ധ്യാനചിന്ത 309: മറ്റുള്ളവരുമായുള്ള സംഭാഷണം
മറ്റൊരാളുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോഴെല്ലാം ദൈവസ്നേഹം പങ്കുവയ്ക്കാനുള്ള ഒരു അവസരമാണ് നമുക്കു ലഭിക്കുന്നത്. സാധാരണ സംഭാഷണങ്ങളിൽപ്പോലും അതിനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, മറ്റൊരാളുടെ ജീവിതവിശേഷങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നത് അവരോടുള്ള കരുതലും താത്പര്യവും പ്രകടിപ്പിക്കുകയും അവരുടെ അന്തസ്സ് നിങ്ങൾ തിരിച്ചറിയുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു…