മലയാളം

വിചിന്തനം 336: ലോകത്തിന്റെ സമ്പത്തോ…അതോ ദൈവമോ?

ഭൗമികസമ്പത്തുകൾ നാം എത്രയധികം ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ സകല നിധികളും നിങ്ങൾക്കു മാത്രമായി ലഭിച്ചാലും, നിങ്ങളുടെ ഹൃദയത്തിലെ ആകാംക്ഷ ശമിപ്പിക്കാൻ അതിനു കഴിയില്ല. നിങ്ങളുടെ ഉള്ളിലെ ശൂന്യത നിറയ്ക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ: കർത്താവും അവിടുത്തെ വിശുദ്ധ തിരുഹിതവും. മറ്റൊന്നിനും…

വിചിന്തനം 335: എന്നും ക്ഷമിക്കുക

നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും അവരോട് അങ്ങേയറ്റം ആദരവോടും അനുകമ്പയോടുംകൂടെ പെരുമാറുകയും ചെയ്യുക എന്നത് ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. എന്നാൽ അവരെ വെറുക്കുന്നതുകൊണ്ടോ അവരോട് പൊട്ടിത്തെറിക്കുന്നതുകൊണ്ടോ എന്തു പ്രയോജനമാണുള്ളത്? അവരോട് ചെയ്യുന്ന ഈ “ദ്രോഹം” അവരുടെ ആത്മാവിനെക്കാൾ വളരെയധികം ദോഷം ചെയ്യുന്നത് നിങ്ങളുടെ സ്വന്തം ആത്മാവിനാണ്. ക്ഷമിക്കുക…

വിചിന്തനം 334: ആത്മാക്കളെ സേവിക്കുക

നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മറ്റുള്ളവരെ സേവിക്കാനുള്ള കഴിവ്. പലവിധത്തിൽ, പ്രത്യേകിച്ച് നമ്മുടെ സവിശേഷമായ ദൈവവിളിക്ക് അനുസൃതമായി, നാം അവരെ സേവിക്കുന്നു. എന്നാൽ ഒരു വ്യക്തിക്കു നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം ദൈവകരുണയുടെ ശുശ്രൂഷകരായി, ആ വ്യക്തിയെ മഹിമകളിലേക്ക് നയിക്കുക എന്നതാണ്…

വിചിന്തനം 333: ലാളിത്യം

ചിലപ്പോഴൊക്കെ ജീവിതം സങ്കീർണ്ണമായി തോന്നാം; നമ്മളും അങ്ങനെതന്നെ തോന്നാം. എന്നാൽ ജീവിതത്തിന്റെ സങ്കീർണ്ണതകൾക്കപ്പുറത്തേക്ക് കടന്ന്, ദൈവത്തിന്റെ കാഴ്ചപ്പാടിലും തിരുഹിതത്തിലും ജീവിതം ലളിതമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നതാണ് സത്യം. ജീവിതം ലളിതമാണ്; കാരണം, നാം ചെയ്യേണ്ടത് ഓരോ ദിവസവും അവിടുത്തോട് “അതെ” എന്നു പറഞ്ഞ്, എല്ലാം അവിടുത്തേക്ക് സമർപ്പിക്കുകയും അവിടുത്തെ വിശ്വസിക്കുകയും ചെയ്യുക മാത്രമാണ്…

വിചിന്തനം 332: കുരിശ് ഒരിക്കലും നിങ്ങൾക്കു മടുപ്പാകരുത്

കർത്താവ് വിശുദ്ധ ഫൗസ്റ്റീനയോട് സഹനങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. അപമാനങ്ങളിലൂടെയും ശാരീരിക രോഗങ്ങളിലൂടെയും അവൾ ഏറെ സഹിച്ചു. അവളുടെ സഹനങ്ങൾ തന്റെ കുരിശിനോട് ചേർക്കപ്പെടുമ്പോൾ അവയ്ക്ക് വലിയ ശക്തി കൈവരുന്നുവെന്ന് അവളെ ഓർമ്മിപ്പിക്കുന്നതിൽ ഈശോ ഒരിക്കലും മടുത്തില്ല. ഈ സന്ദേശം നിർബന്ധമായും…

ധ്യാനചിന്ത 331: നിങ്ങളുടെ ശക്തിക്കതീതമായി ഒന്നുമില്ല

നിങ്ങളുടെ ശക്തിക്കതീതമായ ഒരു കുരിശ് വഹിക്കാൻ കർത്താവ് നിങ്ങളെ ഒരിക്കലും അനുവദിക്കുകയില്ല എന്ന് അറിയേണ്ടത് പ്രധാനമാണ്. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? വിശ്വസിക്കുന്നുവെങ്കിൽ, മുന്നിലുള്ള വഴിയിൽ ദൃഷ്ടിയുറപ്പിച്ച് ദൈവഹിതം നിറവേറ്റിക്കൊണ്ട് മുന്നേറാൻ ആ വിശ്വാസം നിങ്ങളെ സഹായിക്കണം. പോരാട്ടങ്ങൾ നിങ്ങളുടെ വഴിയിൽ വന്നാൽ, അവ എത്ര…