രക്തസാക്ഷിയായ വിശുദ്ധ പത്രോസിന്റെ മരണം, ഒരുപക്ഷേ ബെർണാർദിനോ ദ അസോളയുടെ രചന
കഷ്ടപ്പാടുകളിലും അപമാനങ്ങളിലും മറ്റുള്ളവരുടെ തെറ്റായ അഭിപ്രായങ്ങളിലും ശ്രദ്ധ ഉറച്ചുപോകുക എന്നത് മിക്ക ആളുകളും മല്ലിടുന്ന വളരെ സാധാരണമായ ഒരു പ്രവണതയും പ്രലോഭനവുമാണ്. ഈ ഭാരങ്ങളിൽ ഒന്നോ അതിലധികമോ നാം അനുഭവിക്കുമ്പോൾ, അവയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവിഷയമാക്കാനുള്ള പ്രലോഭനം നമുക്കുണ്ടാകാം. ഉദാഹരണത്തിന്, നിങ്ങൾ അന്യായമായി അപമാനിക്കപ്പെടുകയും മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ച് തെറ്റായ അഭിപ്രായം ഉണ്ടാകുകയും ചെയ്താൽ, അത് നിങ്ങളുടെ ചിന്തകളെ കീഴടക്കാതിരിക്കാൻ ശ്രദ്ധിക്കുക അങ്ങേയറ്റം പ്രയാസമായേക്കാം. അതുപോലെ, നിങ്ങൾക്ക് ദുഃഖമോ കഷ്ടപ്പാടോ ഉളവാക്കുന്ന എന്തും എളുപ്പത്തിൽ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രവിഷയമായി മാറാം. ഈ പ്രതിബന്ധങ്ങൾക്കപ്പുറത്തേക്കു നോക്കാനും സത്യത്തിൽ മാത്രം ദൃഷ്ടി പതിപ്പിക്കാനുമുള്ള ദൃഢനിശ്ചയത്തിലൂടെ ഈ പ്രവണതകളെ മറികടക്കണം. എന്താണ് സത്യം? ദൈവത്തിന്റെ മനസ്സിലുള്ളതാണ് സത്യം. അതിൽ കുറഞ്ഞതോ കൂടുതലോ അതല്ലാതെ മറ്റൊന്നുമോ അല്ല. ജീവിതത്തിലെ പോരാട്ടങ്ങൾക്കപ്പുറത്തേക്കു നോക്കാനും സത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുമ്പോൾ, ദൈവത്തിന്റെ മഹത്വപൂർണ്ണമായ ഹിതം നിങ്ങൾ കണ്ടെത്തും. ജീവിതത്തിൽ മുന്നോട്ടു നീങ്ങുമ്പോൾ അവിടുത്തെ ഹിതം എപ്പോഴും നമുക്ക് പ്രത്യാശയും ആത്മവിശ്വാസവും സന്തോഷവും നൽകുന്നു (കാണുക: ഡയറി #1360).
എന്താണ് നിങ്ങളുടെ ശ്രദ്ധയെ ഏറ്റവുമധികം ആകർഷിക്കുന്നത്? അനുദിനം നിങ്ങൾ ഏറ്റവുമധികം ബോധവാന്മാരായിരിക്കുന്നത് എന്തിനെക്കുറിച്ചാണ്? ജീവിതത്തിലെ ആശയക്കുഴപ്പങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ നിങ്ങൾ സ്വയം അനുവദിക്കാറുണ്ടെങ്കിൽ, നിങ്ങളുടെ ശ്രദ്ധയുടെ കേന്ദ്രം മാറ്റാൻ പരിശ്രമിക്കുക. പകരം, ദൈവഹിതത്തിലേക്കു മാത്രം നോക്കുക. അവിടുത്തെ ഹിതം മഹത്വപൂർണ്ണവും പ്രചോദനദായകവും പ്രത്യാശ നൽകുന്നതും നവീകരിക്കുന്നതുമാണ്. അവിടുത്തെ ദൈവികഹിതത്തിൽ ഉൾപ്പെടാത്ത ഒന്നിനും ശ്രദ്ധ കൊടുക്കരുത്. അപ്പോൾ നിങ്ങൾ മല്ലിടുന്ന ആശയക്കുഴപ്പവും മനോവേദനയും അപമാനവും ദൈവകരുണയാൽ കീഴടക്കപ്പെട്ട് സാവധാനം അപ്രത്യക്ഷമാകും.
കർത്താവേ, ജാഗ്രതയോടെയുള്ള അങ്ങയുടെ ദൃഷ്ടി കാണുകയും പരിപൂർണ്ണമായ അങ്ങയുടെ മനസ്സ് അറിയുകയും ചെയ്യുന്ന സത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിലനിൽക്കാൻ എന്നെ സഹായിക്കണമേ. ഞാൻ അറിയേണ്ട ഏക സത്യമായി അങ്ങയുടെ ഹിതം കണ്ടെത്താനും എന്റെ സർവ്വസ്വത്തോടുംകൂടെ അങ്ങയുടെ ഹിതം സ്വീകരിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കുള്ള നൊവേന – ചെറുപുഷ്പം
ഏഴാം ദിവസം- സെപ്റ്റംബർ 28
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




