മലയാളം

വിചിന്തനം 84: പരിശുദ്ധ തിരുവോസ്തി

ദിവ്യകാരുണ്യ ആരാധനാപാത്രത്തിൽ പരിശുദ്ധ കുർബാനയായി സന്നിഹിതനായ ഈശോ, needpix.com വഴി

വീഡിയോ

പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ നാം എത്ര ആഴത്തിൽ സ്നേഹിച്ചാരാധിച്ചാലും മതിയാവുകയില്ല.  പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ അവിടുത്തെ മുമ്പിലായിരിക്കുമ്പോൾ, മറഞ്ഞ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന സർവശക്തനായ ദൈവത്തെ നാം കാണണം.  അവിടുന്ന് കരുണയും നിത്യജീവനും നിത്യനായ ദൈവവും പാപികളുടെ രക്ഷകനും ജീവജലവും നിർമ്മലസ്നേഹത്തിന്റെ അഗ്നിയും നമ്മുടെ എല്ലാ വ്യാധികൾക്കുമുള്ള ഔഷധവും സ്നേഹത്തിന്റെ സകല ഭാവങ്ങളും എല്ലാവരുടെയും പ്രത്യാശയും ഭാരങ്ങൾ നീക്കുന്നവനുമാണ്… നമ്മുടെ സമ്പൂർണ വിശ്വാസത്തിനും അവിടുന്ന് അർഹനാണ് (കാണുക ഡയറി #356).

പരിശുദ്ധ തിരുവോസ്തിയിലേക്കു നോക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്?  കണ്ണുകളാൽ നിങ്ങൾ അപ്പം കാണുന്നു; എന്നാൽ ആത്മാവിനാൽ നിങ്ങൾ ദൈവത്തെ കാണണം.  ദൈവത്തെ അവിടുത്തെ സകല മഹത്ത്വത്തോടും ശക്തിയോടുംകൂടെ കാണുകയും നിങ്ങളുടെ സർവശക്തിയോടുംകൂടെ അവിടുത്തെ ആരാധിക്കുകയും വേണം.  വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന നമ്മുടെ കർത്താവിനോട് നിങ്ങൾ എങ്ങനെ ബന്ധപ്പെടുന്നുവെന്ന് ചിന്തിക്കുക.  തന്നെക്കുറിച്ചുള്ള യഥാർഥ അറിവുകൊണ്ട് നിങ്ങളുടെ മനസ്സിനെ നിറയ്ക്കാനും ജ്വലിക്കുന്ന സ്നേഹത്താൽ നിങ്ങളുടെ ഹൃദയത്തെ പ്രചോദിപ്പിക്കാനും ദൈവത്തോടു പ്രാർഥിക്കുക.

കർത്താവേ, പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന അങ്ങയെ അറിയാനും സ്നേഹിക്കാനും എന്നെ സഹായിക്കണമേ.  ഈ വിശുദ്ധ ദാനത്തിലൂടെ സന്നിഹിതമാക്കപ്പെടുന്ന അങ്ങയുടെ കരുണയുടെ ദാനം മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ.  ഈ പരിശുദ്ധ തിരുവോസ്തിയിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുമ്പോഴെല്ലാം അങ്ങയെ ആരാധിക്കാൻ ഞാൻ പഠിക്കട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിയൊന്നാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

മാർച്ച് 25 – കർത്താവിന്റെ മംഗളവാർത്ത

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ