മലയാളം

വിചിന്തനം 238: അന്ധകാരത്തിന്റെ വേളകളിലെ വിശ്വസ്തത

വിശുദ്ധ ത്രേസ്യയോടും കുരിശിന്റെ വിശുദ്ധ യോഹന്നാനോടുമൊപ്പം കർമ്മല മാതാവ്, രചന: ഹുവാൻ റോഡ്രിഗസ് ഹുവാരസ്

വീഡിയോ

കുരിശിന്റെ വിശുദ്ധ യോഹന്നാൻ “ആത്മാവിന്റെ ഇരുണ്ട രാത്രി” എന്നും “അരൂപിയുടെ ഇരുണ്ട രാത്രി” എന്നും വിശേഷിപ്പിച്ച സവിശേഷമായ ആധ്യാത്മിക അന്ധകാരത്തിലേക്ക് വിശുദ്ധ ഫൗസ്റ്റീനയും മറ്റു മഹാവിശുദ്ധരിൽ പലരും പ്രവേശിച്ചെങ്കിലും, നാമെല്ലാവരും നമ്മുടെ വിശ്വാസയാത്രയിൽ ഏതെങ്കിലുമൊരു രൂപത്തിലുള്ള “അന്ധകാരം” അനുഭവിക്കും.  പൂർണതയിലേക്കുള്ള യാത്രയിൽ ആത്മാവിൽ നടക്കുന്ന അസാധാരണമായ ശുദ്ധീകരണത്തിന്റെ ഫലമായിരിക്കണമെന്നില്ല നമ്മുടെ അന്ധകാരം; എങ്കിലും നമ്മുടെ പ്രതികരണം ഒന്നുതന്നെയായിരിക്കണം.  ജീവിതത്തിൽ നാം എന്തിലൂടെ കടന്നുപോയാലും, വെല്ലുവിളികൾ ഉയരുമ്പോൾ, മഹാവിശുദ്ധർ ഉരുവിട്ട വാക്കുകൾ നാമും ഉരുവിടണം: “അങ്ങയുടെ തിരുഹിതം നിറവേറട്ടെ!”  നമ്മുടെ ജീവിതത്തിൽ എത്ര ആശയക്കുഴപ്പങ്ങളോ പ്രത്യക്ഷമായ തടസ്സങ്ങളോ ഉണ്ടായാലും ദൈവത്തിന്റെ തിരുഹിതം നിറവേറ്റുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത് (കാണുക ഡയറി #1237).

“അങ്ങയുടെ തിരുഹിതം നിറവേറട്ടെ!” എന്ന പ്രാർഥന എത്രമാത്രം ഉറച്ച ബോധ്യത്തോടെയാണ് നിങ്ങൾ ചൊല്ലുന്നതെന്ന് ചിന്തിക്കുക.  നിങ്ങൾ അത് ആത്മാർഥമായാണോ പറയുന്നത്?  നിങ്ങളുടെ മനസ്സിന്റെയും ഇച്ഛാശക്തിയുടെയും ആത്മാവിന്റെയും മുഴുവൻ ശക്തിയോടുംകൂടെ അത് പറയാൻ നിങ്ങൾക്കു കഴിയുമോ?  ജീവിതത്തിലെ മറ്റെല്ലാറ്റിനുമുപരിയായി ദൈവത്തിന്റെ തിരുഹിതം നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടോ?  പരീക്ഷണങ്ങളുടെ വേളയിൽ ദൈവത്തിന്റെ തിരുഹിതം സ്വീകരിക്കുന്നത് വിശ്വാസജീവിതത്തിന് വിശേഷാൽ ഫലദായകമാണ്.  പ്രലോഭനങ്ങൾ വരുമ്പോൾ, പ്രത്യേകിച്ച് നിരാശയിലേക്കു നയിക്കുന്ന പ്രലോഭനങ്ങൾ വരുമ്പോൾ, ദൈവത്തിന്റെ പരിപൂർണമായ തിരുഹിതത്തോടുള്ള നിങ്ങളുടെ സമർപ്പണം വീണ്ടും ഉറപ്പിക്കണം.  ഈ വിശുദ്ധ പ്രവൃത്തിയെക്കുറിച്ച് ഇന്ന് ചിന്തിക്കുക.  ആ വാക്കുകൾ ചൊല്ലുക; കഴിയുന്നത്ര പൂർണമായ ആത്മാർഥതയോടെ അവ ചൊല്ലുക.  ഇത് നിങ്ങളുടെ അനുദിന പ്രാർഥനയാക്കുന്നതിൽനിന്ന് ജീവിതത്തിലെ യാതൊന്നും ഒരിക്കലും നിങ്ങളെ പിന്തിരിപ്പിക്കരുത്.

കർത്താവേ, സ്വർഗത്തിലെപ്പോലെ ഭൂമിയിലും അങ്ങയുടെ തിരുഹിതം നിറവേറട്ടെ!  ഇന്ന് ഞാൻ ഇത് എന്റെ പ്രാർഥനയാക്കുന്നു.  പൂർണമായ വിശ്വാസത്തോടും സമ്പൂർണ സമർപ്പണത്തോടുംകൂടെ ഞാൻ ഇത് അങ്ങേക്കു സമർപ്പിക്കുന്നു.  എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ തിരഞ്ഞെടുക്കുകയും അങ്ങയുടെ തിരുഹിതം എന്റേതാക്കുകയും ചെയ്യുന്നു.  എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത്)
ഓഗസ്റ്റ് 18–26

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ