സ്വർണവിഗ്രഹങ്ങൾ ദരിദ്രർക്കു നൽകുന്ന വിശുദ്ധ ക്രിസ്റ്റീന
നിങ്ങളുടെ ജീവിതത്തിൽ ദൈവഹിതം സ്വീകരിക്കാൻ നിങ്ങൾ സന്നദ്ധരാണോ? അങ്ങനെയെങ്കിൽ, അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങളും സ്വീകരിക്കാൻ നിങ്ങൾ തുറവുള്ളവരായിരിക്കണം. ദൈവഹിതം മഹത്തരമായി തോന്നുന്ന ഏതോ പൊതുവായ ആശയമല്ല. അവിടുത്തെ ഹിതം തിരഞ്ഞെടുക്കുക എന്നത്, പൊതുവായ രീതിയിൽ അവിടുത്തെ അനുഗമിക്കാൻ തീരുമാനിക്കുന്നു എന്നു പറയുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, അവിടുത്തെ ഹിതം തിരഞ്ഞെടുക്കുക എന്നത് കർത്താവ് നൽകുന്ന ഓരോ ചെറിയ പ്രേരണയ്ക്കും ഓരോ ഉൾപ്രചോദനത്തിനും വീണ്ടും വീണ്ടും “അതെ” എന്നു പറയുന്നതാണ്. ദൈവം നിങ്ങളോടു സംസാരിക്കുന്ന ചെറിയ വഴികൾ ശ്രദ്ധിക്കുന്ന ശീലം വളർത്തിയെടുക്കുന്നതാണ് അത്. കരുണയും ദൈവഹിതവും ഒന്നുതന്നെയായതിനാൽ, കരുണയും സൂക്ഷ്മാംശങ്ങളിലുണ്ട്. ദൈവകരുണയോടു തുറവുള്ളവരായിരിക്കുക എന്നതിനർഥം, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും “നിസ്സാരമായ” ഭാഗങ്ങളിലേക്കുപോലും കടന്നുവരാൻ ദൈവം ആഗ്രഹിക്കുന്നു എന്നു നിങ്ങൾ തിരിച്ചറിയുന്നു എന്നതാണ്. നിങ്ങളുടെ ജീവിതത്തിലെ യാതൊന്നും നമ്മുടെ കർത്താവിന് നിസ്സാരമല്ല എന്നതാണ് സത്യം. അതിനാൽ, നിങ്ങൾ നിസ്സാരമെന്നു കരുതുന്ന ആ ഭാഗങ്ങൾ അവിടുത്തേക്ക് ഏറെ പ്രിയപ്പെട്ടവയാണെന്നു നിങ്ങൾ മനസ്സിലാക്കണം. അവിടുത്തെ കരുതലും താത്പര്യവും എല്ലായിടത്തും എത്തുന്നു; സങ്കീർണമായി തോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശത്തിനും ഓരോ നിമിഷവും അവ ലഭ്യമാണ്. ഇത് തിരിച്ചറിയുമ്പോൾ, അവിടുത്തെ വിശുദ്ധ ഹിതത്തിന്റെ സൂക്ഷ്മാംശങ്ങൾ അന്വേഷിക്കാൻ നിങ്ങളും ആഗ്രഹിക്കും. സാധ്യമായ എല്ലാ രീതിയിലും അവിടുത്തെ സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കും; അങ്ങനെ ചെയ്യുന്നതിലൂടെ അവിടുത്തെ കരുണാമയമായ ഹിതത്തിൽ നിങ്ങൾ ജീവിക്കും (കാണുക: ഡയറി #1356).
ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ആദ്യമായി ചിന്തിക്കുമ്പോൾ ദൈവഹിതവുമായി ബന്ധമില്ലാത്തതായി തോന്നുന്നത് എന്താണ്? നിങ്ങളുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും നമ്മുടെ കർത്താവിന് പ്രധാനപ്പെട്ടതാണെന്നും അവിടുത്തെ ദൃഷ്ടിയിൽ എപ്പോഴും ഉണ്ടെന്നും അറിയുന്നത് നിങ്ങൾക്ക് ഒരു പുതിയ കാഴ്ചപ്പാട് നൽകും. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ ചെറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവയെ ദൈവഹിതത്തിന് സമർപ്പിക്കുകയും ആ കാര്യങ്ങളിലേക്ക് അവിടുത്തെ കരുണയെ ക്ഷണിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നത് യഥാർഥ സന്തോഷത്തിന്റെ പാതയിലൂടെ നിങ്ങളെ നയിക്കും.
കർത്താവേ, ഇന്ന് എന്റെ ജീവിതത്തിന്റെ ഓരോ ഭാഗവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ പരിപൂർണമായ സ്നേഹത്തിനും കരുതലിനും നന്ദി. എല്ലാ കാര്യങ്ങളിലും അങ്ങയുടെ പരിപൂർണമായ ഹിതം സ്വീകരിച്ചുകൊണ്ട്, ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിൽ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. സ്നേഹത്തിന്റെ ഏറ്റവും ചെറിയ പ്രവൃത്തികൾപോലും ഉളവാകേണ്ടതിന് അങ്ങയുടെ കരുണയ്ക്ക് എന്നിലേക്കു പ്രവേശിക്കാൻ വഴിയൊരുക്കുന്നതിൽ ഞാൻ ഒരിക്കലും മടുത്തുപോകാതിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ചെറുപുഷ്പമായ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന
സെപ്റ്റംബർ 22-30
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




