വിചിന്തനം 152: സഹനത്തിന്റെ കൃപയുടെ രഹസ്യം
മനുഷ്യസഹനം ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ്. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയും നമ്മുടെ വിശ്വാസത്തിന്റെ മുഴുവൻ ആധ്യാത്മിക പാരമ്പര്യവും സഹനത്തിന്റെ ഈ അഗാധരഹസ്യത്തെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നു. ഒന്നാമതായി, തികച്ചും ലൗകികമായ കാഴ്ചപ്പാടിൽ സഹനം ഒട്ടും അഭിലഷണീയമല്ല. വാസ്തവത്തിൽ, എന്തു വിലകൊടുത്തും അതിനെ ഒഴിവാക്കാനാണ് സാധാരണയായി ശ്രമിക്കുന്നത്; ഏറ്റവും വലിയ ദുരന്തമായി അതിനെ കാണുകയും ചെയ്യുന്നു. എന്നാൽ, ക്രൈസ്തവ കാഴ്ചപ്പാടിൽ, സഹനംതന്നെ…