മലയാളം

ധ്യാനചിന്ത 343: എല്ലാറ്റിലും കർത്താവിനെ മഹത്വപ്പെടുത്തുക

വിശുദ്ധ പോൾ മിക്കിയും സഹരക്തസാക്ഷികളും സൃഷ്ടി: Lawrence OP, അനുമതി CC BY-NC-ND 2.0.

വീഡിയോ

കാര്യങ്ങൾ നന്നായി നടക്കുമ്പോൾ മാത്രം നന്ദിയുള്ളവരായിരിക്കുക എളുപ്പമാണ്. എന്നാൽ കഠിനമായ സമയങ്ങളിൽ നാം സ്വയം സഹതപിച്ച് നമ്മിലേക്കുതന്നെ ഒതുങ്ങിപ്പോകാൻ ഇടയുണ്ട്. പക്ഷേ, എല്ലാറ്റിലും കർത്താവിനെ മഹത്വപ്പെടുത്താൻ നിങ്ങൾ പഠിക്കണം. ദൈവം നിങ്ങൾക്ക് എണ്ണമറ്റ അനുഗ്രഹങ്ങളും കൃപകളും നൽകുന്നുണ്ട്; അവയെപ്രതി നിങ്ങൾക്ക് അളവറ്റ കൃതജ്ഞത ഉണ്ടായിരിക്കണം. കുടുംബത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ, ആത്മീയ ആശ്വാസങ്ങൾ, കടമകളുടെ നിർവഹണം തുടങ്ങിയവയെല്ലാം നന്ദി അർപ്പിക്കാനുള്ള അവസരങ്ങളായിരിക്കണം. എന്നാൽ കൃതജ്ഞത ജീവിതത്തിലെ എല്ലാറ്റിലും, ക്ലേശങ്ങളിൽപ്പോലും, നിറഞ്ഞുനിൽക്കണം. “ജീവിതത്തിലെ നല്ല കാര്യങ്ങൾ” നിമിത്തം മാത്രമല്ല, പ്രയാസങ്ങളിലുടനീളവും കർത്താവിനെ മഹത്വപ്പെടുത്താൻ പരിശ്രമിക്കുക. തന്റെ മഹത്വത്തിനായി ദൈവത്തിന് എല്ലാം ഉപയോഗിക്കാനാകും. ഈ യാഥാർഥ്യത്തിൽ നാം രാവും പകലും ആനന്ദിക്കണം (കാണുക ഡയറി #1661-1662).

ഈ “വെല്ലുവിളിയെക്കുറിച്ച്” ചിന്തിക്കുക. എന്തു സംഭവിച്ചാലും, എല്ലാറ്റിലും സന്തോഷം കണ്ടെത്താനും ദൈവത്തിന് സ്തുതിയും നന്ദിയും അർപ്പിക്കാനും നിങ്ങൾക്കു കഴിയുമോ? ദൈവം അതിന് അർഹനാണ്; നിങ്ങളുടെ നിരന്തരമായ സ്തുതി അവിടുത്തേക്കു ലഭിക്കേണ്ടതാണ്. അവിടുന്ന് ഒരിക്കലും നിങ്ങളെ വിട്ടുപോകുന്നില്ല. ഇത് നിങ്ങൾ തിരിച്ചറിയുമ്പോൾ, അത് അനന്തമായ സ്തുതിയുടെയും കൃതജ്ഞതയുടെയും ഉറവിടമായിത്തീരും.

കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാറ്റിനെയുംപ്രതി ഞാൻ അങ്ങയെ ആരാധിക്കുന്നു, അങ്ങയെ വണങ്ങുന്നു, അങ്ങയെ സ്തുതിക്കുന്നു, അങ്ങേക്ക് നന്ദി പറയുന്നു. അനുഗ്രഹങ്ങൾക്കായും ജീവിതം ദുഷ്കരമാകുമ്പോൾ എപ്പോഴും കൂടെയിരിക്കുന്നതിനായും അങ്ങേക്ക് നന്ദി. അങ്ങയോടുള്ള കൃതജ്ഞതയിൽ വളരാനും അങ്ങയുടെ കരുണയെപ്രതി സദാ ആനന്ദിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഡിസംബർ 9 – വിശുദ്ധ ജുവാൻ ഡിയേഗോ, ഏകാന്തവാസി—ഐച്ഛിക അനുസ്മരണം

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.

ആഗമനകാല വിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


മികച്ച ഒരു ക്രിസ്മസ് സമ്മാനം!

ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ