മലയാളം

വിചിന്തനം 90: എല്ലാവരുമായുള്ള ഐക്യം

സ്നാപകയോഹന്നാൻ ക്രിസ്തുവിന് ജ്ഞാനസ്നാനം നൽകുന്നു — ഫ്രാൻചെസ്കോ ത്രെവിസാനിയുടെ ചിത്രം

വീഡിയോ

പരസ്പരം ഐക്യത്തിൽ ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഐക്യം ഇല്ലാതാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും സമൂഹങ്ങളിലും രാജ്യങ്ങൾക്കിടയിലും അനുഭവപ്പെടുന്നു. മറ്റെന്തിനെക്കാളും നമ്മെ ഒന്നിപ്പിക്കുന്നത് എന്താണ്? സർവോപരി, മറ്റു ആത്മാക്കളുമായി നാം ഐക്യപ്പെട്ടിരിക്കുന്നത് നമ്മുടെ ജ്ഞാനസ്നാനത്തിലൂടെയാണ് (കാണുക ഡയറി #391).

ക്രിസ്തുയേശുവിൽ ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയുമായും നിങ്ങൾ അഭേദ്യമായ ഒരു ബന്ധം പങ്കിടുന്നു എന്ന അടിസ്ഥാനസത്യത്തെക്കുറിച്ച് ചിന്തിക്കുക. മറ്റൊരാൾ തന്റെ ജ്ഞാനസ്നാനവിളി സ്വീകരിച്ച് ജീവിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആ ഐക്യം നിലനിൽക്കുന്നു. ആ ഐക്യത്തെക്കുറിച്ച് ചിന്തിക്കുകയും അതിനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവിൽ യഥാർഥ സഹോദരനോ സഹോദരിയോ ആയി കാണാൻ മനസ്സൊരുക്കുക. ഇത് അവരെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്ന രീതിയെയും അവരോടു പെരുമാറുന്ന രീതിയെയും മാറ്റും.

കർത്താവേ, ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ അങ്ങ് രൂപം നൽകിയ അത്ഭുതകരമായ കുടുംബത്തിനായി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ കുടുംബത്തിൽ പങ്കുചേരാൻ എനിക്ക് അനുഗ്രഹം ലഭിച്ചതിനും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ മക്കളെല്ലാം അങ്ങയിൽ എന്റെ സഹോദരീസഹോദരന്മാരാണ് എന്ന ലളിതമായ സത്യത്തെപ്രതി അവരെയെല്ലാം സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിയാറാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ