മലയാളം

ധ്യാനചിന്ത 100: നന്മയ്ക്കായുള്ള ആഗ്രഹം

വിശുദ്ധ ത്രേസ്യയുടെ ആനന്ദനിർവൃതി, ജെറാർഡ് സേഗേഴ്സിന്റെ രചന

വീഡിയോ

ദൈവത്തോടും മറ്റുള്ളവരോടും നാം കാണിക്കുന്ന സ്നേഹത്തെപ്രതി ദൈവം നമ്മെ നോക്കി പുഞ്ചിരിക്കുകയും നമുക്ക് സമൃദ്ധമായി പ്രതിഫലങ്ങൾ നൽകുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പ്രചോദിതമാകുമ്പോൾ നമ്മുടെ സ്നേഹപ്രവൃത്തികൾ സ്വർഗത്തിലെ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നു. എന്നാൽ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നത് അവ മാത്രമല്ല. നന്മ ചെയ്യാനും ദൈവത്തെ സേവിക്കാനുമുള്ള നമ്മുടെ ആഗ്രഹംപോലും രൂപാന്തരപ്പെടുന്നു. നമ്മുടെ ഏറ്റവും ചെറിയ ആത്മാർഥമായ ആഗ്രഹങ്ങൾ ഉൾപ്പെടെ എല്ലാം ദൈവം കാണുകയും അവയെല്ലാം കൃപയായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു (കാണുക: ഡയറി #450).

ജീവിതത്തിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്? എന്തിനുവേണ്ടിയാണ് നിങ്ങൾ കൊതിക്കുന്നത്? നിങ്ങളുടെ ആഗ്രഹങ്ങൾ പാപപ്രവൃത്തികളോട് ചേർന്നിരിക്കുന്നതായി നിങ്ങൾ കാണുന്നുണ്ടോ? അതോ നിങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സ്വർഗത്തിലെ നന്മകൾക്കും ദൈവത്തിന്റെ പ്രവൃത്തികൾക്കും വേണ്ടിയുള്ളവയാണോ? നിങ്ങളുടെ ആഗ്രഹങ്ങളെപ്പോലും രൂപാന്തരപ്പെടുത്താൻ പരിശ്രമിക്കുക; അപ്പോൾ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും!

കർത്താവേ, എന്റെ ഹൃദയവും അതിലുള്ള എല്ലാ ആഗ്രഹങ്ങളും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങേക്കായി കൊതിക്കാനും അങ്ങയുടെ പരിശുദ്ധ തിരുവിഷ്ടം ഈ ലോകത്തിൽ നിറവേറാൻ അഭിലഷിക്കാനും എന്നെ സഹായിക്കണമേ. അങ്ങ് ആഗ്രഹിക്കുന്നതു തന്നെ ഞാനും ആഗ്രഹിക്കുകയും നമ്മുടെ ലോകത്തിൽ കരുണ സമൃദ്ധമായി വർഷിക്കപ്പെടാൻ കൊതിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

എട്ടാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന

ഈസ്റ്ററിനായി കൂടുതൽ വായനകൾ

ഉയിർപ്പുകാല പ്രാർഥനകൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ