“ഒലിവുമലയിലെ ക്രിസ്തു” — രചന: സെബസ്ത്യാനോ റിച്ചി
നമ്മുടെ ആത്മാവിനുള്ളിൽ ദൈവം സംസാരിക്കുന്നതു കേൾക്കാൻ നാം പരിശ്രമിക്കണം. നിശ്ശബ്ദതയിലും ആത്മാവിന്റെ ആഴങ്ങളിലുമാണ് അവിടുന്ന് സംസാരിക്കുന്നത്. അവിടുന്ന് ആദ്യം നൽകുന്നത് ഒരു ക്ഷണമാണ്. തന്നെ അറിയാനും തന്റെ ഹൃദയത്തിൽനിന്ന് ഒഴുകുന്ന ദൈവകരുണ അനുഭവിക്കാനുമാണ് അവിടുന്ന് ക്ഷണിക്കുന്നത്. ആ ക്ഷണം ഒരു ക്ഷണം മാത്രമാണ്. ഈശോയുടെ കരുണ ആരുടെയുംമേൽ അടിച്ചേൽപ്പിക്കുകയോ നിർബന്ധിച്ച് സ്വീകരിപ്പിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് ആ ക്ഷണം ഒരു പ്രതികരണം ആവശ്യപ്പെടുന്നു. കരുണ എത്ര ആഴത്തിൽ സ്വീകരിക്കാൻ നാം നമ്മെത്തന്നെ തുറന്നുകൊടുക്കുന്നു എന്നത് നമ്മുടെ പ്രതികരണം നിർണ്ണയിക്കും. നമ്മോടു സംസാരിക്കുന്നതായി നാം കേൾക്കുന്ന അവിടുത്തോടുള്ള സ്നേഹപൂർണ്ണവും വിശുദ്ധവുമായ അനുസരണമാകണം നമ്മുടെ പ്രതികരണം (കാണുക: ഡയറി #7).
രണ്ടു കാര്യങ്ങൾ വിചിന്തനം ചെയ്യുക: 1) ഈശോയുടെ കരുണ സ്വീകരിക്കാനുള്ള അവിടുത്തെ ക്ഷണം ഞാൻ കേൾക്കുന്നുണ്ടോ? കേൾവിയാണ് ആദ്യപടി. കേൾക്കാതെ നമുക്ക് പ്രതികരിക്കാനാവില്ല. 2) ആ ക്ഷണം കേൾക്കുമ്പോൾ ഞാൻ എങ്ങനെയാണ് പ്രതികരിക്കുന്നത്? ആ ക്ഷണം നൽകപ്പെട്ട അതേ ആഴത്തിലും എന്റെ ജീവിതത്തെ മുഴുവനായി ഉൾക്കൊള്ളുന്ന തലത്തിലും അതു സ്വീകരിക്കാൻ ഞാൻ സന്നദ്ധനാണോ? അങ്ങനെയെങ്കിൽ, അതു നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.
കർത്താവേ, എന്റെ ആത്മാവിന്റെ നിശ്ശബ്ദമായ ആഴങ്ങളിൽ അങ്ങ് നിരന്തരം എന്നോടു സംസാരിക്കുന്നുവെന്ന് എനിക്കറിയാം. ഈ ലോകത്തിന്റെ ബഹളങ്ങൾക്കിടയിലും അങ്ങയുടെ സ്വരം ശ്രദ്ധിക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് സംസാരിക്കുന്നതു കേൾക്കുമ്പോൾ, അങ്ങയുടെ അളവറ്റ കരുണയും കൃപയും എന്ന ദാനം സ്വീകരിച്ചുകൊണ്ട് ഉദാരമനസ്സോടെ പ്രതികരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒന്നാം നോട്ടുപുസ്തകത്തെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളുടെ ആമുഖം വായിക്കുക
ജനുവരി 13 – പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരി, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




