മലയാളം

ധ്യാനം 115: ദൈവതിരുഹിതം നിങ്ങളെ സുരക്ഷിതമായി കാക്കും

കുരിശുമരണം — രചന: ഗബ്രിയേൽ മെറ്റ്സു

വീഡിയോ

ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു ഭാവിപദ്ധതി മാത്രമല്ല ദൈവതിരുഹിതം; അതിനെക്കാൾ ഏറെ വിശാലമാണത്.  നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ പ്രത്യാശകളെയും സ്വപ്നങ്ങളെയുംകാൾ വലുതാണത്.  അവിടുത്തെ തിരുഹിതമാണ് വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ പാത; അത് അതിമഹത്തായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടവുമാണ്.  അവിടുത്തെ തിരുഹിതത്തിന് ക്രിയാത്മകവും നിഷ്ക്രിയവുമായ (അനുവദനാത്മകമായ) വശങ്ങളുണ്ട്.  നിങ്ങൾക്കായി വ്യക്തമായ പദ്ധതികൾ അവിടുത്തേക്കുണ്ട്; ആ പദ്ധതികൾ വിവേചിച്ചറിഞ്ഞ് സ്വീകരിക്കാൻ അവിടുന്ന് നിങ്ങളെ വിളിക്കുന്നു. ഈ അർഥത്തിലാണ് അത് ക്രിയാത്മകമാകുന്നത്.  നിങ്ങളുടെ സ്വന്തം പാപങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങളുടെയും ഫലമായി ചില തിന്മകൾ നിങ്ങൾക്ക് സംഭവിക്കാൻ അവിടുന്ന് അനുവദിക്കും. ഈ അർഥത്തിലാണ് അത് നിഷ്ക്രിയമാകുന്നത്.  എന്തെങ്കിലും തിന്മയോ സഹനമോ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ ദൈവം അനുവദിക്കുമ്പോൾ ഭയപ്പെടരുത്.  പിതാവിന്റെ അനുവദനാത്മക തിരുഹിതത്തിന്റെ ഫലങ്ങൾ അനുഭവിച്ച ഒരാളുടെ ഉത്തമ മാതൃക ഈശോ തന്നെയാണ്.  ദൈവം അനുവദിക്കുന്ന കാര്യങ്ങളിൽ ആശ്ചര്യപ്പെടുകയോ ഇടറുകയോ ചെയ്യരുത്.  അവിടുത്തെ നിഷ്ക്രിയവും അനുവദനാത്മകവുമായ തിരുഹിതം എല്ലാ കാര്യങ്ങളിലും അവിടുത്തിൽ ആശ്രയിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു; നിങ്ങളുടെ ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും അവിടുത്തിലുള്ള വിശ്വാസത്തിലും ആശ്രയത്തിലും വളരാൻ അത് നിങ്ങളെ അനുവദിക്കുന്നു.  ദൈവം അനുവദിക്കുന്നതിനെ ഭയപ്പെടരുത്. (കാണുക ഡയറി #541).

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ ദൈവം അനുവദിച്ച കാര്യങ്ങൾ ഏതെങ്കിലും വിധത്തിൽ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ധ്യാനിക്കുക.  താൻ എന്താണ് ആഗ്രഹിക്കുന്നതെന്നും എന്താണ് അനുവദിക്കുന്നതെന്നും അവിടുത്തേക്ക് അറിയാമെന്ന് മനസ്സിലാക്കുക.  അവിടുത്തെ അനുവദനാത്മക തിരുഹിതത്തെ ഭയപ്പെടരുത്.  നിങ്ങൾക്ക് സംഭവിക്കുന്നതെല്ലാം വിശ്വാസത്തോടും ആത്മവിശ്വാസത്തോടുംകൂടെ സ്വീകരിക്കാൻ ഭയപ്പെടരുത്.  നിങ്ങളോടുള്ള തന്റെ പരിപാലന വെളിപ്പെടുത്താനും അവിടുത്തിലുള്ള നിങ്ങളുടെ വിശ്വാസവും ആശ്രയവും വർധിപ്പിക്കാനുമാണ് ദൈവം അവ അനുവദിക്കുന്നത്.

കർത്താവേ, സഹിക്കേണ്ടിവരുമ്പോൾ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തെയും കരുതലിനെയും ഞാൻ ചിലപ്പോൾ സംശയിക്കുന്നു.  എന്നെ താങ്ങിനിർത്താനും നയിക്കാനും അങ്ങ് കൂടെയുണ്ടോ എന്ന് ഞാൻ ചോദിച്ചുപോകുന്നു.  നമ്മുടെ ലോകത്തിലെ പാപത്തിന്റെ എല്ലാ ഫലങ്ങളും സഹിക്കാനാവശ്യമായ കൃപ എനിക്കു നൽകണമേ.  എന്റെ സ്വന്തം പാപത്തിന്റെയും ലോകത്തിന്റെ പാപങ്ങളുടെയും ഫലങ്ങളെ ധൈര്യത്തോടെയും അങ്ങയുടെ സംരക്ഷണകരത്തിൽ ആത്മവിശ്വാസത്തോടെയും നേരിടാൻ എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഏപ്രിൽ 25 – വിശുദ്ധ മർക്കോസിന്റെ തിരുനാൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:

Amazon –  Barnes and Noble – Google Play – iTunes

ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ