മലയാളം

വിചിന്തനം 291: നിശ്ശബ്ദവും മറഞ്ഞിരിക്കുന്നതുമായ സഹനത്തിന്റെ മൂല്യം

എന്തെങ്കിലും നമുക്കു ഭാരമാകുമ്പോൾ, നമ്മുടെ സഹനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചുകൊണ്ട് നാം പലപ്പോഴും മറ്റുള്ളവരിൽനിന്ന് ആശ്വാസം തേടുന്നു.  നമ്മുടെ ഭാരങ്ങൾ ഒരു പരിധിവരെ മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് പ്രയോജനകരമായിരിക്കാമെങ്കിലും, അവ ആരുമറിയാതെ നിശ്ശബ്ദമായി സ്വീകരിക്കുന്നതിനും വലിയ മൂല്യമുണ്ട്.  അത്…

ധ്യാനചിന്ത 283: പാപത്തെ അതിജീവിക്കുക

ദൈവകരുണയുടെ സന്ദേശം അത്ര ലളിതമായതിനാൽ, ഈ പുസ്തകത്തിലെ അനേകം പേജുകളെക്കുറിച്ചോ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയെക്കുറിച്ചോ ധ്യാനിച്ചശേഷവും അതു നാം എളുപ്പത്തിൽ ശ്രദ്ധിക്കാതെ പോയേക്കാം. നമ്മുടെ പാപങ്ങൾ ഏറ്റുപറയാൻ നമുക്ക് യാതൊരു ഭയവും ഉണ്ടാകരുത് എന്നതാണ് ദൈവകരുണയുടെ സന്ദേശം പകർന്നുനൽകേണ്ട ലളിതമായ സത്യം…

വിചിന്തനം 275: വിരസമായ പതിവുദിനങ്ങളുടെ മഹിമ

ഒറ്റനോട്ടത്തിൽ, “വിരസത”യും “മഹിമ”യും പരസ്പരവിരുദ്ധമായി ഉപയോഗിക്കുമ്പോഴല്ലാതെ ഒന്നിച്ചുചേരുന്നതായി തോന്നിയേക്കില്ല. എന്നാൽ ദൈവത്തിന്റെ മനസ്സിൽ ഈ രണ്ടു വാക്കുകളും പരസ്പരം ഇണചേർന്നിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ വിരസമായ പതിവുകടമകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താനും വിശുദ്ധി നേടാനും നമുക്കു കഴിയും എന്ന അർഥത്തിലാണ് അവ “ഇണചേർന്നിരിക്കുന്നത്.” എങ്കിലും…

featured image DM

ധ്യാനചിന്ത 7: ദൈവകരുണയുടെ മഹോത്സവം സ്ഥാപിക്കൽ

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ രീതികളിൽ ഒരു പുതിയ ഭക്തിരൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  രണ്ടാമത്തെ രീതി ദൈവകരുണയുടെ ഞായർ ആഘോഷിക്കുന്നതാണ്.  വർഷംതോറും കരുണയുടെ തിരുനാൾ ആഘോഷപൂർവം കൊണ്ടാടണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു. ദൈവകരുണയുടെ ഈ മഹോത്സവം…

featured image DM

വിചിന്തനം 6: ദൈവകരുണയുടെ ചിത്രം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഭക്തിയുടെ ഒരു പുതിയ രൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  ദൈവകരുണയുടെ വിശുദ്ധചിത്രത്തെക്കുറിച്ചുള്ള ധ്യാനമാണ് ആദ്യത്തെ വഴി.  എല്ലാവർക്കും കാണാനായി തന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ ഒരു ചിത്രം വരപ്പിക്കണമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. അത് ഒരു ചിത്രമാണ്…

featured image DM

ധ്യാനചിന്ത 1: “ആ” ദൈവകരുണ

ദൈവകരുണയെക്കുറിച്ചു സംസാരിക്കുമ്പോൾ, ദൈവത്തിൽനിന്നുള്ള ഈ ദാനത്തെ നാം “ആ ദൈവകരുണ” എന്നു വിശേഷിപ്പിക്കുന്നു. “ആ” ദൈവകരുണയെക്കുറിച്ചു ധ്യാനിക്കുമ്പോൾ രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ ബോധ്യമാകുന്നു: ഒന്നാമതായി, ദൈവത്തിന്റെ ദൈവകരുണ യഥാർഥവും നിശ്ചിതവും മൂർത്തവുമാണ്. അത് കേവലം അമൂർത്തമായ ഏതോ ആശയമല്ല; മറിച്ച് നാം…

ധ്യാനം 359: നിത്യതയുടെ സ്നേഹം

ദൈവത്തിൽ കാലമില്ല.  കാലം തികച്ചും ഭൗമികമായ ഒരു പ്രതിഭാസമാണ്.  ദൈവത്തിൽ സകലതും ഉണ്ട്, എന്നും ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും.  ഈ നിത്യസ്നേഹത്തിന്റെ ഒരു ഫലമിതാണ്: അനാദിമുതൽ ദൈവം നിങ്ങളെ സ്നേഹിച്ചിരിക്കുന്നു.  ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്ന് നിങ്ങളെ അറിഞ്ഞിരുന്നു; ഇനിയും അറിയുകയും ചെയ്യും…

ധ്യാനം 341: എന്റെ ആത്മാവേ, കർത്താവിനെ ആരാധിക്കുക

പ്രകൃതിയിലെ ഏതെങ്കിലും അത്ഭുതം കാണാൻ നിങ്ങൾ പോയിട്ടുണ്ടെങ്കിൽ, അതു കൺമുന്നിൽ തെളിയുന്ന നിമിഷം വിസ്മയഭരിതമായിരിക്കും.  ഗ്രാൻഡ് കാന്യനോ നയാഗ്ര വെള്ളച്ചാട്ടമോ സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളോ ആദ്യമായി കാണുമ്പോൾ നിങ്ങൾ ശ്വാസമടക്കിനിന്നുപോകും; ദൈവസൃഷ്ടിക്കു മുന്നിൽ ആരാധനാനിർഭരമായ ഒരു നിമിഷത്തിലേക്കു നിങ്ങൾ നയിക്കപ്പെടും.  എന്നാൽ…

വിചിന്തനം 340: പരീക്ഷിക്കപ്പെടൽ

പരീക്ഷിക്കപ്പെടുന്നത് തൽക്ഷണം സുഖകരമായി തോന്നണമെന്നില്ല; എങ്കിലും ചിലപ്പോൾ അത് നമുക്ക് വലിയ നന്മ വരുത്തുന്നു. പലവിധത്തിൽ കർത്താവ് ഇത് അനുവദിക്കുന്നു. പരീക്ഷിക്കപ്പെടുന്നത് ഒരു പ്രലോഭനമല്ല; മറിച്ച്, തന്റെ വിശുദ്ധ ഹിതത്തിന് കൂടുതൽ ആഴത്തിൽ കീഴടങ്ങാൻ നമ്മെ ക്ഷണിക്കുന്നതിനായി, ഒരു പരീക്ഷണത്തിലൂടെ കടന്നുപോകാൻ കർത്താവ് നമ്മെ അനുവദിക്കുന്ന ഒരു മാർഗമാണത്. എപ്പോൾ…

വിചിന്തനം 336: ലോകത്തിന്റെ സമ്പത്തോ…അതോ ദൈവമോ?

ഭൗമികസമ്പത്തുകൾ നാം എത്രയധികം ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ സകല നിധികളും നിങ്ങൾക്കു മാത്രമായി ലഭിച്ചാലും, നിങ്ങളുടെ ഹൃദയത്തിലെ ആകാംക്ഷ ശമിപ്പിക്കാൻ അതിനു കഴിയില്ല. നിങ്ങളുടെ ഉള്ളിലെ ശൂന്യത നിറയ്ക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ: കർത്താവും അവിടുത്തെ വിശുദ്ധ തിരുഹിതവും. മറ്റൊന്നിനും…