മലയാളം

വിചിന്തനം 303: മൗനം

നമ്മുടെ ആധുനിക സാങ്കേതിക ലോകത്തിൽ പലരും നേരിടുന്ന അപകടങ്ങളിലൊന്നാണ് നിലയ്ക്കാത്ത ശബ്ദകോലാഹലം. ദിവസം മുഴുവൻ പലവിധ സംസാരങ്ങൾ നമ്മെ അനായാസം പൊതിയുന്നു. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയിലൂടെയോ മറ്റൊരാളുടെ ഇടതടവില്ലാത്ത സംസാരത്തിലൂടെയോ ആകാം അത്. അപൂർവമായേ നമുക്ക് അഗാധമായ…

വിചിന്തനം 279: നിങ്ങളുടെ ആന്തരിക ബോധ്യം

നിങ്ങളുടെ ആത്മാവിനുള്ളിലെ ആന്തരിക ബോധ്യത്തിലൂടെ ദൈവം നിങ്ങളോടു സംസാരിക്കുന്നത് കേൾക്കാൻ നിങ്ങൾ പരിശ്രമിക്കണം. ചിലപ്പോൾ ദൈവത്തിന്റെ സ്വരം ഉച്ചത്തിലും വ്യക്തമായും കേൾക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം; മറ്റു ചിലപ്പോൾ അത് നേർത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായി തോന്നിയേക്കാം. ദൈവത്തിന്റെ സ്വരത്തോടു മത്സരിക്കാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്…

വിചിന്തനം 184: വൈദികശുശ്രൂഷയിലെ കരുണ

അല്ല, വൈദികർ പൂർണ്ണരല്ല. അവർ അനുദിനം പാപം ചെയ്യുന്നു. മറ്റെല്ലാ മനുഷ്യരെയുംപോലെ അവർക്കും ദൈനംദിനജീവിതത്തിൽ നിരന്തരം പശ്ചാത്താപവും മാനസാന്തരവും ആവശ്യമാണ്. എന്നാൽ അവർ വൈദികരാണ്. അവരുടെ പവിത്രമായ തിരുപ്പട്ടത്തിന്റെ ഫലമായി കർത്താവ് അവരിലൂടെ വ്യക്തമായ രീതിയിൽ…

ധ്യാനം 180: യേശുവിന്റെ പീഡാനുഭവം

സുവിശേഷങ്ങൾ സുപരിചിതമായ നമുക്ക് ചിലപ്പോഴെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളോട് ഒരുതരം നിസ്സംഗത തോന്നിയേക്കാം. ഓരോ വർഷവും ആ വിവരണം വായിച്ചുകേൾക്കുന്ന നാം, പീഡാനുഭവത്തിന്റെ അനേകം ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഈ പരിചയംമൂലം, അത് ഉളവാക്കേണ്ട ഫലം ഉളവാക്കാൻ നാം അനുവദിക്കാതെ പോയേക്കാം…

വിചിന്തനം 177: വിശുദ്ധ അനുസരണം

ദൈവഹിതത്തിനു പകരം സ്വന്തം ഇഷ്ടം ചെയ്യുന്നതിൽനിന്നു നമ്മെ കാക്കുന്ന ഏറ്റവും വലിയ സംരക്ഷണങ്ങളിലൊന്നാണ് വിശുദ്ധ അനുസരണം. സന്യസ്തജീവിതം നയിക്കുന്നവർക്ക് ഇത് അക്ഷരാർഥത്തിലും ബാഹ്യമായും ജീവിക്കാനുള്ള അനുഗ്രഹമുണ്ട്. ബാഹ്യമായ ഈ അനുഷ്ഠാനം ആന്തരികമാകാൻ അനുവദിക്കുന്നതിലൂടെ, തങ്ങൾ ജീവിക്കുന്നത്…

ധ്യാനചിന്ത 157: ധാർമ്മികമായ തീരുമാനമെടുക്കൽ

ധാർമ്മികമായി ശരിയായ തീരുമാനമെടുക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ബുദ്ധിമുട്ടാറുണ്ടോ? പതിതമായ നമ്മുടെ മനുഷ്യസ്വഭാവത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. ജീവിതത്തിൽ നാം എളുപ്പം ആശയക്കുഴപ്പത്തിലാകുന്നു; ദൈവത്തിന്റെ മനസ്സും ഹിതവും ഗ്രഹിക്കുന്നതിൽ എളുപ്പം പരാജയപ്പെടുകയും ചെയ്യാം. അപ്പോൾ നിങ്ങൾ എന്തു ചെയ്യണം? നിങ്ങളുടെ മനഃസാക്ഷി ഒരു വിശുദ്ധസങ്കേതമാണെന്ന് അറിയുക; അതിലേക്ക്…

വിചിന്തനം 149: ആന്തരിക പ്രചോദനങ്ങൾ

ദൈവത്തിന്റെ കരുണ ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവയ്ക്കാൻ എണ്ണമറ്റ അവസരങ്ങൾ നമുക്കു ചുറ്റുമുണ്ട്. എന്നാൽ അതിനുള്ള ഈ അവസരങ്ങൾ നാം വളരെ എളുപ്പത്തിൽ നഷ്ടപ്പെടുത്തിപ്പോകുന്നു. ദൈവകരുണയുടെ ഉപകരണങ്ങളാകാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുന്ന ഒരു പ്രധാന മാർഗം നിരന്തരം ശ്രദ്ധ പുലർത്താൻ പരിശ്രമിക്കുക എന്നതാണ്…

ധ്യാനചിന്ത 108: സഭയുടെ സ്വരം

നിരവധി ആന്തരിക കൃപകളിലൂടെയും പ്രചോദനങ്ങളിലൂടെയും ഉൾപ്പെടെ അനേകം വിധങ്ങളിൽ ദൈവം വിശുദ്ധരോടു സംസാരിച്ചിട്ടുണ്ട്.  എന്നാൽ വിശുദ്ധിയുടെ ഉന്നതങ്ങളിൽ ജീവിക്കുന്ന ഏറ്റവും വലിയ ദൈവാനുഭവജ്ഞാനിപോലും ആത്യന്തികമായി തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിനു കീഴടങ്ങണം.  സഭ, പ്രത്യേകിച്ച്…

ധ്യാനം 101: മറ്റുള്ളവരിലൂടെ സംസാരിക്കുന്ന ദൈവം

പലപ്പോഴും, നിങ്ങൾ കേൾക്കേണ്ട ഒരു പ്രത്യേക സന്ദേശം നിങ്ങളോടു പറയാൻ ദൈവം ആഗ്രഹിക്കുന്നു. ഒരു പ്രസംഗം കേൾക്കുമ്പോഴോ ഒരു പുസ്തകം വായിക്കുമ്പോഴോ റേഡിയോയിൽ എന്തെങ്കിലും കേൾക്കുമ്പോഴോ ഒരു സുഹൃത്തുമായി സംസാരിക്കുമ്പോഴോ, സ്വാധീനം ചെലുത്തുന്നതായി തോന്നാത്ത ഒരു പ്രത്യേക കാര്യം നിങ്ങളുടെ ശ്രദ്ധയെ ശക്തമായി ആകർഷിച്ചേക്കാം…

ധ്യാനചിന്ത 50: ദൈവത്തിന്റെ സ്വരം ശ്രവിക്കൽ

നിങ്ങളുടെ ദിവസം മുഴുവൻ ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ട് എന്നത് സത്യമാണ്.  അവിടുന്ന് തന്റെ സത്യവും നിങ്ങളുടെ ജീവിതത്തിനുള്ള മാർഗനിർദേശവും നിരന്തരം അറിയിക്കുകയും തന്റെ കരുണ നിരന്തരം ചൊരിയുകയും ചെയ്യുന്നു.  എന്നാൽ അവിടുത്തെ സ്വരം അതീവ സൗമ്യവും നിശ്ശബ്ദവുമാണ് എന്നതാണ് പ്രശ്നം.  എന്തുകൊണ്ട്?  കാരണം, നിങ്ങളുടെ പൂർണ്ണശ്രദ്ധ അവിടുന്ന് ആഗ്രഹിക്കുന്നു.  അവിടുന്ന്…