“പ്രാർത്ഥിക്കുന്ന അപ്പസ്തോലനായ പത്രോസ്” എന്ന ചിത്രം ഹെൻഡ്രിക് ബ്ലൂമാർട്ട് വരച്ചതാണ്
നാം ഓരോ ദിവസവും പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നെങ്കിൽ, കൃത്യമായ സമയത്ത് നമുക്ക് ആശ്വാസത്തിന്റെ ഒരു നിമിഷം ലഭിക്കുന്നതായി നാം തിരിച്ചറിയും. അത് അപ്രതീക്ഷിതമായ സമാധാനമോ സന്തോഷമോ ആകാം; നമുക്ക് ഉൾവെളിച്ചവും പ്രോത്സാഹനവും അനുഭവപ്പെടാം; അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെടുക മാത്രമായിരിക്കാം. എന്തുതന്നെയായാലും, നിങ്ങൾക്കു ലഭിക്കുന്ന ആശ്വാസത്തിന്റെ നിമിഷങ്ങൾ ഓർത്തുവയ്ക്കുക. അവ എല്ലാ ദിവസവും നമ്മോടൊപ്പം ഉണ്ടായിരിക്കുകയില്ല; എന്നാൽ ദൈവം നമ്മോടുകൂടെയുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ ചില നിമിഷങ്ങളിൽ അവ നൽകപ്പെടുന്നു. പ്രത്യേകിച്ച് നിങ്ങൾ ക്ലേശിക്കുമ്പോൾ ആ നിമിഷങ്ങൾ ഓർക്കുക (കാണുക ഡയറി #27).
ദൈവത്തിൽനിന്ന് എന്തെങ്കിലും കൃപയോ ആശ്വാസമോ അവസാനമായി അനുഭവിച്ച നിമിഷത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആ അനുഭവത്തിലൂടെ ദൈവം നിങ്ങളോട് എന്താണ് പറഞ്ഞുകൊണ്ടിരുന്നത്? അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക, അതിന്റെ ഓർമ്മയിൽ ശാന്തമായി സമയം ചെലവഴിക്കുക, അതിനായി നന്ദിയുള്ളവരായിരിക്കുക, അത് ഓർത്തുവയ്ക്കുക. ആ അനുഭവങ്ങളിലൂടെ നിങ്ങളോട് സംസാരിക്കാൻ ദൈവത്തെ അനുവദിക്കുക; ദൈവം പറയുന്നത് ഒരിക്കലും മറക്കാതിരിക്കുക.
കർത്താവേ, പൂർണ്ണമായ സ്നേഹത്താൽ എന്നെ സ്നേഹിക്കുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എനിക്ക് അങ്ങയെ ഏറ്റവുമധികം ആവശ്യമുള്ള നിമിഷങ്ങളിൽ എന്റെ അടുക്കൽ വരുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ആ നിമിഷങ്ങളുടെ മാധുര്യം എപ്പോഴും ആസ്വദിക്കാനും ജീവിതം ദുഷ്കരമാകുമ്പോൾ അവ ഓർക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




