ലണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുത്തെ കരുണയ്ക്ക് നിങ്ങളെത്തന്നെ സമർപ്പിച്ച് അവിടുത്തെ പക്കലേക്ക് ഓടിച്ചെല്ലുക. നിങ്ങൾ പൂർണമായി അവിടുത്തെ ആശ്രയിക്കുന്നുവെന്ന് വിനയത്തോടെ അംഗീകരിക്കുമ്പോൾ മാത്രമാണ് അവിടുത്തെ ആലിംഗനത്തിലൂടെ നിങ്ങൾ ശക്തരാക്കപ്പെടുന്നതെന്ന് തിരിച്ചറിയുക.
കർത്താവേ, എന്റെ ആവശ്യനേരത്ത് ഞാൻ അങ്ങയുടെ പക്കലേക്ക് ഓടിവന്ന് അങ്ങയെ മുറുകെപ്പിടിക്കുന്നു. അങ്ങ് സർവശക്തനും അളവറ്റ മഹത്ത്വമുള്ളവനുമാണ്. എല്ലാ കാര്യങ്ങളിലും അങ്ങയെ ആശ്രയിക്കാനും എന്റെ സർവസ്വത്തോടുംകൂടെ നിരന്തരം അങ്ങയെ അന്വേഷിക്കാനും എനിക്കിടയാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂൺ 2 – രക്തസാക്ഷികളായ വിശുദ്ധ മർസെലീനൂസും പത്രോസും
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




