മലയാളം

വിചിന്തനം 48: നിശ്ശബ്ദത

നമ്മുടെ നാവിന് മറ്റുള്ളവരെ വളർത്താനും തകർക്കാനും കഴിയും. നമ്മുടെ നാവ് നമ്മുടെ സ്വന്തം ആത്മാവിനെയും നേരിട്ടു സ്വാധീനിക്കുന്നു. ദൈവപ്രചോദിതമായ വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നാം വിശുദ്ധിയിൽ വളരുന്നു. ദൈവത്തിൽനിന്നല്ലാത്ത വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നമ്മുടെ ആത്മാവിനും മറ്റുള്ളവർക്കും നാം വലിയ ദോഷം വരുത്തുന്നു. ആ…

വിചിന്തനം 15: ദൈവം തന്റെ സ്നേഹത്തിൽ ഒരിക്കലും പിന്മാറുന്നില്ല

ദൈവത്തോടു പ്രതികരിക്കുന്നത് നിങ്ങൾ നീട്ടിവയ്ക്കുന്നുണ്ടോ? അവിടുത്തെ നിരന്തരമായ വിളി നിങ്ങൾ അവഗണിക്കുന്നുണ്ടോ? ശ്രദ്ധ തിരിക്കുന്ന എണ്ണമറ്റ കാര്യങ്ങളിൽ മുഴുകി അവിടുത്തെ സ്വരം കേൾക്കാതിരിക്കുന്നുണ്ടോ? ദൈവം നിങ്ങളെ വിളിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ലെന്ന് അറിയുക. അവിടുത്തെ ശ്രവിക്കുക. മറ്റേതെങ്കിലും വഴിയിലൂടെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്താമെന്ന് തെറ്റായി കരുതുന്നതിനാലാണ് ചിലപ്പോൾ നാം ദൈവത്തോടു പ്രതികരിക്കുന്നത് നീട്ടിവയ്ക്കുന്നത്…

വിചിന്തനം 13: നിശ്ശബ്ദതയ്ക്കുള്ളിലെ ഒരു ക്ഷണം

നമ്മുടെ ആത്മാവിനുള്ളിൽ ദൈവം സംസാരിക്കുന്നതു കേൾക്കാൻ നാം പരിശ്രമിക്കണം. നിശ്ശബ്ദതയിലും ആത്മാവിന്റെ ആഴങ്ങളിലുമാണ് അവിടുന്ന് സംസാരിക്കുന്നത്. അവിടുന്ന് ആദ്യം നൽകുന്നത് ഒരു ക്ഷണമാണ്. തന്നെ അറിയാനും തന്റെ ഹൃദയത്തിൽനിന്ന് ഒഴുകുന്ന ദൈവകരുണ അനുഭവിക്കാനുമാണ് അവിടുന്ന് ക്ഷണിക്കുന്നത്. ആ ക്ഷണം ഒരു ക്ഷണം മാത്രമാണ്. ഈശോ…

വിചിന്തനം 363: ദൈവം സംസാരിക്കുന്നത് ശ്രവിക്കുക

വലിയ ബഹളമുള്ള, ആളുകൾ തിങ്ങിനിറഞ്ഞ ഒരു മുറിയിലാണ് നിങ്ങളെന്നു സങ്കല്പിക്കുക. മുറിയുടെ മറുവശത്തുനിന്ന് ഒരാൾ നിങ്ങളോട് പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു. ആ വ്യക്തി സംസാരിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചേക്കാം; എന്നാൽ പറയുന്നതു കേൾക്കാൻ പ്രയാസമായിരിക്കും. ദൈവത്തിന്റെ സ്വരവും ഇതുപോലെയാണ്. ദൈവം സംസാരിക്കുമ്പോൾ, അവിടുന്ന് പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്. അവിടുന്ന് സൗമ്യമായി സംസാരിക്കുന്നു…