മലയാളം

വിചിന്തനം 284: ഈ നിമിഷത്തിൽ ജീവിക്കുക

ഭൂതകാലത്തിലോ ഭാവിയിലോ ജീവിക്കുകയും വർത്തമാനനിമിഷത്തിൽ ജീവിക്കാതിരിക്കുകയും ചെയ്യുക എന്നത് അനേകർ നേരിടുന്ന ഒരു സാധാരണ പ്രലോഭനമാണ്. കഴിഞ്ഞകാല സംഭവങ്ങളും പാപങ്ങളും മുറിവുകളും മറ്റും നിങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ആ…

ധ്യാനചിന്ത 283: പാപത്തെ അതിജീവിക്കുക

ദൈവകരുണയുടെ സന്ദേശം അത്ര ലളിതമായതിനാൽ, ഈ പുസ്തകത്തിലെ അനേകം പേജുകളെക്കുറിച്ചോ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയെക്കുറിച്ചോ ധ്യാനിച്ചശേഷവും അതു നാം എളുപ്പത്തിൽ ശ്രദ്ധിക്കാതെ പോയേക്കാം. നമ്മുടെ പാപങ്ങൾ ഏറ്റുപറയാൻ നമുക്ക് യാതൊരു ഭയവും ഉണ്ടാകരുത് എന്നതാണ് ദൈവകരുണയുടെ സന്ദേശം പകർന്നുനൽകേണ്ട ലളിതമായ സത്യം…

ധ്യാനം 241: നിങ്ങളുടെ പ്രത്യേക പാപങ്ങൾക്കുള്ള പരിഹാരം

നിങ്ങളുടെ പാപങ്ങളെ നിങ്ങൾ എങ്ങനെയാണ് അതിജീവിക്കുന്നത്?  ഓരോ പാപവും വ്യത്യസ്തമാണ്; അവയിൽനിന്നു വിട്ടുമാറാൻ അതിനനുസരിച്ചുള്ള പ്രാർഥനയും ത്യാഗവും ആവശ്യമാണ്.  സാധാരണയായി കാണപ്പെടുന്ന മൂന്നു തരത്തിലുള്ള പാപങ്ങളാണ് ജഡസംബന്ധമായ പാപങ്ങൾ, കോപത്തിന്റെ പാപങ്ങൾ, അഹങ്കാരത്തിന്റെ പാപങ്ങൾ എന്നിവ.  ഇവയിൽ ഓരോന്നിനെയും അതിജീവിക്കാൻ കഴിയും; എന്നാൽ പ്രത്യേക…

ധ്യാനം 204: നിങ്ങളുടെ ആത്മാവിന്റെ ബാഹ്യദളപുടം

രൂപംകൊണ്ടുവരുന്ന ഇതളുകളെ ചുറ്റിപ്പൊതിഞ്ഞ്, അവ വളരുമ്പോൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന പുറം ഇലയാണ് പൂവിന്റെ ബാഹ്യദളപുടം. ഇളം ഇതളുകൾക്കു വളരാൻ ഒരുതരം “വളർത്തിടമായി” അത് മാറുന്നു. മറഞ്ഞിരിക്കുന്ന ഈ ഇടത്തിനുള്ളിൽ അവ വളരുമ്പോൾ, ബാഹ്യദളപുടം അവയെ സുരക്ഷിതമായി സൂക്ഷിക്കുന്നു. അവ വളർച്ച പ്രാപിച്ചുകഴിയുമ്പോൾ, ബാഹ്യദളപുടം തുറക്കുന്നു…

ധ്യാനം 196: മറ്റുള്ളവരിൽ ഈശോയെ സ്നേഹിക്കുക

“എന്റെ സഹോദരന്മാരിൽ ഏറ്റവും ചെറിയവന് നിങ്ങൾ ചെയ്യുന്നതെന്തും എനിക്കുതന്നെയാണ് ചെയ്യുന്നത്” (മത്തായി 25:40) എന്ന സുവിശേഷഭാഗം നമുക്ക് ഏറെ പരിചിതമാണ്. എന്നാൽ നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? വിശ്വസിക്കുന്നെങ്കിൽ, ഈശോയെ സ്നേഹിക്കുക എളുപ്പമാണെന്നും അതിനുള്ള അവസരം നിങ്ങൾക്ക് എല്ലായ്‌പ്പോഴും…

ധ്യാനം 190: സൃഷ്ടി മുഴുവൻ ദൈവത്തിനു മഹത്വം നൽകുന്നു

എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേയൊരു പരമമായ ലക്ഷ്യത്തിനുവേണ്ടിയാണ്: പരിശുദ്ധ ത്രിത്വത്തിന് സ്തുതിയും മഹത്വവും അർപ്പിക്കുക.  ഈ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ, ഇതിൽ കൂടുതലോ കുറവോ ആയ മറ്റൊന്നിനും വേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  മനുഷ്യരായ നാം നമ്മുടെ ആരാധനയുടെ സവിശേഷമായ സ്തുതിയും മഹത്വവും ദൈവത്തിന് അർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതങ്ങളിലൂടെ…

ധ്യാനം 155: വിധിതീർപ്പിനെ കൃപയോടെ നേരിടുക

മറ്റൊരാൾ നിങ്ങളെക്കുറിച്ച് അവിവേകപൂർവം വിധിതീർപ്പു നടത്തുന്നത് നിങ്ങൾക്കു നേരിടേണ്ടിവന്നേക്കാവുന്ന ഒരു വേദനാജനകമായ അനുഭവമാണ്. ചിലപ്പോൾ, നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവർ നിങ്ങളെ കുറ്റപ്പെടുത്തിയും അവജ്ഞയോടെയും നോക്കും. ഒരുപക്ഷേ, അവർ ഏതെങ്കിലും ചെറിയ തെറ്റ് കണ്ടെത്തി അതിനെ പെരുപ്പിച്ചുകാട്ടി, അതിനെ … ആയി ഉപയോഗിച്ചേക്കാം…

വിചിന്തനം 147: പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയും കരുണ

ദൈവത്തിന്റെ അഗാധമായ കരുണയുടെ ഉപകരണമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ, നിങ്ങളുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയുമാണ് നിങ്ങൾ അത് സാധിക്കുന്നത്.  ഒന്നാമതായി, പ്രവൃത്തികളിലൂടെ കരുണ കാണിക്കാനുള്ള അവസരങ്ങൾക്കായി നിങ്ങൾ നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം.  പലപ്പോഴും, അവസരം ലഭിക്കുമ്പോൾ (മറ്റൊരാളോട് ക്ഷമിക്കാനുള്ള അവസരംപോലെ), നാം പിന്തിരിയുന്നു…

വിചിന്തനം 140: തെറ്റിദ്ധരിക്കപ്പെടുമ്പോൾ

മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ, ചിലപ്പോഴെങ്കിലും അവർ നിങ്ങളെ തെറ്റിദ്ധരിക്കുന്നതായി തോന്നാറുണ്ടോ? അടുത്ത കുടുംബാംഗമോ സുഹൃത്തോ സഹപ്രവർത്തകനോ മറ്റാരെങ്കിലുമോ ആയിരിക്കാം നിങ്ങളെ തെറ്റിദ്ധരിക്കുന്നത്. പ്രശ്നമിതാണ്: നിങ്ങളുടെ മനസ്സിലെയും ഹൃദയത്തിലെയും കാര്യങ്ങളും ഇച്ഛാശക്തിയും ഉദ്ദേശ്യവും മുൻകാല അനുഭവങ്ങളുമെല്ലാം ചേർന്നാണ് നിങ്ങളുടെ…

വിചിന്തനം 130: സ്നേഹത്തോടെ മറ്റുള്ളവരെ തിരുത്തുക

നാം ഓരോരുത്തരും ഇടയ്ക്കിടെ മറ്റൊരാളുടെ പാപത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നതിൽ സംശയമില്ല. അത് അവരുടെ വാക്കുകളിലോ പ്രവൃത്തികളിലോ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിലോ ആയിരിക്കാം. പാപം മുറിവേൽപ്പിക്കുന്നു; അതിന് തിരുത്തൽ ആവശ്യമാണ്. നമുക്കെതിരെ ആരെങ്കിലും പാപം ചെയ്യുമ്പോൾ പലപ്പോഴും നാം കോപിക്കാൻ ഇടയാകുന്നു. എന്നാൽ…