മലയാളം

വിചിന്തനം 68: മറ്റുള്ളവരുടെ നന്മയിൽ ആനന്ദിക്കുക

ചിത്രം: റോബർട്ട് ഷെയബ് — Pixabay

വീഡിയോ

മറ്റുള്ളവർ നന്നായി പ്രവർത്തിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?  ഒരു കുട്ടി നന്നായി പ്രവർത്തിക്കുമ്പോൾ അത് മിക്കവാറും നിങ്ങളുടെ ആത്മാവിന് ആനന്ദം പകരും.  എന്നാൽ മറ്റുള്ളവരുടെ കാര്യത്തിലോ?  മറ്റുള്ളവർ ചെയ്യുന്ന നന്മയിൽ ആത്മാർഥമായി സന്തോഷിക്കാൻ കഴിയുന്നത് കരുണയുള്ള ഹൃദയത്തിന്റെ ഉറപ്പായ അടയാളമാണ്.  പലപ്പോഴും അസൂയയും ഈർഷ്യയും കാരുണ്യത്തിന്റെ ഈ രൂപത്തിന് തടസ്സമാകുന്നു.  എന്നാൽ മറ്റൊരാളുടെ നന്മയിൽ നാം ആനന്ദിക്കുകയും ഒരാളുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്നത് നമുക്ക് കരുണയുള്ള ഹൃദയമുണ്ടെന്നതിന്റെ അടയാളമാണ് (കാണുക: ഡയറി #241).

പ്രശംസയും ആദരവും നൽകാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കുക.  ആരെയാണ് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും നിങ്ങൾക്കു ബുദ്ധിമുട്ടുള്ളത്?  എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?  പലപ്പോഴും അവരുടെ പാപത്തെയാണ് നാം കാരണമായി ചൂണ്ടിക്കാണിക്കുന്നത്; എന്നാൽ യഥാർഥ കാരണം നമ്മുടെതന്നെ പാപമാണ്.  അത് കോപമോ ഈർഷ്യയോ അസൂയയോ അഹങ്കാരമോ ആയിരിക്കാം.  എന്നാൽ അടിസ്ഥാനപരമായി, മറ്റുള്ളവരുടെ സത്‌പ്രവൃത്തികളിൽ സന്തോഷിക്കുന്ന മനോഭാവം നാം വളർത്തണം.  ഈ വിധത്തിൽ സ്നേഹിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്ന ഒരാളെയെങ്കിലും കുറിച്ച് ചിന്തിക്കുകയും ഇന്ന് ആ വ്യക്തിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക.  മറ്റുള്ളവരിലൂടെ കർത്താവ് പ്രവർത്തിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയേണ്ടതിന് കരുണയുള്ള ഒരു ഹൃദയം നൽകണമെന്നു നമ്മുടെ കർത്താവിനോട് അപേക്ഷിക്കുക.

കർത്താവേ, മറ്റുള്ളവരിൽ അങ്ങയുടെ സാന്നിധ്യം കാണാൻ എന്നെ സഹായിക്കണമേ.  എല്ലാ അഹങ്കാരവും അസൂയയും ഈർഷ്യയും ഉപേക്ഷിക്കാനും അങ്ങയുടെ കരുണയുള്ള ഹൃദയത്തോടെ സ്നേഹിക്കാനും എന്നെ സഹായിക്കണമേ.  മറ്റുള്ളവരുടെ ജീവിതങ്ങളിലൂടെ പലവിധത്തിൽ പ്രവർത്തിക്കുന്നതിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു.  ഏറ്റവും വലിയ പാപികളിൽപ്പോലും അങ്ങ് പ്രവർത്തിക്കുന്നതു കാണാൻ എന്നെ സഹായിക്കണമേ.  അങ്ങയുടെ സാന്നിധ്യം ഞാൻ കണ്ടെത്തുമ്പോൾ, ആത്മാർഥമായ കൃതജ്ഞതയായി പ്രകടമാകുന്ന ആനന്ദത്താൽ എന്നെ നിറയ്ക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിനേഴാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

മാർച്ച് 9 – റോമിലെ വിശുദ്ധ ഫ്രാൻസെസ്, സന്ന്യാസിനി

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ