ധൂർത്തപുത്രൻ, സാൽവത്തോർ റോസയുടെ രചന
ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ധ്യാനചിന്ത കാണുക.
നിങ്ങൾ ദൈവമായിരുന്നുവെന്നും മഹത്തായ ഒരു ദൗത്യം പൂർത്തിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കരുതുക. നിങ്ങൾ ആരെ തിരഞ്ഞെടുക്കുമായിരുന്നു? പ്രകടമായ കഴിവുകളുള്ള ഒരാളെയോ? അതോ ദുർബലനും വിനീതനും സ്വാഭാവിക കഴിവുകൾ വളരെ കുറവാണെന്നു തോന്നുന്നവനുമായ ഒരാളെയോ? അതിശയകരമെന്നു പറയട്ടെ, ഏറ്റവും വലിയ ദൗത്യങ്ങൾക്കായി ദൈവം മിക്കപ്പോഴും ദുർബലരെയാണ് തിരഞ്ഞെടുക്കുന്നത്. തന്റെ സർവശക്തി വെളിപ്പെടുത്താൻ അവിടുത്തേക്കു കഴിയുന്ന വഴികളിലൊന്നാണിത് (കാണുക: ഡയറി #464).
നിങ്ങളെക്കുറിച്ചും നിങ്ങളുടെ കഴിവുകളെക്കുറിച്ചും നിങ്ങൾക്ക് വളരെ ഉയർന്ന മതിപ്പുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. അങ്ങനെയെങ്കിൽ, ജാഗ്രത പുലർത്തുക. ഇങ്ങനെ ചിന്തിക്കുന്ന ഒരാളെ ഉപകരണമാക്കാൻ ദൈവത്തിന് പ്രയാസമാണ്. നിങ്ങളുടെ എളിമ തിരിച്ചറിയാനും ദൈവമഹത്ത്വത്തിനു മുമ്പിൽ നിങ്ങളെത്തന്നെ താഴ്ത്താനും പരിശ്രമിക്കുക. വലിയ കാര്യങ്ങൾക്കായി നിങ്ങളെ ഉപകരണമാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു; എന്നാൽ നിങ്ങളിലും നിങ്ങളിലൂടെയും പ്രവർത്തിക്കുന്നത് അവിടുന്നായിരിക്കാൻ നിങ്ങൾ അനുവദിച്ചാൽ മാത്രമേ അതു സാധ്യമാകൂ. അങ്ങനെ, മഹത്ത്വം അവിടുത്തേക്കുള്ളതായിരിക്കും; ആ പ്രവൃത്തി അവിടുത്തെ പരിപൂർണ്ണ ജ്ഞാനമനുസരിച്ച് പൂർത്തിയാകുകയും അവിടുത്തെ സമൃദ്ധമായ കരുണയുടെ ഫലമായിത്തീരുകയും ചെയ്യും.
കർത്താവേ, അങ്ങയുടെ സേവനത്തിനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. എന്റെ ദുർബലതയും പാപവും അംഗീകരിച്ചുകൊണ്ട് എപ്പോഴും വിനയത്തോടെ അങ്ങയുടെ അടുക്കൽ വരാൻ എന്നെ സഹായിക്കണമേ. ഈ എളിയ അവസ്ഥയിൽ എന്നിലൂടെ പ്രകാശിക്കണമേ; അങ്ങനെ അങ്ങയുടെ മഹത്ത്വവും ശക്തിയും വലിയ കാര്യങ്ങൾ ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഏപ്രിൽ 12 – ദൈവകരുണയുടെ ഞായറാഴ്ച (വർഷം A)
കരുണയുടെ തിരുനാളിനെക്കുറിച്ച് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞ കൂടുതൽ കാര്യങ്ങൾ
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ





