മലയാളം

ധ്യാനചിന്ത 280: ദൈവത്തെ അവഗണിക്കുന്നത്

നിങ്ങൾ ദൈവത്തെ അവഗണിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് വളരെ എളുപ്പമാണ്; അതുകൊണ്ടുതന്നെ അത് വളരെ സാധാരണവുമാണ്. ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പലപ്പോഴും ദൈവം അവഗണിക്കപ്പെടുന്നു. അവിടുത്തെ സ്വീകരിക്കാനായി മുന്നോട്ടു വരുന്നത് പലർക്കും ഒരു പതിവായി മാറുന്നു; പലവിധ ശ്രദ്ധാവ്യതിചലനങ്ങളോടെയും ഈ കൂടിക്കാഴ്ചയുടെ പവിത്രതയ്ക്ക് വളരെ കുറച്ചു ശ്രദ്ധ മാത്രം നൽകിക്കൊണ്ടുമാണ് അവർ അങ്ങനെ ചെയ്യുന്നത്…

വിചിന്തനം 274: നിങ്ങളുടെ പ്രതിജ്ഞകൾ പുതുക്കൽ

വിവാഹിതർ ഇടയ്ക്കിടെ, പ്രത്യേകിച്ച് പ്രധാനപ്പെട്ട വിവാഹവാർഷികങ്ങളിൽ, തങ്ങളുടെ വിവാഹപ്രതിജ്ഞകൾ പുതുക്കുന്നത് പതിവാണ്. വൈദികരും സന്യസ്തരും തങ്ങളുടെ പ്രതിജ്ഞകളും വാഗ്ദാനങ്ങളും പുതുക്കാറുണ്ട്. ഈ ആചാരം നല്ലതും വിശുദ്ധവുമാണ്; കാരണം നാം നിരന്തരം പുതുക്കേണ്ടതുണ്ട്…

വിചിന്തനം 258: ദൈവത്തിന്റെ സാമീപ്യം

ദൈവം എവിടെയാണ്?  സ്വർഗ്ഗത്തിലോ ഏതോ വിദൂരസ്ഥലത്തോ ആയിരുന്നുകൊണ്ട് നമ്മെ നോക്കുകയും തന്റെ വിശുദ്ധ തിരുഹിതത്തിനനുസരിച്ച് സൃഷ്ടിയെ മുഴുവൻ നയിക്കുകയും ചെയ്യുന്നവനായി ദൈവത്തെ സങ്കൽപ്പിക്കാൻ എളുപ്പമാണ്.  ഇതു സത്യമാണ്, എന്നാൽ ഇതു പൂർണ്ണമായ ചിത്രമല്ല.  ദൈവം പൂർണ്ണമായും “അതീതനാണ്”; അതായത്, അവിടുന്ന് നമ്മെയും സൃഷ്ടപ്രപഞ്ചത്തെയും അത്യന്തം അതിവർത്തിക്കുന്നു.  എന്നാൽ അവിടുന്ന്…

വിചിന്തനം 246: ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ

ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം നിങ്ങൾ എന്താണ് ചെയ്യുന്നത്? ചിന്തകൾ അലഞ്ഞുതിരിയുകയും ചുറ്റുമുള്ളവരെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട്, നമ്മുടെ കർത്താവിനെ യഥാർഥമായ ആത്മീയതലത്തിൽ കണ്ടുമുട്ടാതെ, അശ്രദ്ധയോടെയാണോ നിങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിലേക്കു മടങ്ങുന്നത്? അതോ ആ നിമിഷം യഥാർഥ പ്രാർഥനയുടെയും ദൈവവുമായുള്ള ഐക്യത്തിന്റെയും നിമിഷമാകാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ…

വിചിന്തനം 84: പരിശുദ്ധ തിരുവോസ്തി

പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ നാം എത്ര ആഴത്തിൽ സ്നേഹിച്ചാരാധിച്ചാലും മതിയാവുകയില്ല.  പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ അവിടുത്തെ മുമ്പിലായിരിക്കുമ്പോൾ, മറഞ്ഞ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന സർവശക്തനായ ദൈവത്തെ നാം കാണണം.  അവിടുന്ന് കരുണയും നിത്യജീവനും നിത്യനായ…

വിചിന്തനം 45: ദിവ്യകാരുണ്യസ്വീകരണം

ചിലപ്പോൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നമുക്കു താൽപര്യം തോന്നാതിരിക്കാം; അല്ലെങ്കിൽ പരിശുദ്ധ കുർബാനയെ സമീപിക്കുമ്പോൾ നമ്മുടെ മനസ്സ് ഏറെ പതറിപ്പോയേക്കാം.  അത്തരം സാഹചര്യത്തിൽ നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് വിശുദ്ധമായ അനുസരണത്തിൽ ജീവിക്കുക എന്നതായിരിക്കാം.  എല്ലാ ഞായറാഴ്ചകളിലും എല്ലാ വിശുദ്ധ തിരുനാൾദിനങ്ങളിലും നിങ്ങൾ ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു…

വിചിന്തനം 350: ആരാധനയിലെ സൗന്ദര്യം

ലോകം മനോഹരമാണ്; അത് ദൈവത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നു. എന്നാൽ വിശുദ്ധ കുർബാന പോലുള്ള ആത്മീയ യാഥാർഥ്യങ്ങൾ അതിനെക്കാൾ എത്രയോ മനോഹരമാണ്.  അതിപരിശുദ്ധ കുർബാനയിൽ സന്നിഹിതനായ ദൈവത്തിന്റെ സൗന്ദര്യം കാണാൻ നിങ്ങൾക്കു വിശ്വാസത്തിന്റെ കണ്ണുകൾ വേണം.  ഈ സൗന്ദര്യം കൂടുതൽ വ്യക്തമായി കാണാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ആരാധന.  സ്വീകരിക്കുന്നുവെങ്കിലും…

വിചിന്തനം 347: ദിവ്യകാരുണ്യസ്വീകരണം

ദിവ്യകാരുണ്യസ്വീകരണത്തെക്കാൾ വലിയൊരു ദാനം ഈ ലോകത്തിലില്ല. എന്നിട്ടും എത്രയോ തവണ ചിതറിയതും ശ്രദ്ധയില്ലാത്തതുമായ ഹൃദയത്തോടെയാണ് നാം ഈ കൂദാശയെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള അശ്രദ്ധയെ അതിജീവിക്കാൻ, ദിവ്യകാരുണ്യസ്വീകരണത്തിന്റെ യാഥാർഥ്യത്തെക്കുറിച്ചുള്ള അഗാധമായ സത്യങ്ങൾ ആദ്യം നിങ്ങളുടെ മനസ്സിൽ പൂർണ്ണമായി ബോധ്യപ്പെടണം. നിങ്ങൾ കീഴടങ്ങണം…