മലയാളം

വിചിന്തനം 321: സെറാഫിക ആത്മാവ്

എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു; ആ വിശുദ്ധിയിൽ പരിപൂർണ സന്തോഷം നേടാൻ എല്ലാവർക്കും കഴിയും. എന്നാൽ വിശുദ്ധിയുടെ ഒരു പ്രത്യേക ദൗത്യത്തിനായി, വിശുദ്ധിയുടെ ഉന്നതമായ ഒരു രൂപത്തിലേക്ക്, ദൈവം എപ്പോഴും ചിലരെ തിരഞ്ഞെടുക്കുന്നു. ഈ ആത്മാക്കളെ “സെറാഫിക ആത്മാക്കൾ” എന്നു വിളിക്കാം. വെള്ളം നിറച്ച രണ്ടു ഗ്ലാസുകൾ തമ്മിലുള്ള താരതമ്യം ഇതിന്റെ സുപരിചിതമായ ഉദാഹരണമാണ്. ഒന്ന് വലുതാണ്…

വിചിന്തനം 287: അപമാനത്തിന്റെ മേലങ്കി

“അപമാനം” എന്ന വാക്കിന് പരസ്യമായ നാണക്കേട്, മാനഹാനി, അവഹേളനം, ലജ്ജ എന്നൊക്കെ അർഥമാകാം. എന്നാൽ യേശുവിനെക്കുറിച്ചു പറയുമ്പോൾ അതിന് സവിശേഷമായ അർഥം കൈവരുന്നു. “അപമാനത്തിന്റെ മേലങ്കി” എന്നത് തന്റെ കുരിശിന്റെ ഫലമായി യേശു സഹിച്ച പരസ്യമായ അവഹേളനത്തെ സൂചിപ്പിക്കുന്നു. അവിടുന്ന് പാപിയും നുണയനുമായി വിധിക്കപ്പെട്ടു. ജനങ്ങളെ വഞ്ചിച്ചുവെന്നും ഭരണാധികാരികളുടെ അധികാരത്തെ തകർക്കാൻ ശ്രമിച്ചുവെന്നും അവിടുത്തെമേൽ കുറ്റം ചുമത്തപ്പെട്ടു. അവിടുന്ന് ഇരയായത്…

ധ്യാനം 285: “പ്രകാശദൂതൻ” എന്ന വേഷത്തിലുള്ള വഞ്ചന

ദുഷ്ടൻ നിങ്ങളെ അഗാധമായി വെറുക്കുന്നു. ദൈവത്തിന്റെ തിരുഹിതം നിറവേറ്റിക്കൊണ്ട് നിങ്ങൾ അവിടുത്തോട് എത്രയധികം അടുക്കുന്നുവോ, അത്രയധികം അവൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിക്കും. ഈ ചെറിയ നായയുടെ കുരയെ ഭയപ്പെടരുത്. നിങ്ങളെ വഞ്ചിക്കാൻ ദുഷ്ടൻ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് പ്രകാശദൂതനായി സ്വയം അവതരിപ്പിക്കുക എന്നതാണ്. അവൻ ഇത് ചെയ്യുന്നത്…

വിചിന്തനം 267: നീതിയോ കരുണയോ?

ദൈവത്തിന്റെ നീതിയെക്കുറിച്ചും അവിടുത്തെ കരുണയെക്കുറിച്ചും സംസാരിക്കുന്നത് ഉചിതമാണ്.  അവ പരസ്പരവിരുദ്ധമല്ല.  ദൈവത്തെ സേവിക്കാൻ വിസമ്മതിച്ച മാലാഖമാരുടെമേൽ അവിടുത്തെ നീതി നടപ്പാക്കപ്പെട്ടതുപോലെ, അനുതപിക്കാൻ വിസമ്മതിക്കുന്നവരുടെമേലും അതു നടപ്പാക്കപ്പെടും.  എന്നാൽ ഇപ്പോഴാകട്ടെ, ദൈവം കരുണാമയനാണെന്നു പറയുന്നതാണ് കൂടുതൽ ഉചിതം.  വാസ്തവത്തിൽ…

ധ്യാനം 166: ക്രിസ്തുവുമായുള്ള നിങ്ങളുടെ ഐക്യത്തിന്റെ ശക്തി

നിങ്ങൾ സർവശക്തനായിരിക്കുന്നതായോ, സർവശക്തനായ ഒരാളുടെ ഉറ്റസുഹൃത്തായിരിക്കുന്നതായോ സങ്കൽപ്പിക്കുക. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ലിയോ ഒന്നാമൻ മാർപാപ്പയെക്കുറിച്ച് ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഒരു കഥയുണ്ട്. ഹൂണനായ ആറ്റിലയും അദ്ദേഹത്തിന്റെ അക്രമാസക്തമായ സൈന്യവും റോം കൊള്ളയടിക്കാൻ ശ്രമിച്ചുവെന്ന് പറയപ്പെടുന്നു. വിശുദ്ധ ലിയോ മാർപാപ്പ…

വിചിന്തനം 141: മാലാഖമാരുടെ കരുണ

മാലാഖവൃന്ദങ്ങൾ എന്ന ദാനത്തിന്റെ മഹത്ത്വം സ്വർഗത്തിൽവച്ചു മാത്രമേ നമുക്കു മനസ്സിലാകൂ. മഹിമയാർന്ന ഈ ആത്മീയജീവികളെ ദൈവം സ്നേഹത്താൽ സൃഷ്ടിച്ചു. അവരിൽ ചിലർ സൃഷ്ടിക്കപ്പെട്ടത് പരിശുദ്ധ ത്രിത്വത്തെ നിത്യമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ്. ഈ വിളിയിൽ അവർ ഒരിക്കലും മടുക്കുന്നില്ല; അവർ ദൈവത്തെ ആരാധിക്കുന്നത് സദാ…

വിചിന്തനം 3: കരുണയുടെ പ്രവൃത്തിയായ മാലാഖമാരുടെ സൃഷ്ടി

ഭൗതികലോകത്തെ സൃഷ്ടിച്ചതിനു പുറമേ, ദൈവം ശൂന്യതയിൽനിന്ന് ആത്മീയലോകത്തെയും സൃഷ്ടിച്ചു. മാലാഖമാരും ഓരോ മനുഷ്യാത്മാവും ദൈവത്തിന്റെ നിർമ്മലസ്നേഹത്തിന്റെ ദാനങ്ങളാണ്. ആത്മീയലോകത്തെ സൃഷ്ടിച്ചപ്പോൾ, അറിയാനും സ്നേഹിക്കാനും കഴിവുള്ള ജീവികളെയാണ് ദൈവം സൃഷ്ടിച്ചത്. ആ…

ധ്യാനം 364: മരണാസന്നർക്കുവേണ്ടിയുള്ള പ്രാർത്ഥന

നിങ്ങളുടെ നിത്യരക്ഷയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ മരണവിനാഴിക അതീവ പ്രാധാന്യമുള്ളതാണ്. “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ, ഈ പവിത്രമായ വിനാഴികയ്ക്കുവേണ്ടിയാണ് നിങ്ങൾ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. അതൊരു വിശുദ്ധ വിനാഴികയാണ്. എന്നാൽ കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ട് ദുഷ്ടൻ ഒരിക്കൽക്കൂടി നിങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു വിനാഴികകൂടിയാണത്…