ചിത്രം: സബീനെ സീറർ — Pixabay
Pixabay-യിൽനിന്നുള്ള മുഖ്യചിത്രം
നിങ്ങളുടെ സ്നേഹം നിർമലമാണോ? ഇത്തരത്തിലുള്ള സ്നേഹം എങ്ങനെയുള്ളതാണ്? ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്ന് നേരിട്ട് നിങ്ങളുടെ ജീവിതത്തിലേക്കും അതിലൂടെയും ഒഴുകുന്നതാണ് നിർമലസ്നേഹം. ഈ വിശുദ്ധ സ്നേഹത്തിന് മനോഹരമായ സവിശേഷതകളുണ്ട്. ഒന്നാമതായി, അത് സമൃദ്ധമാണ്. ക്രിസ്തുവിന്റെ ഹൃദയത്തോടെ സ്നേഹിക്കുമ്പോൾ നാം സമൃദ്ധമായി സ്നേഹിക്കുന്നു. നമുക്കു പങ്കുവയ്ക്കാൻ കഴിയുന്ന സ്നേഹത്തിന്റെ അളവിന് പരിധിയില്ല. താഴെയുള്ള എല്ലാറ്റിന്മേലും കിരണങ്ങൾ ചൊരിയുന്ന മധ്യാഹ്നസൂര്യന്റെ പ്രഭപോലെയാണ് അത്. രണ്ടാമതായി, ദൈവത്തിന് പ്രീതികരമായത് ചെയ്യാൻ അത് നൂതനമാർഗങ്ങൾ കണ്ടെത്തുന്നു. അത് കരുതലോടെയോ കണക്കുകൂട്ടലുകളോടെയോ അല്ല പ്രവർത്തിക്കുന്നത്. അത് മടിച്ചുനിൽക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നില്ല. മറിച്ച്, സ്നേഹത്തിന്റെ ജ്ഞാനം തൽക്ഷണം പ്രവർത്തിക്കുകയും ഓരോ നിമിഷത്തിലും ദൈവസ്നേഹം എങ്ങനെ പ്രസരിപ്പിക്കണമെന്ന് അറിയുകയും ചെയ്യുന്നു. മൂന്നാമതായി, അത് ആനന്ദപൂർണമാണ്. വീരോചിതമായ ത്യാഗത്തിന് സ്നേഹം ഒരാളെ വിളിക്കുമ്പോഴും, ഈ സമ്പൂർണ ആത്മദാനത്തിൽ വലിയ ആനന്ദമുണ്ട് (കാണുക ഡയറി #140).
നിർമലവും ഉദാരവുമായ ഹൃദയത്തോടെ നിങ്ങൾ എത്രമാത്രം പൂർണമായി സ്നേഹിക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ നിങ്ങളെത്തന്നെ സമൃദ്ധമായി നൽകുന്നുണ്ടോ? ത്യാഗത്തിന്റെ വില കണക്കാക്കാതെ സേവിക്കുന്നത് നിങ്ങൾക്ക് ആനന്ദകരമാണോ? മറ്റുള്ളവരോട് കരുണ കാണിക്കാനുള്ള വഴികൾ നിങ്ങൾ എളുപ്പം കണ്ടെത്തുകയും അങ്ങനെ ചെയ്യുന്നതിൽ ആനന്ദിക്കുകയും ചെയ്യുന്നുണ്ടോ? ഇന്ന് ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാറ്റിലൂടെയും കർത്താവ് പ്രകാശിക്കാനായി പ്രാർഥിക്കുകയും ചെയ്യുക.
കർത്താവേ, എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് വിശുദ്ധമാക്കണമേ. അങ്ങിലുള്ളതെല്ലാം എന്നിലൂടെ പ്രകാശിക്കേണ്ടതിന് എന്റെ ഹൃദയത്തെ അങ്ങയുടെ ഹൃദയത്തോട് ചേർക്കണമേ. എന്നിലൂടെ സമൃദ്ധമായി പ്രകാശിക്കുകയും നിർമലസ്നേഹത്തിൽ എന്നെ നയിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മൂന്നാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




