മലയാളം

ധ്യാനം 101: മറ്റുള്ളവരിലൂടെ സംസാരിക്കുന്ന ദൈവം

ചിത്രം: Junnifer Baya, സ്രോതസ്സ്: Pixabay

വീഡിയോ

പലപ്പോഴും, നിങ്ങൾ കേൾക്കേണ്ട ഒരു പ്രത്യേക സന്ദേശം നിങ്ങളോടു പറയാൻ ദൈവം ആഗ്രഹിക്കുന്നു. ഒരു പ്രസംഗം കേൾക്കുമ്പോഴോ ഒരു പുസ്തകം വായിക്കുമ്പോഴോ റേഡിയോയിൽ എന്തെങ്കിലും കേൾക്കുമ്പോഴോ ഒരു സുഹൃത്തുമായി സംസാരിക്കുമ്പോഴോ, മറ്റുള്ളവരെ സ്വാധീനിക്കുന്നതായി തോന്നാത്ത ഒരു പ്രത്യേക കാര്യം നിങ്ങളുടെ ശ്രദ്ധയെ ശക്തമായി ആകർഷിച്ചേക്കാം. ഈ പ്രചോദനത്തിനു ശ്രദ്ധ നൽകുക. ഇത് ദൈവകരുണ നിങ്ങൾക്കു നൽകുന്ന ഒരു ദാനവും നിങ്ങളോടുള്ള അവിടുത്തെ സ്നേഹത്തിന്റെ വെളിപ്പെടുത്തലുമാണ് (കാണുക ഡയറി #456).

അടുത്തിടെ നിങ്ങളുടെ ശ്രദ്ധ ആകർഷിച്ച ഏതെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾക്കുവേണ്ടി മാത്രം പറഞ്ഞതാണെന്നു തോന്നിയ എന്തെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന എന്തെങ്കിലും കാര്യമുണ്ടോ? ഉണ്ടെങ്കിൽ, ആ ചിന്തയോടൊപ്പം കുറച്ചുസമയം ചെലവഴിക്കുക. അത് കർത്താവിൽനിന്നുള്ളതാണോ എന്നും അതിലൂടെ അവിടുന്ന് നിങ്ങളോട് എന്തായിരിക്കാം പറയുന്നതെന്നും വിവേചിച്ചറിയാൻ ശ്രമിക്കുക. ഇത് നിങ്ങളോടു സംസാരിക്കുന്ന ദൈവത്തിന്റെ സ്വരവും അവിടുത്തെ മഹത്തായ കരുണയുടെ ഒരു പ്രവൃത്തിയുമായിരിക്കാം.

കർത്താവേ, അങ്ങയുടെ സ്വരം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നോടു സംസാരിക്കപ്പെടുന്ന അങ്ങയുടെ വചനത്തിനു ശ്രദ്ധ നൽകാൻ എന്നെ സഹായിക്കണമേ. അങ്ങ് സംസാരിക്കുമ്പോൾ, കേൾക്കാനും ഉദാരമനസ്സോടും സ്നേഹത്തോടുംകൂടെ അങ്ങയോടു പ്രത്യുത്തരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒൻപതാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്ക നൊവേന

ഏപ്രിൽ 11 – വിശുദ്ധ സ്റ്റാനിസ്ലാവോസ്, മെത്രാനും രക്തസാക്ഷിയും
(ഈ വർഷം ഈസ്റ്റർ അഷ്ടദിനാഘോഷത്തിൽ വരുന്നതിനാൽ ആരാധനാക്രമ സ്മരണയായി ആചരിക്കുന്നില്ല)

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ