ചിത്രം ലഭിച്ചത്: Pixabay.
ഭൂതകാലത്തിലോ ഭാവിയിലോ ജീവിക്കുകയും വർത്തമാനനിമിഷത്തിൽ ജീവിക്കാതിരിക്കുകയും ചെയ്യുക എന്നത് അനേകർ നേരിടുന്ന ഒരു സാധാരണ പ്രലോഭനമാണ്. കഴിഞ്ഞകാല സംഭവങ്ങളും പാപങ്ങളും മുറിവുകളും മറ്റും നിങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞകാലത്തിന് സൗഖ്യം ലഭിക്കുകയും നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങൾ ക്ഷമിക്കപ്പെടുകയും വേണം. അതു സംഭവിച്ചുകഴിഞ്ഞാൽ, നിങ്ങൾ ഭൂതകാലത്തെ വിട്ടുകളയുകയും അത് നിങ്ങളെ ദോഷകരമായി സ്വാധീനിക്കാൻ അനുവദിക്കാതിരിക്കുകയും വേണം. ഭൂതകാലം നിങ്ങളെ നന്മയ്ക്കായി സ്വാധീനിക്കുന്നത് 1) നിങ്ങൾ ചെയ്ത തെറ്റുകളിൽനിന്ന് പഠിക്കുമ്പോഴും, 2) കഴിഞ്ഞകാല മുറിവുകൾക്ക് ലഭിക്കുന്ന സൗഖ്യത്താൽ നിങ്ങൾ ശക്തിപ്പെടുമ്പോഴും, 3) ദൈവം നിങ്ങൾക്കുവേണ്ടി ചെയ്തിട്ടുള്ള എല്ലാറ്റിലും നിങ്ങൾ തുടർന്നും ആനന്ദിക്കുമ്പോഴുമാണ്. ക്ഷമയും സൗഖ്യവും തേടാതെ, നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങളെയും മുറിവുകളെയും കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുമ്പോൾ ഭൂതകാലം നിങ്ങളെ ദോഷകരമായി സ്വാധീനിക്കുന്നു. നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ മനസ്സിനെ നിരന്തരം പിടികൂടിയിരിക്കുമ്പോൾ നിങ്ങൾ ഭാവിയിലാണ് ജീവിക്കുന്നത്. ഭാവിയെ ഭയപ്പെടാനോ അതിനെക്കുറിച്ച് ഉത്കണ്ഠപ്പെടാനോ എളുപ്പമാണ്. എന്നാൽ ഭാവി ഇനിയും വന്നെത്തിയിട്ടില്ലെന്ന് നിങ്ങൾ ഓർക്കണം; അതിനെക്കുറിച്ചുള്ള ഭയമോ ആശങ്കകളോ അമിതമായ മാനസികസമ്മർദത്തിന് കാരണമാകാൻ നിങ്ങൾ അനുവദിക്കരുത്. നമുക്കുള്ളത് ഈ വർത്തമാനനിമിഷം മാത്രമാണ്. അതിനാൽ, ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിറ്റും, ഓരോ നിമിഷവും ജീവിക്കുക എന്നതായിരിക്കണം നിങ്ങളുടെ നിരന്തരമായ ലക്ഷ്യം. വർത്തമാനനിമിഷത്തിൽ പൂർണമായി സന്നിഹിതരായിരിക്കുക. അതിനെ സ്വീകരിക്കുക, അതിൽ ജീവിക്കുക; ഇവിടെ, ഇപ്പോൾ നിങ്ങൾക്കു സന്നിഹിതനായിരിക്കുന്ന ദൈവത്തിന്റെ സ്നേഹവും കരുണയും അനുഭവിച്ചറിയുക (കാണുക ഡയറി #1400).
ഭൂതകാലത്തെ വിട്ടുകളയാൻ കഴിയാതെ, അല്ലെങ്കിൽ ഭാവിയെ നിയന്ത്രിക്കാൻ ശ്രമിച്ച്, നിങ്ങൾ പാടുപെടുന്നുണ്ടോ? ഈ വർത്തമാനനിമിഷത്തെ സ്വീകരിക്കാൻ ശ്രമിക്കുക; എല്ലാം നന്നായിത്തീരും. ഈ പ്രവണതയെക്കുറിച്ച് ചിന്തിക്കുക; പ്രത്യേകിച്ച്, ദൈവം ഇന്ന് നിങ്ങളിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് ശ്രദ്ധിക്കുക. ഈ വർത്തമാനനിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ നമ്മുടെ കർത്താവിനെ കണ്ടുമുട്ടാൻ ശ്രമിക്കുകയും ചെയ്യുക. അവിടുത്തെ കരുണ ഇവിടെ, ഇപ്പോൾ നിങ്ങളെ കാത്തിരിക്കുന്നു.
കർത്താവേ, എന്റെ കഴിഞ്ഞകാലത്തിലെ എല്ലാ സംഭവങ്ങളും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു; ഭാവിയിൽ സംഭവിക്കാനിരിക്കുന്നതെല്ലാം അങ്ങയുടെ പരിപാലനത്തിൽ ഏൽപ്പിക്കുന്നു. കഴിഞ്ഞകാല മുറിവുകളിൽനിന്നും പാപങ്ങളിൽനിന്നും എന്നെ സ്വതന്ത്രനാക്കുകയും ഭാവിയെക്കുറിച്ചുള്ള എന്റെ ആശങ്കകൾ ലഘൂകരിക്കുകയും ചെയ്യണമേ. ഈ വർത്തമാനനിമിഷത്തിൽ മാത്രം അങ്ങയെയും അങ്ങയുടെ സമൃദ്ധമായ കരുണയെയും കണ്ടുമുട്ടാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒക്ടോബർ 11 – വിശുദ്ധ ജോൺ XXIII മാർപാപ്പ—ഐച്ഛിക അനുസ്മരണം
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.
ഒക്ടോബർ മാസം സമർപ്പിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധ ജപമാലയ്ക്കാണ്
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ആഴങ്ങൾ തേടി
ഇഗ്നേഷ്യൻ പാഠങ്ങളും ധ്യാനങ്ങളും
ആരാധനാക്രമവത്സരമനുസരിച്ച് ക്രമീകരിച്ചത്




