മലയാളം

ധ്യാനചിന്ത 330: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

നിങ്ങളുടെ പ്രാർഥനകളുടെ ശക്തിയെ കുറച്ചുകാണരുത്.  ദൈവകരുണയിലുള്ള നിങ്ങളുടെ ആശ്രയം എത്രയധികമാണോ, അത്രയധികം ശക്തമായിരിക്കും നിങ്ങളുടെ പ്രാർഥനകൾ അവ ആവശ്യമുള്ളവർക്ക്.  കർത്താവ് എല്ലാം അറിയുന്നു; ആർക്കാണ് എന്താണ് ആവശ്യമെന്നും അവിടുത്തേക്ക് അറിയാം.  എന്നാൽ തന്റെ കൃപ പകർന്നുനൽകാൻ അവിടുന്ന് ആഗ്രഹിക്കുന്നത്…

ധ്യാനം 328: സ്വർഗം

നമുക്കൊരിക്കലും ഗ്രഹിക്കാനാവുന്നതിലും അതീതമായ മഹത്വവും സാഫല്യവും നിറഞ്ഞ ജീവിതത്തിലേക്ക് സ്വർഗം നമ്മെ ക്ഷണിക്കുന്നു.  സ്വർഗത്തിൽപ്പോലും ദൈവത്തിന്റെയും അവിടുത്തെ കരുണയുടെയും മഹത്വപൂർണമായ രഹസ്യം നമുക്ക് പൂർണമായി ഗ്രഹിക്കാനാവില്ല.  മഹത്വവും കൃപയുംകൊണ്ട് പ്രകാശിക്കുന്ന വിശുദ്ധർ സ്വർഗത്തിൽനിന്ന് സ്നേഹത്തോടെ നമ്മെ നോക്കുന്നു…

വിചിന്തനം 327: ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം

ദൈവം മറഞ്ഞിരിക്കുന്നു. എന്നാൽ എന്തുകൊണ്ട്? നാം ഉത്സാഹത്തോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനായി അവിടുന്ന് രഹസ്യത്തിന്റെയും നിശ്ശബ്ദതയുടെയും തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഏക അഭിലാഷമായി നിങ്ങൾ അവിടുത്തെ തിരഞ്ഞെടുക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതിനാൽ, നിങ്ങളുടെ ശ്രദ്ധ പതറിക്കുന്ന ലോകകാര്യങ്ങളുമായി മത്സരിക്കാൻ അവിടുന്ന് തുനിയുന്നില്ല. നിങ്ങളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന അവിടുത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുക…

വിചിന്തനം 325: വിശുദ്ധരിൽ ആശ്രയിക്കുക

ദൈവത്തോടുള്ള സമ്പൂർണ ആത്മസമർപ്പണം നിറഞ്ഞ ജീവിതം നയിച്ച ഒരു ആത്മാവിനെ സങ്കൽപ്പിക്കുക. ആ ആത്മാവ് വിശുദ്ധിയുടെ ഉന്നതങ്ങളിലെത്തി; ഭൗതികമായ ശ്രദ്ധാവ്യതിചലനങ്ങൾ ആ ആത്മാവിനെ പിന്തിരിപ്പിച്ചില്ല. ജീവിതത്തിലുടനീളം നമ്മുടെ കർത്താവിനെ സേവിക്കാനും മറ്റുള്ളവർക്കായി കരുണയുടെ നിരന്തര ഉപകരണമായിരിക്കാനും ആ ആത്മാവ് പരിശ്രമിച്ചു. അനേകം…

ധ്യാനം 323: നിങ്ങളുടെ തനതായ ദൗത്യം

ദൈവം ഓരോ വ്യക്തിക്കും തനതായ ഒരു ദൗത്യം നൽകുന്നു. ചിലർ പൊതുരംഗത്ത് ഏറെ സജീവമായ ജീവിതത്തിലേക്ക് വിളിക്കപ്പെടുന്നു; മറ്റുചിലർ ശാന്തവും ലളിതവുമായ ജീവിതത്തിലേക്ക് വിളിക്കപ്പെടുന്നു. ചിലർ തങ്ങളുടെ ബുദ്ധിശക്തി കരുത്തുറ്റ രീതികളിൽ ഉപയോഗിക്കാൻ വിളിക്കപ്പെടുന്നു; മറ്റുചിലർ തങ്ങളുടെ ഹൃദയം സവിശേഷമായ രീതികളിൽ ഉപയോഗിക്കാൻ വിളിക്കപ്പെടുന്നു. എങ്കിലും ഓരോ വ്യക്തിക്കും ദൈവത്തിൽനിന്ന് തനതായ ഒരു ദൗത്യമുണ്ട്. നിങ്ങളുടെ ദൗത്യം…

വിചിന്തനം 313: ഉറക്കമില്ലാത്ത രാത്രികൾ

എല്ലാ രാത്രിയിലും എളുപ്പത്തിൽ ഉറങ്ങുകയും രാവിലെവരെ ഉറക്കം തുടരുകയും ചെയ്യുന്ന ചിലരുണ്ട്. ഉറങ്ങാൻ ഏറെ ബുദ്ധിമുട്ടുന്ന മറ്റു ചിലരുമുണ്ട്; ഇത് അവർക്ക് വലിയൊരു ഭാരവും നിരുത്സാഹത്തിന്റെ കാരണവുമായി മാറുന്നു. പതിവായോ അപൂർവമായ അവസരങ്ങളിലെങ്കിലുമോ ഉറങ്ങാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, കാണുക…

വിചിന്തനം 299: മാനുഷിക ജ്ഞാനത്തിന്റെ ക്ഷീണം

നമ്മുടെ കർത്താവിന്റെ ഹൃദയത്തിൽനിന്നു വരുന്ന സത്യവചനങ്ങൾ നമ്മുടെ ജീവിതത്തിൽ സന്തോഷം പകരുകയും നമ്മുടെ ആത്മാവിന് പുതുജീവൻ നൽകുകയും ചെയ്യുന്നു.  ഈ സത്യവചനങ്ങൾ കേട്ട് ഉൾക്കൊള്ളുകയും അവയനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ തെറ്റിന്റെ ഭാരത്തിൽനിന്നു വിമുക്തരാകുന്നു; ആത്മാവിന് ഒരുതരം ലാഘവവും നവോന്മേഷവും അനുഭവപ്പെട്ടേക്കാം.  എന്നാൽ…

വിചിന്തനം 298: അർഥശൂന്യമായ പരദൂഷണത്തിന്റെ വൈറസ്

മറ്റൊരാളെക്കുറിച്ച് “പരദൂഷണം പറയുക” എന്നത് നമ്മുടെ പതിതമായ മനുഷ്യസ്വഭാവത്തിലെ ദൗർഭാഗ്യകരമായ ഒരു പ്രവണതയാണ്. ഒരാൾ തുടങ്ങിക്കഴിഞ്ഞാൽ അത് വേഗത്തിൽ മറ്റുള്ളവരിലേക്കും പടരുന്നതിനാൽ, അതൊരു വൈറസുപോലെയാണ്. നിങ്ങൾ അറിയുംമുമ്പേ, സത്യത്തിൽ അധിഷ്ഠിതമല്ലാത്ത കിംവദന്തികളും അപവാദങ്ങളും, അല്ലെങ്കിൽ ഉപവിയില്ലാതെ പറയുന്ന സത്യങ്ങളും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കാം. ഇത്…

ധ്യാനചിന്ത 295: ഉണ്ണീശോയുടെ ആലിംഗനം

നമ്മുടെ ദൈവത്തിന്റെ വിശുദ്ധ കരങ്ങളിൽ ചേർത്തുപിടിക്കപ്പെടുന്നതിനെക്കുറിച്ച് പ്രാർത്ഥനാപൂർവം ധ്യാനിക്കുന്നത് തികച്ചും ഉചിതമാണ്. സ്നേഹത്തിന്റെ വിശുദ്ധമായ ആലിംഗനത്തിലൂടെ സ്വർഗസ്ഥനായ പിതാവിന്റെ കരുണാർദ്രസ്നേഹം മനസ്സിലാക്കുമ്പോൾ, അവിടുത്തെ പിതൃസഹജമായ കരുതൽ നമുക്കു വെളിപ്പെടുന്നു. ഈശോയുടെ കരങ്ങളിലേക്ക് ഓടിച്ചെല്ലുന്നത് അവിടുത്തെ കരുണാർദ്രസ്നേഹത്തിനായി നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നു. എന്നാൽ ഒരു ദൃശ്യം…

വിചിന്തനം 292: സവിശേഷ ദൈവവിളികളുടെ മൂല്യം

സന്ന്യാസജീവിതത്തിന്റെ ഭാഗമായി പ്രാർഥനയും ഏകാന്തതയും നിറഞ്ഞ സവിശേഷമായ ഒരു ജീവിതത്തിലേക്ക് ചിലർ വിളിക്കപ്പെടുന്നു. പ്രത്യേകിച്ച്, ഏകാന്തതപസ്വിജീവിതത്തിലേക്കോ ലോകസമ്പർക്കമില്ലാത്ത ആശ്രമജീവിതത്തിലേക്കോ വിളിക്കപ്പെട്ടവരുണ്ട്. ഈ വിശുദ്ധാത്മാക്കൾ ലോകത്തിൽനിന്ന് വേർപെട്ട്, നിശ്ശബ്ദമായ പ്രാർഥനയിലും ജോലിയിലും തങ്ങളുടെ ദിനങ്ങൾ ചെലവഴിക്കുന്നു. എന്നാൽ…