മലയാളം

ധ്യാനചിന്ത 163: നിങ്ങളുടെ “ദൈന്യതയിൽ” ദൈവത്തെ മഹത്ത്വപ്പെടുത്തുക

ചുങ്കക്കാരനും ഫരിസേയനും രചിച്ചത് Lawrence OP, ഉപയോഗാനുമതി CC BY-NC-ND 2.0.

വീഡിയോ

സ്വന്തം ആത്മാവിന്റെ ദൈന്യത നിങ്ങൾ കാണുന്നുണ്ടോ? ഇങ്ങനെയൊരു ചോദ്യം ചിലരെ വ്രണപ്പെടുത്തിയേക്കാം. എന്നാൽ ദൈവകരുണ എന്തെന്ന് നാം മനസ്സിലാക്കുകയും, നമ്മുടെ “ദൈന്യതയാണ്” അവിടുന്ന് ഏറ്റവുമധികം മഹത്ത്വപ്പെടാൻ വഴിയൊരുക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്താൽ, അത്തരമൊരു ചിന്തയിൽനിന്ന് നാം ഒഴിഞ്ഞുമാറുകയില്ല. അനേകർ വിശുദ്ധരാകാനും തങ്ങളെത്തന്നെ വിശുദ്ധരായി കാണാനും ആഗ്രഹിക്കുന്നു. “ഞാൻ നല്ലവനായിരുന്നാൽ ദൈവം പ്രസാദിക്കും” എന്നു ചിന്തിക്കാൻ എളുപ്പമാണ്. എന്നാൽ അവിടുത്തെ സന്നിധിയിൽ നമ്മുടെ നിസ്സാരതയും ശൂന്യതയും ദൈന്യതയും നാം കാണുമ്പോഴാണ് ദൈവം ഏറ്റവുമധികം മഹത്ത്വപ്പെടുന്നതെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു. അപ്പോഴാണ് നമ്മിലൂടെ തന്റെ മഹത്ത്വം ഏറ്റവും പൂർണമായി വെളിപ്പെടുത്താൻ അവിടുത്തേക്കു കഴിയുന്നത്. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതിനാലും ദൈവം നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ചതിനാലും വ്യക്തികളെന്ന നിലയിൽ നമുക്ക് അനന്തമായ അന്തസ്സും മൂല്യവുമുണ്ടെന്നതു സത്യമാണ്. എന്നാൽ നമ്മുടെ പ്രവൃത്തികളിൽ, നന്മയൊന്നും ചെയ്യാൻ കഴിവില്ലാത്ത പാപികളാണ് നാം. ഇതു തിരിച്ചറിയുമ്പോൾ, ദൈവം അകത്തേക്കു പ്രവേശിച്ച് തന്റെ കരുണ വെളിപ്പെടുത്താനായി നാം വാതിൽ തുറന്നുകൊടുക്കുന്നു. നമ്മുടെ ബലഹീനതയിലൂടെ പ്രവർത്തിക്കാനും മഹത്ത്വപൂർണമായ കാര്യങ്ങൾ ചെയ്യാനും നാം അവിടുത്തെ അനുവദിക്കുന്നു. ഇങ്ങനെയാണ് നാം ദൈവത്തിനു മഹത്ത്വം നൽകുന്നത് (കാണുക ഡയറി #836).

സ്വന്തം വിശുദ്ധിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ദൈവത്തിനുവേണ്ടി അനേകം നന്മകൾ ചെയ്തിട്ടുണ്ടെന്ന മട്ടിൽ നിങ്ങളെത്തന്നെ വലിയവരായി കരുതാറുണ്ടോ? ഇത് അഹങ്കാരമാണ്. നിങ്ങളുടെ ബലഹീനതയും ദൈവകരുണയെ നിങ്ങൾ പൂർണമായി ആശ്രയിക്കുന്നുവെന്ന സത്യവും തിരിച്ചറിയാൻ സഹായിക്കുന്ന പുണ്യമാണ് എളിമ. അവിടുത്തെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിയാൻ അത് നിങ്ങളെ പ്രാപ്തരാക്കുന്നു. വിശുദ്ധ പൗലോസിനോടൊപ്പം, “എത്ര ദയനീയനായ മനുഷ്യനാണ് ഞാൻ” (റോമാ 7:24) എന്നു നിലവിളിക്കാൻ അത് നിങ്ങളെ പ്രാപ്തരാക്കുന്നു. എന്നാൽ ആ നിലവിളിയിൽ, ദൈവത്തിന്റെ അതിരില്ലാത്ത കരുണ നിങ്ങളുടെ ബലഹീനതയിൽ നിങ്ങളെ ഉപകരണമാക്കുന്നതും നിങ്ങൾ തിരിച്ചറിയുന്നു. അങ്ങനെ നിങ്ങൾ അവിടുത്തെ മഹത്ത്വത്തിന്റെ പ്രതിബിംബമായിത്തീരുന്നു.

കർത്താവേ, എന്റെ ബലഹീനത വ്യക്തമായി കാണാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ മഹത്ത്വത്തിനു മുമ്പിൽ എന്നെത്തന്നെ എളിമപ്പെടുത്താനും, അതിലൂടെ എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ ശക്തിക്കായി എന്നെത്തന്നെ തുറന്നുകൊടുക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്റെ നിസ്സാരത ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നിലൂടെ അങ്ങയുടെ മഹത്ത്വം വെളിപ്പെടുത്തണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

തിരുഹൃദയ നൊവേന
നൊവേനയ്ക്കായി ശുപാർശ ചെയ്യുന്ന തീയതികൾ: ജൂൺ 3 – 11, 2026
അതി പരിശുദ്ധ തിരുഹൃദയത്തിന്റെ മഹോത്സവം ജൂൺ 12, 2026-നാണ്

ജൂൺ 12 – ഈശോയുടെ അതിവിശുദ്ധ തിരുഹൃദയത്തിന്റെ മഹോത്സവം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ